2ജി വിപണിയില്‍ നിലനില്‍ക്കുമെന്ന് ക്വാല്‍ക്കോം

2ജി വിപണിയില്‍ നിലനില്‍ക്കുമെന്ന് ക്വാല്‍ക്കോം

2ജി ഫീച്ചര്‍ ഫോണുകളുടെ വിപണി വിഹിതം 2019ന്റെ ആദ്യ പാദത്തില്‍ 25 ശതമാനത്തിലേക്ക് താഴും

ന്യൂഡെല്‍ഹി: 2ജി ഫീച്ചര്‍ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും ഉടന്‍ അപ്രത്യക്ഷമാകില്ലെന്ന് അമേരിക്കന്‍ ചിപ്‌മേക്കര്‍ കമ്പനിയായ ക്വാല്‍ക്കോം. റിലയന്‍സ് ജിയോയുടെ 4ജി ഫോണുകള്‍ വിപണിയില്‍ സുലഭമായങ്കെിലും 2ജി ഫോണുകളുടെ വിപണി ഇല്ലാതാകുന്നില്ലെന്നാണ് ക്വാല്‍ക്കോമിന്റെ കണ്ടെത്തല്‍. ഇന്ത്യന്‍ കമ്പനികളായ ലാവ, മൈക്രോമാക്‌സ് തുടങ്ങിയവയ്ക്ക് വിപണിയില്‍ തിരിച്ചുവരവ് നടത്തുന്നതിന് സഹായിക്കുന്നതിനായി യുഎസ് കമ്പനിയായ ക്വാല്‍ക്കോം ചര്‍ച്ചകള്‍ നടത്തുകയാണ്.

ചെലവ് കുറഞ്ഞതും വേഗത്തില്‍ വാങ്ങാവുന്നതുമാണ് 2ജി ഫോണുകള്‍. 2ജി സേവനങ്ങള്‍ അവസാനിക്കുന്നതോടെ മാത്രമേ ഇത്തരം ഫീച്ചര്‍ ഫോണുകളും വിപണിയില്‍ നിന്ന് പുറത്താകൂവെന്ന് ക്വാല്‍ക്കോം ഏഷ്യ പസഫിക്&ഇന്ത്യ പ്രസിഡന്റ് ജിം കാത്തേ പറഞ്ഞു. വിവിധ സംസ്‌ക്കാരങ്ങളുടെ മിശ്രണമാണ് ഇന്ത്യയിലുള്ളത്. 2ജി ഫീച്ചര്‍ ഫോണുകളും സന്തുഷ്ടമായി ഉപയോഗിക്കുന്നവര്‍ ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജിയോ 4ജി ഫോണുകള്‍ സ്മാര്‍ടാണെങ്കിലും അതിന്റെ വളര്‍ച്ച ഇന്ത്യയിലെ 2ജി ഉപഭോഗത്തെ ഇല്ലാതാക്കാന്‍ പര്യാപ്തമല്ലെന്ന് കാത്തേ പറയുന്നു.

കൗണ്ടര്‍പോയിന്റ് ടെക്‌നോളജി മാര്‍ക്കറ്റ് റിസര്‍ച്ച് നടത്തിയ പഠനത്തില്‍ ഏപ്രില്‍-ജൂണ്‍ കാലത്ത് ഇന്ത്യയിലെ സ്മാര്‍്ട്‌ഫോണ്‍ മേഖല മൊത്തം മൊബീല്‍ ഫോണ്‍ വിപണിയുടെ 50 ശതമാനത്തോളം സംഭാവന നല്‍കുന്നു. ഫീച്ചര്‍ ഫോണുകളുടെ വിഭാഗത്തില്‍ ജിയോഫോണിന് മാത്രമായി 47 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. 2ജി ഫീച്ചര്‍ ഫോണുകളുടെ വിപണി വിഹിതം 2019ന്റെ ആദ്യ പാദത്തില്‍ 25 ശതമാനത്തിലേക്ക് താഴും. 2021 ആകുമ്പോള്‍ അത് 10 ശതമാനമായി കുറയുമെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഫീച്ചര്‍ ഫോണുകളില്‍ 2ജിയില്‍ നിന്ന് 4ജിയിലേക്കുള്ള മാറ്റത്തിന്റെ വേഗത വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: Business & Economy
Tags: 2G, Qualcomm