Archive

Back to homepage
Current Affairs Slider

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ കുറിച്ചുള്ള വീക്ഷണം സുസ്ഥിരം: മൂഡീസ്

ന്യൂഡല്‍ഹി: അടുത്ത 12 മുതല്‍ 18 വരെ മാസങ്ങളിലെ ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ സംബന്ധിച്ച് വീക്ഷണം സുസ്ഥിരം എന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് രേഖപ്പെടുത്തി. സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച ഘടകങ്ങളെല്ലാം ആരോഗ്യകരമായി തുടരുന്നുവെന്നും ആസ്തി ഗുണമേന്മ മോശം

Current Affairs

വ്യാപാരത്തിന് അതിരുകള്‍ തുറക്കേണ്ടത് അനിവാര്യം: അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: അതിര്‍ത്തികള്‍ കടന്നുള്ള വ്യാപാരം നമ്മുടെ കാലഘട്ടത്തിന്റെ അടിയന്തരമായ സാമ്പത്തിക ആവശ്യമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സ്വതന്ത്ര വ്യാപാരത്തിന് തടസങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ രാഷ്ട്രങ്ങള്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ ഇല്ലാതാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇറക്കുമതി തീരുവ ഉയര്‍ത്തിക്കൊണ്ടുള്ള നടപടികള്‍

Business & Economy

ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക് ചെലവേറുന്നു; കൈപൊള്ളി പരസ്യദാതാക്കള്‍

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക് വേണ്ടി 2018 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 11,630 കോടി രൂപ ചെലവഴിക്കപ്പെട്ടെന്ന് പ്രമുഖ ഓഡിറ്റിംഗ് കമ്പനിയായ കെപിഎംജിയുടെ റിപ്പോര്‍ട്ട്. 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 15,470 കോടിയിലേക്കും 2023 ആകുമ്പോഴേക്കും 43,500 കോടിയിലേക്കും ഉയരുമെന്നും കെപിഎംജി പ്രവചിക്കുന്നു.

Current Affairs

വെയ്റ്റിംഗ് ലിസ്റ്റിലെ യാത്രക്കാര്‍ ഇനി വെയ്റ്റ് ചെയ്യേണ്ട

ന്യൂഡെല്‍ഹി: വെയ്റ്റിംഗ് ലിസ്റ്റിലെ യാത്രക്കാര്‍ക്ക് ശുഭവാര്‍ത്തയുമായി ഇന്ത്യന്‍ റെയ്ല്‍വെ. വരുന്ന ജനുവരി മുതല്‍ ട്രെയ്ന്‍ യാത്ര ആരംഭിച്ച ശേഷം റദ്ദാക്കുന്ന ടിക്കറ്റുകളുടെ വിവരം തത്സമയം ട്രാവല്‍ ടിക്കറ്റ് എക്‌സാമിനര്‍ക്ക് (ടിടിഇ) ലഭിക്കും. വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട യാത്രക്കാര്‍ക്ക് ഒഴിവുള്ള ബെര്‍ത്തുകള്‍ എളുപ്പത്തില്‍

Business & Economy

30% വളര്‍ച്ച ലക്ഷ്യമിട്ട് ടാറ്റാ കാപിറ്റല്‍

മുംബൈ: ബാങ്കിംഗ് ഇതര ധനകാര്യ മേഖലയില്‍ (എന്‍ബിഎഫ്‌സി) അസ്ഥിരതകള്‍ നിലനില്‍ക്കുമ്പോഴും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 25 മുതല്‍ 30 ശതമാനം വരെ വളര്‍ച്ച ലക്ഷ്യമിട്ട് ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ധനകാര്യ സേവന വിഭാഗമായ ടാറ്റാ കാപിറ്റല്‍. ഫണ്ട് ചെലവുകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും കമ്പനി,

Current Affairs

ഡ്രോണുകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മുംബൈ: വിദൂര നിയന്ത്രിത ചെറു വിമാനങ്ങളായ ഡ്രോണുകള്‍ രാജ്യത്ത് നിയമവിധേയമായി ഉപയോഗിക്കാനുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിച്ചെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ‘ഡിജിറ്റല്‍ സ്‌കൈ’ എന്ന വെബ് പോര്‍ട്ടലിലൂടെയാണ് രജിസ്‌ട്രേഷന്‍ സാധ്യമാകുക. ഡിസംബര്‍ ഒന്നു മുതല്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനസജ്ജമായെന്ന് വ്യോമയാനന്ത്രി സുരേഷ്

Current Affairs Slider

തൊഴിലില്ലായ്മ ആരോപണം കള്ളം; 2017-18 ല്‍ 70 ലക്ഷം തൊഴിലുകള്‍ സൃഷ്ടിച്ചു: നിതി ആയോഗ്

ന്യൂഡെല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് തൊഴില്‍ ലഭ്യത കുറഞ്ഞെന്ന ആരോപണത്തെ ഖണ്ഡിച്ച് നിതി ആയോഗ് രംഗത്തെത്തി. കഴിഞ്ഞ വര്‍ഷങ്ങളില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലുകളുടെ കണക്കാണ് നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ പുറത്തു വിട്ടത്. 2017-18 സാമ്പത്തിക വര്‍ഷം മാത്രം രാജ്യത്ത് 70

Business & Economy

സ്വര്‍ണ,വജ്ര വ്യവസായത്തിലെ പ്രതിസന്ധി തുടരുന്നു

ന്യൂഡെല്‍ഹി: വിവാദ വജ്രാഭാരണ വ്യവസായി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയത്, ഏകീകരണ ചരക്കുസേവന നികുതി(ജിഎസ്ടി)യുടെ അവതരണം, നോട്ടുനിരോധനം എന്നിവ ഏല്‍പ്പിച്ച ആഘാതങ്ങള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍(എന്‍ബിഎഫ്‌സികള്‍) നേരിടുന്ന പ്രതിസന്ധി തുടങ്ങിയ നിരവധി ഘടകങ്ങള്‍

Business & Economy

ജിഎസ്ടി വരുമാനത്തില്‍ വീണ്ടും ഇടിവ്, 97,637 കോടി രൂപ

ന്യൂഡെല്‍ഹി: ചരക്കുസേവന നികുതി( ജിഎസ്ടി) കളക്ഷന്‍ നവംബര്‍ മാസത്തില്‍ കുത്തനെ ഇടിഞ്ഞു. ഒക്‌റ്റോബറിലെ ജിഎസ്ടി വരുമാനമായി നവംബറില്‍ കളക്റ്റ് ചെയ്തത് 97,637 കോടി രൂപ മാത്രം. മുന്‍ മാസം ഇത് ഒരു ലക്ഷം കോടി രൂപയായിരുന്നു. ധനകാര്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം

Business & Economy

യുപിഐ വഴിയുള്ള പണമിടപാട് 500 മില്യണ്‍ കടന്നു

ന്യൂഡെല്‍ഹി: നവംബറില്‍ യുപിഐ(യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ ഫേസ്) വഴിയുള്ള ഇടപാടുകള്‍ രാജ്യത്ത് 500 മില്യണ്‍ കടന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)യുടെ കണക്കുകള്‍ പ്രകാരം ഒക്‌റ്റോബറിനെ അപേക്ഷിച്ച് പണിടപാടുകളുടെ എണ്ണം 9 ശതമാനം വര്‍ധിച്ചു. ഒക്‌റ്റോബറില്‍ 482.36 മില്യണ്‍

Current Affairs Slider

2022ലെ ജി 20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകും

ന്യൂഡെല്‍ഹി: ജി20 ഉച്ചകോടിക്ക് സ്വതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമാഘോഷിക്കുന്ന 2022ല്‍ ഇന്ത്യ ആതിഥ്യമരുളും. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന ഈ വര്‍ഷത്തം ജി20 ഉച്ചകോടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മുന്‍ നിശ്ചയ പ്രകാരം 2021ലായിരുന്ന ഇന്ത്യയുടെ ഊഴം. 2022ല്‍ ഇറ്റലിയായിരുന്നു ഉച്ചകോടിക്ക് വേദിയാകേണ്ടത്. എന്നാല്‍

FK Special Slider World

ജി20 ഉച്ചകോടിയില്‍ പ്രിന്‍സ് മുഹമ്മദിന് സംഭവിച്ചതെന്ത്

ജി20 ഉച്ചകോടിയില്‍ സൗദി അറേബ്യയുടെ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനോട് പലരും സ്വീകരിച്ച നയം തൊട്ടുകൂടായ്മയുടേതായിരുന്നുവെന്നാണ് ചില പേരെടുത്ത വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സൗദി അറേബ്യയുടെയും പ്രിന്‍സ് മുഹമ്മദിന്റെയും രൂക്ഷ വിമര്‍ശകനും വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ജമാല്‍ ഖഷോഗ്ഗിയുടെ

Auto

ഫോഡ് വില്‍പ്പനയില്‍ 26 ശതമാനത്തിന്റെ ഇടിവ്

ന്യൂഡെല്‍ഹി : നവംബര്‍ മാസത്തില്‍ ഫോഡ് ഇന്ത്യയുടെ വില്‍പ്പനയില്‍ 26 ശതമാനത്തിലധികം ഇടിവ്. ആഭ്യന്തര മൊത്തവില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പെടെ ഇക്കഴിഞ്ഞ നവംബറില്‍ 19,905 വാഹനങ്ങളാണ് ഫോഡ് ഇന്ത്യ വിറ്റത്. 2017 നവംബറില്‍ 27,019 വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞ സ്ഥാനത്താണിത്. 2018 നവംബറില്‍

Auto

‘മിസ്റ്റര്‍ 911’ വിരമിക്കുന്നു

സ്റ്റുട്ട്ഗാര്‍ട്ട് : ഓഗസ്റ്റ് ആക്ലിറ്റ്‌നര്‍ പോര്‍ഷെയില്‍നിന്ന് പടിയിറങ്ങുന്നു. 2001 മുതല്‍ പോര്‍ഷെ 911 രൂപപ്പെടുത്തുന്നതിന്റെ ചുമതല വഹിച്ചിരുന്നത് ഓഗസ്റ്റ് ആക്ലിറ്റ്‌നറാണ്. ഏകദേശം രണ്ട് പതിറ്റാണ്ട് കാലത്തിനുശേഷം പോര്‍ഷെ 911 മോഡലിന്റെ തുടര്‍ന്നുള്ള ഉത്തരവാദിത്തം ഫ്രാങ്ക്-സ്റ്റീഫന്‍ വാലിസറിനാണ് കൈമാറുന്നത്. നിലവില്‍ പോര്‍ഷെയില്‍ മോട്ടോര്‍സ്‌പോര്‍ട്

Entrepreneurship Slider

പ്രേം ഗണപതി ചുട്ടത് 30 കോടിയുടെ ദോശ

”നിങ്ങള്‍ ദരിദ്രനായി ജനിച്ചു എങ്കില്‍ അത് നിങ്ങളുടെ തെറ്റല്ല, എന്നാല്‍ നിങ്ങള്‍ ദരിദ്രനായാണ് മരിക്കുന്നത് എങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്” മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സിന്റെ ഈ വാക്കുകള്‍ക്ക് നിരവധി കോടീശ്വരന്മാരായ സംരംഭകരെ സൃഷ്ടിക്കാനുള്ള കഴിവുണ്ടായിരുന്നു. ബില്‍ഗേറ്റ്‌സിന് സമാനമായി ചിന്തിച്ച്