ജിഎസ്‌കെ കണ്‍സ്യൂമറിനെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഏറ്റെടുത്തു

ജിഎസ്‌കെ കണ്‍സ്യൂമറിനെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഏറ്റെടുത്തു

രാജ്യത്തെ കണ്‍സ്യൂമര്‍ ഉല്‍പ്പന്ന മേഖലയിലെ ഏറ്റവും വലിയ ഇടപാട്

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഉല്‍പ്പന്ന നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍( എച്ച് യുഎല്‍) ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ കണ്‍സ്യൂമറുമായി ലയിക്കുകയാണെന്ന് അറിയിച്ചു. ഹോര്‍ലിക്‌സ് ബ്രാന്‍ഡ് ഉള്‍പ്പടെയുള്ള നിരവദി ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന കമ്പനിയാണ് ഗ്ലാക്‌സോ. 31,700 കോടി രൂപയാണ് ഇടപാട് മൂല്യം. രാജ്യത്തെ കണ്‍സ്യൂമര്‍ ഉല്‍പ്പന്ന മേഖലയിലെ ഏറ്റവും വലിയ ഇടപാടാണെന്നാണ് വിലയിരുത്തല്‍. ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ പ്രെവറ്റ് ലിമിറ്റഡ് എന്ന ആഗോള കമ്പനിയുടെ ഇന്ത്യന്‍ കമ്പനിയാണ് ജിഎസ്‌കെ കണ്‍സ്യൂമര്‍ ഇന്ത്യ.

ഇടപാട് പ്രകാരം ഓരോ ജിഎസ്‌കെ കണ്‍സ്യൂമര്‍ ഇന്ത്യ ഓഹരി ഉടമകള്‍ക്കും 4.39 എന്ന അനുപാതത്തില്‍ എച്ച്‌യുഎലിന്റെ ഓഹരി വിഹിതം ലഭിക്കും. കൂടാതെ ഈ കരാറിലൂടെ ജിഎസ്‌കെയുടെ മുഴുവന്‍ പോഷകാഹാര ബിസിനസ് പ്രവര്‍ത്തനങ്ങളും, ദന്തസംരക്ഷണത്തിനായുള്ള ഉല്‍പ്പന്നങ്ങളായ സെന്‍സോഡെയ്ന്‍, ഇനോ, ക്രോച്ചിന്‍ എന്നിവയുടെ ഇന്ത്യയിലെ വിതരണവും എച്ച്‌യുഎലിന് ലഭിക്കും.

ജിഎസ്‌കെസിഎച്ച് ഇന്ത്യയുമായുള്ള കരാറിലൂടെ വന്‍കിട ബ്രാന്‍ഡുകള്‍ സ്വന്തമാക്കുകയാണെന്നും തങ്ങളുടെ ഉപഭോക്താക്കവള്‍ക്കായി പോഷകാഹാര ശ്രേണി വിപുലീകരിക്കുകയാണെന്നും എച്ച്‌യുഎല്‍ ചെയര്‍മാന്‍ സഞ്ജീവ് മേത്ത പറഞ്ഞു.

ഹോര്‍ലിക്‌സ് ഉള്‍പ്പടെയുള്ള പോഷകാഹാര ഉല്‍പ്പന്ന ബ്രാന്‍ഡുകള്‍ വില്‍ക്കാനൊരുങ്ങുന്നതായി ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ പ്രെവറ്റ് ലിമിറ്റഡ് സിഇഒ എമ്മ വാമിംസ്ലി കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ ബിസിനസില്‍ സ്വിസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ നോവാര്‍ട്ടിസുമായി 2015 മുതല്‍ ജിഎസ്‌കെ പങ്കാളിയാണ്. ഈ സംയുക്ത സംരംഭത്തിന്റെ 36.5 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് പണം കണ്ടെത്താനാണ് ഹോര്‍ലിക്‌സ് ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ വില്‍ക്കാന്‍ ശ്രമം നടത്തിയത്.

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ ജിഎസ്‌കെ കണ്‍സ്യൂമര്‍ ഇന്ത്യ ബിസിനസിന്റെ വിറ്റുവരവ് 4200 കോടി രൂപയാണ്. ഇത് പ്രധാനമായും നേടിയത് ഹോര്‍ലിക്‌സ്, ബൂസ്റ്റ് എന്നീ ബ്രാന്‍ഡുകളിലൂടെയാണ്. ജിഎസ്‌കെ ബംഗ്ലാദേശിന്റെ 82 ശതമാനം ഓഹരികളും എച്ച്‌യുഎല്‍ വാങ്ങിയിട്ടുണ്ട്.

Comments

comments

Categories: Business & Economy, Slider