ടൂറിസം രംഗത്ത് പുത്തന്‍ സാധ്യതകള്‍ ലക്ഷ്യമിട്ട് ഇന്ത്യയും ചൈനയും

ടൂറിസം രംഗത്ത് പുത്തന്‍ സാധ്യതകള്‍ ലക്ഷ്യമിട്ട് ഇന്ത്യയും ചൈനയും

ന്യൂഡെല്‍ഹി: ഇന്ത്യക്കും ചൈനക്കുമിടയില്‍ ഇരു രാജ്യങ്ങള്‍ക്കും വളരാവുന്ന വലിയൊരു ടൂറിസം വിപണി സാധ്യതയുണ്ടെന്ന് ചൈനയിലെ യുനാന്‍ പ്രവിശ്യ വൈസ് ഗവര്‍ണര്‍ ലിമാലിന്‍. ഇന്ത്യന്‍ യാത്രക്കാരെ കൂടുതലായി യുനാനിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ത്യയിലെത്തിയതാണ് അദ്ദേഹം.

ഇന്ത്യയും ചൈനയും ടൂറിസത്തിനായി പുത്തന്‍ സാധ്യതകള്‍ കൊണ്ടു വരുന്നു. ടൂറിസത്തിലൂടെ സമ്പദ് വ്യവസ്ഥ വളര്‍ച്ച പ്രാപിക്കുകയും മധ്യവര്‍ഗ്ഗം വേഗത്തില്‍ വളരുകയും ചെയ്യും. അന്താരാഷ്ട്ര ടൂറിസ്റ്റുകള്‍ ഏറ്റവും കൂടുതലെത്തുന്ന രാജ്യമാണ് ചൈന. ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ടൂറിസം രംഗത്തെ സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ധാരണയില്‍ എത്തിയിട്ടുണ്ട്

യുനാനിലെ കുണ്‍മിങ്, വസന്തകാലത്തിന്റെ നഗരം എന്നറിയപ്പെടുന്നു. കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്താറുള്ള ഈ നഗരത്തെ കൂടുതല്‍ ആകര്‍ഷകമാക്കി കൊണ്ട് സഞ്ചാരികളെ സ്വാഗതം ചെയ്യാനാണ് ചൈന ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി യുനാന്‍ പ്രൊവിന്‍ഷ്യല്‍ ടൂറിസം ഡെവലപ്‌മെന്റ് കമ്മിഷന്‍ ഇന്ത്യയിലെ ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷനുമായി കരാറൊപ്പിട്ടിട്ടുണ്ട്.

Comments

comments

Categories: Current Affairs, Slider