ഓഫ്‌ലൈന്‍ ആധാര്‍ സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍- റിസര്‍വ് ബാങ്ക് ചര്‍ച്ച

ഓഫ്‌ലൈന്‍ ആധാര്‍ സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍- റിസര്‍വ് ബാങ്ക് ചര്‍ച്ച

ഓഫ്‌ലൈന്‍ ആധാര്‍ എന്നാല്‍ യുഐഡിഎഐ യുടെ സര്‍വറുകളില്‍ നിന്ന് യാതൊരു വിവരവും സ്വകാര്യ കമ്പനികള്‍ക്ക് ലഭ്യമാക്കുന്നതായിരിക്കില്ല

ന്യൂഡെല്‍ഹി: ആധാര്‍ ക്യുഐര്‍ കോഡ് ഉപയോഗിക്കുന്ന ഓഫ്‌ലൈന്‍ ആധാര്‍ സംവിധാനം നടപ്പിലാക്കുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബാങ്ക് എക്കൗണ്ട്, പേയ്‌മെന്റ്, ഇന്‍ഷുറന്‍സ് കവറേജ് എന്നിവയ്ക്കായി ബയോമെട്രിക് ഇ- കെവൈസിക്ക് പകരം പുതുതായി ആധാര്‍ സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന കമ്പനികള്‍ക്ക് ഈ തീരുമാനം ഗുണകരമാവും. ആധാര്‍ നിര്‍ബന്ധിതമാക്കുന്ന തരത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് തയാറായിട്ടില്ല. സുപ്രീം കോടതി വിധിയോടെയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ അധിഷ്ഠിത വെരിഫിക്കേഷന്‍ നടത്താനാകാത്ത സ്ഥിതിയുണ്ടായത്. വിധി പ്രകാരം ബാങ്ക് എക്കൗണ്ടുകള്‍ തുടങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമല്ല.

യുഐഡിഎഐ ഡിജിറ്റല്‍ ഒപ്പോടു കൂടിയ ആധാര്‍ ക്യുആര്‍ കോഡ് എന്നത് ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി എന്നിവയേക്കാളും കൂടുതല്‍ ആധികാരികമായ രേഖയായിരിക്കും. ഓഫ്‌ലൈന്‍ ആധാര്‍ എന്നാല്‍ യുഐഡിഎഐ യുടെ സര്‍വറുകളില്‍ നിന്ന് യാതൊരു വിവരവും സ്വകാര്യ കമ്പനികള്‍ക്ക് ലഭ്യമാക്കുന്നതായിരിക്കില്ല. റിസര്‍വ് ബാങ്ക് സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ഇപ്പോഴും പല ബാങ്കുകളും ആധാര്‍ ഓഥന്റിഫിക്കേഷന്‍ എക്കൗണ്ട് തുറക്കുന്നതിന് നടത്തുന്നുണ്ട്. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് പുതിയ സംവിധാനങ്ങളിലേക്ക് ബാങ്കുകള്‍ മാറുന്നതേയള്ളൂ.

ആധാര്‍ നിര്‍ബന്ധമല്ലാതാക്കുന്നതോടെ പേരിനപ്പുറമുള്ള വ്യക്തിഗത വിവരങ്ങള്‍ സുരക്ഷ കൂടുതല്‍ ഉറപ്പാക്കാനാകും. ഓഫ്‌ലൈന്‍ ആധാര്‍ നടപ്പാക്കുന്നതോടെ ബാങ്ക്, പാസ്‌പോര്‍ട് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസം സൃഷ്ടിക്കുകയുമില്ല.

Comments

comments

Categories: Current Affairs, Slider
Tags: Aadhaar