കേരളത്തില്‍ നിന്നും ദോഹയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി ജെറ്റ്

കേരളത്തില്‍ നിന്നും ദോഹയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി ജെറ്റ്

മുംബൈ: ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത ഗള്‍ഫ് വിമാന സര്‍വീസുകള്‍ ജെറ്റ് എയര്‍വേയ്‌സ് റദ്ദാക്കി. രാജ്യത്ത് വ്യോമയാന രംഗത്തെ വിപണി വിഹിതത്തില്‍ രണ്ടാം സ്ഥാനത്തുള്ള കമ്പനിയായ ജെറ്റ് എയര്‍വേയ്‌സ് ഒന്‍പത് ഗള്‍ഫ് റൂട്ടുകളിലേക്കുള്ള 30 ഓളം ഫ്‌ളൈറ്റുകളാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. എന്നാല്‍ 20 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കമ്പനി പുതിയതായി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി 600 ല്‍ അധികം പ്രതിദിന ഫ്‌ളൈറ്റുകള്‍ ജെറ്റ് എയര്‍വേയ്‌സ് നടത്തുന്നുണ്ട്.

മസ്‌ക്കറ്റ്, ദോഹ, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് വിമാനക്കമ്പനി റദ്ദാക്കിയിരിക്കുന്നത്. ദോഹ-കൊച്ചി, ദോഹ-തിരുവനന്തപുരം, ദോഹ-കോഴിക്കോട് വിമാനനങ്ങളും സര്‍വീസ് അവസാനിപ്പിച്ചു. ഡെല്‍ഹി -ബാങ്കോക്, മുംബൈ-ദോഹ, ഡെല്‍ഹി-ദോഹ, ഡെല്‍ഹി-സിംഗപ്പൂര്‍, മുംബൈ-സിംഗപ്പൂര്‍, മുംബൈ-ദുബായ്, വിന്റര്‍ സീസണ്‍ ലക്ഷ്യമിട്ട് ഡെല്‍ഹി-കാഠ്മണ്ഡു എന്നിവയാണ് പുതിയ സര്‍വീസുകള്‍.

ഇന്ധന വില വര്‍ധന, രൂപയുടെ വിലയിടിവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലം വ്യോമയാന മേഖല കടുത്ത വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മികച്ച സാമ്പത്തിക പ്രകടനം, കാര്യക്ഷമതയും ഉല്‍പ്പാദന ക്ഷമതയും വര്‍ധിപ്പിക്കല്‍, വ്യവസായത്തിന്റെ ദീര്‍ഘകാല പരിരക്ഷ ഉറപ്പാക്കല്‍ എന്നീ കാര്യങ്ങള്‍ക്കായി ജെറ്റ് എയര്‍വേസ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. ഈ നടപടികളുടെ ഭാഗമായി നിലവിലെ വിപണികളെ പറ്റി സമഗ്രമായ അവലോകനം നടത്തുകയും അതുവഴി ലാഭകരമല്ലാത്ത റൂട്ടുകളില്‍ നിന്നും കൂടുതല്‍ ലാഭകരമായതിലേക്ക് മാറാനുമാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ഈ തന്ത്രത്തിന്റ ഭാഗമായി പോയിന്റ് ടു പോയിന്റ് കണക്റ്റിവിറ്റിക്ക് പകരം ഗള്‍ഫ് പ്രവര്‍ത്തനങ്ങള്‍ മുംബൈയിലും ഡെല്‍ഹിയിലുമുള്ള ഹബ്ബുകള്‍ കേന്ദ്രീകരിച്ചാവും പ്രവര്‍ത്തിപ്പിക്കുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ-ഗള്‍ഫ് റൂട്ടില്‍ ഏറ്റവുമധികം യാത്രക്കാര്‍ക്ക് സേവനം നല്‍കിയത് ജെറ്റും പങ്കാളിയായ ഇത്തിഹാദും ചേര്‍ന്നായിരുന്നു.

Comments

comments

Categories: Current Affairs
Tags: Jet Airways