ഫോഡ് വില്‍പ്പനയില്‍ 26 ശതമാനത്തിന്റെ ഇടിവ്

ഫോഡ് വില്‍പ്പനയില്‍ 26 ശതമാനത്തിന്റെ ഇടിവ്

ആഭ്യന്തര മൊത്തവില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പെടെ 19,905 വാഹനങ്ങള്‍ വില്‍ക്കാന്‍ മാത്രമാണ് സാധിച്ചത്

ന്യൂഡെല്‍ഹി : നവംബര്‍ മാസത്തില്‍ ഫോഡ് ഇന്ത്യയുടെ വില്‍പ്പനയില്‍ 26 ശതമാനത്തിലധികം ഇടിവ്. ആഭ്യന്തര മൊത്തവില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പെടെ ഇക്കഴിഞ്ഞ നവംബറില്‍ 19,905 വാഹനങ്ങളാണ് ഫോഡ് ഇന്ത്യ വിറ്റത്. 2017 നവംബറില്‍ 27,019 വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞ സ്ഥാനത്താണിത്.

2018 നവംബറില്‍ 6,375 വാഹനങ്ങളാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ മൊത്ത വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 7,777 വാഹനങ്ങള്‍ വിറ്റിരുന്നു. 13,530 വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. 2017 നവംബറില്‍ ഇന്ത്യയില്‍നിന്ന് കയറ്റി അയച്ചത് 19,242 വാഹനങ്ങള്‍.

അസംസക്ൃത എണ്ണയുടെ വില വര്‍ധന, ഇന്ധനവില വര്‍ധന, മൂന്ന് വര്‍ഷത്തെ ഇന്‍ഷുറന്‍സ് പ്രീമിയം ആദ്യമേ അടയ്ക്കണമെന്ന വ്യവസ്ഥ എന്നിവ ഉപഭോക്തൃ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് മനസ്സിലാക്കുന്നത്. ഈ വര്‍ഷത്തെ ഉല്‍സവ സീസണില്‍ ഇത് നിഴലിച്ചിരുന്നു.

Comments

comments

Categories: Auto
Tags: Ford, Ford India