ഖാദി വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധന; ജയിച്ചത് മോദിയുടെ ‘ഖാദി മന്ത്രം’

ഖാദി വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധന; ജയിച്ചത് മോദിയുടെ ‘ഖാദി മന്ത്രം’

പ്രധാനമന്ത്രിയുടെയും മറ്റ് അധികൃതരുടെയും ശ്രമഫലമായി ഇന്ന് ഖാദിക്ക് പറയാനുള്ളത് ഒരു വിജയഗാഥയാണ്. ഏകദേശം 914.07 കോടി രൂപയുടെ ഖാദി ബിസിനസാണ് 2004-2014 കാലഘട്ടത്തില്‍ നടന്നിരുന്നത്. എന്നാല്‍ 2014-15 വര്‍ഷത്തില്‍ ഇത് 1,170 കോടി രൂപയായി വളര്‍ന്നു. 2017-18 വര്‍ഷത്തില്‍ 880 കോടി രൂപയില്‍ നിന്നും 1,500 കോടി രൂപയായി ഖാദി വ്യവസായം വളര്‍ന്നിരിക്കുന്നു. ഖാദി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ട്

രു ആദര്‍ശത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍, ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും മാറ്റമുണ്ടാക്കുകയില്ല. ആത്മാര്‍ത്ഥമല്ലാത്ത സമീപനം മൂലം ഇത്തരത്തിലൊരു വിധിയായിരുന്നു ഭൂതകാലത്തില്‍ ഖാദി മേഖലയ്ക്കുണ്ടായിരുന്നത്. എന്നാല്‍ 2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആ വിധി മാറ്റിയെഴുതി. ഇന്ന് രാജ്യത്തിന്റെ പാരമ്പര്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായി വീണ്ടും ഖാദി മാറിയിരിക്കുന്നു.

തങ്ങളുടെ സംസ്‌കാരത്തിലെ ചില പ്രത്യേക ആശയങ്ങളും സാമൂഹ്യഘടനകളും ആളുകള്‍ ചില പ്രതീകങ്ങളിലൂടെ അവതരിപ്പിക്കാറുണ്ട്. ഖാദിയും അത്തരത്തിലൊരു പ്രതീകമാണ്. കേവലമൊരു കഷ്ണം തുണി എന്നതിലുപരിയായി ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലം തൊട്ട് ഇന്നത്തെ കാലത്തെ സാമ്പത്തിക മാറ്റം വരെ കാലക്രമത്തിനനുസരിച്ച് അടയാളപ്പെടുത്തുന്ന സാക്ഷ്യപത്രമാണത്. പ്രതീകങ്ങളിലൂടെ ചില നേതാക്കന്മാര്‍ക്ക് കാഴ്ചപ്പാടുകളെ മാറ്റാന്‍ സാധിക്കുമോ . ഗാന്ധിജിയുടെ സന്ദേശങ്ങള്‍ ഇന്നത്തെ പ്രധാനമന്ത്രിയില്‍ ഉണ്ടാക്കിയിരിക്കുന്ന സ്വാധീനം ഒരു സൂചനയാണെങ്കില്‍ സാധിക്കുമെന്ന് തന്നെയാണ് ഉത്തരം. ഖാദിയെ പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം നടത്തിയിരിക്കുന്ന പരിശ്രമങ്ങള്‍ ഇന്ന് ഖാദി വ്യവസായത്തെ ഏറെ ദൂരം മുന്നിലെത്തിച്ചിരിക്കുന്നു.

തന്റെ റേഡിയോ സംപ്രേഷണ പരിപാടിയായ മന്‍ കി ബാതില്‍ ഖാദി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏവരും മുന്നോട്ട് വരണമെന്ന് കഴിഞ്ഞ വര്‍ഷം മോദി ആവശ്യപ്പെട്ടിരുന്നു. ഖാദി വില്‍പ്പന വര്‍ധിച്ചാല്‍ പാവപ്പെട്ട ഒരുപാട് പേര്‍ക്ക് ജോലി ലഭിക്കുമെന്നും അന്ന് അദ്ദേഹം പറഞ്ഞു. ആ വാക്കുകള്‍ ഇന്ന് സത്യമായിരിക്കുന്നുവെന്നാണ് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനില്‍(കെവിഐസി) നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 2018 സെപ്റ്റംബര്‍ വരെ 18,39,887 തൊഴിലവസരങ്ങള്‍ കെവിഐസിയില്‍ ഉണ്ടായിട്ടുണ്ടെന്ന് ചെയര്‍മാന്‍ വിനയ് കുമാര്‍ സക്‌സേന വ്യക്തമാക്കി.

പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഖാദിയെ പ്രചരിപ്പിക്കാന്‍ പല നടപടികളും മോദി കൈക്കൊണ്ടിട്ടുണ്ട്. മന്‍ കി ബാത് പരിപാടിയില്‍ പല തവണ അദ്ദേഹം ഖാദിയെ കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. ഖാദി ഫോര്‍ നേഷന്‍, ഖാദി ഫോര്‍ ഫാഷന്‍, ഖാദി ഫോര്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്ന ആകര്‍ഷകവാക്യം ഉയര്‍ത്തിക്കാട്ടിയായിരുന്നു മോദി ഖാദിയെ പ്രോത്സാഹിപ്പിച്ചത്. ഈ വര്‍ഷത്തെ സ്വാതന്ത്രദിന സന്ദേശത്തിലും മോദി കഴിഞ്ഞ നാല് വര്‍ഷത്തില്‍ ഖാദി വ്യവസായത്തിനുണ്ടായ വളര്‍ച്ച എടുത്തുപറഞ്ഞു.

ഖാദി കേവലം ഒരു തുണ്ട് തുണി മാത്രമല്ലെന്നും ഒരു ആശയം തന്നെയാണെന്നും 2017 സെപ്റ്റംബറില്‍ മോദി പറഞ്ഞിരുന്നു. ഖാദി മാത്രം ധരിക്കണമെന്ന് താന്‍ പറയുന്നില്ലെന്നും നിരവധി തുണിത്തരങ്ങള്‍ ധരിക്കുമ്പോള്‍ അവയിലൊന്നായി എന്തുകൊണ്ട് ഖാദിയും ഉപയോഗിച്ചുകൂടാ എന്നും പ്രധാനമന്ത്രി ചോദിച്ചു.

പ്രധാനമന്ത്രിയുടെയും മറ്റ് അധികൃതരുടെയും ശ്രമഫലമായി ഇന്ന് ഖാദിയുടേത് ഒരു വിജയഗാഥയാണ്. ഏകദേശം 914.07 കോടി രൂപയുടെ ഖാദി വ്യവസായമാണ് 20042014 കാലഘട്ടത്തില്‍ നടന്നിരുന്നത്. എന്നാല്‍ 201415 വര്‍ഷത്തില്‍ ഇത് 1,170 കോടി രൂപയായി വളര്‍ന്നു. 201718 വര്‍ഷത്തില്‍ 880 കോടി രൂപയില്‍ നിന്നും 1,500 കോടി രൂപയായി ഖാദി വ്യവസായം വളര്‍ന്നിരിക്കുന്നു. ഖാദി ഉത്പന്നങ്ങളുടെ കയറ്റുമതിയും ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ട്.

32,000 ചര്‍ക്കകളും 6,000 നെയ്ത്ത് യന്ത്രങ്ങളുമാണ് കെവിഐസി ഇതിനോടകം ഖാദി നെയ്ത്തുകാര്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്. തൊഴിലവസരങ്ങളുടെ കാര്യത്തിലും ഖാദി വ്യവസായം വലിയ വിജയമാണ് നേടിയിരിക്കുന്നത്. 201418 കാലഘട്ടത്തില്‍ 18,39,887 തൊഴിലുകള്‍ സൃഷ്ടിച്ച കെവിഐസി 20182020 കാലഘട്ടത്തില്‍ 13,10,908 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.

ഖാദി പുതിയതായി വിപണിയിലിറക്കിയ മോദി ജാക്കറ്റുകള്‍ക്കും കുര്‍ത്തകള്‍ക്കും വന്‍ സ്വീകാര്യതയാണ് മാര്‍ക്കറ്റില്‍ ലഭിച്ചത്. ന്യൂജനറേഷന്‍ ആണ് ഇവയുടെ പ്രധാന ഉപഭോക്താക്കള്‍.

വരുന്നൂ ഖാദി എക്‌സ്പ്രസ് ട്രെയിന്‍

ഖാദി ഉത്പന്നങ്ങളുടെ പ്രചാരത്തിനായി ഖാദി എക്‌സ്പ്രസ് ട്രെയിന്‍ ഓടിക്കാനും കെവിഐസിക്ക് പദ്ധതിയുണ്ട്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വേയ്ക്ക് കത്ത് നല്‍കിയതായും മഹാത്മാഗാന്ധിയുടെ 150ാം ജന്മദിന വാര്‍ഷികത്തില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട ഖാദി ഉത്പന്നങ്ങള്‍ ഈ ട്രെയിനില്‍ പ്രദര്‍ശിപ്പിക്കുമെന്നും വിനയ് കുമാര്‍ സക്‌സേന പറഞ്ഞു. അഞ്ച് ബോഗിയുള്ള ഈ ട്രെയിനില്‍ ഖാദി ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കുള്ള സൗകര്യവുമുണ്ടാകും. രാജ്യത്ത് ഗാന്ധിജി താമസമാക്കിയിരുന്ന ഇടങ്ങളിലൂടെ ആയിരിക്കും ട്രെയിനിന്റെ സഞ്ചാരം.

ഗ്രാമീണതയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ഒരു രാജ്യത്തിന്റെ പദ്ധതികള്‍ക്ക് വികസിതസമൂഹത്തില്‍ സ്വീകാര്യത ലഭിക്കുന്നത് പുതിയ കാര്യമല്ല. എങ്കിലും ഉന്നതസ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തിയുടെ ആത്മാര്‍ത്ഥതയും പരിഗണനയും ഒരു സ്ഥാപനത്തെ വളര്‍ച്ചയിലേക്ക് എത്തിക്കുന്നത് അസാധാരണമാണ്. ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ ഖാദിയെ ഇത്രയധികം പ്രചരിപ്പിച്ചത് പ്രധാനമന്ത്രിയാണ്. ഖാദിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ മോദി ഇന്ത്യയിലെ പാവപ്പെട്ട നെയ്ത്തുതൊഴിലാളികളുടെ അധ്വാനമാണ് ലോകത്തിന്റെ വേദിയില്‍ അവതരിപ്പിച്ചത്. അതിനാല്‍ തന്നെ ഖാദിയുടെ എല്ലാ വിജയവും അദ്ദേഹത്തിന്റേതാണെന്ന് കെവിഐസി ചെയര്‍മാന്‍ എടുത്തുപറയുന്നു.

Comments

comments

Categories: FK Special, Slider, Top Stories