പുതുവത്സര ടൂര്‍ പാക്കേജുകളുമായി ഐആര്‍സിടിസി

പുതുവത്സര ടൂര്‍ പാക്കേജുകളുമായി ഐആര്‍സിടിസി

കൊച്ചി: ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന് (ഐആര്‍സിടിസി) പുതുവത്സര വിദേശ, ആഭ്യന്തര ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ചു. തായ്‌ലന്‍ഡിലേക്കാണു വിദേശ ടൂര്‍ പാക്കേജ്. ഹൈദരാബാദ്, വേളാങ്കണ്ണി, പുതുച്ചേരി, വിശാഖപട്ടണം, പുരി, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കാണ് അഭ്യന്തര ടൂര്‍ പാക്കേജ് നടത്തുന്നത്.

ജനുവരി 19ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട് 24നു മടങ്ങിയെത്തുംവിധമാണ് തായ്‌ലന്‍ഡ് പാക്കേജ്. വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, പ്രവേശന ടിക്കറ്റുകള്‍, ടൂര്‍ ഗൈഡ്, വീസ, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ 44,800 രൂപയാണ് പാക്കേജ് നിരക്ക്. ഹൈദരാബാദ് ടൂര്‍ പാക്കേജില്‍ 17ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു യാത്ര തുടങ്ങി 20നു തിരികെയെത്തും. 16,370 രൂപയാണ് നിരക്ക്.

വേളാങ്കണ്ണി, പുതുച്ചേരി ഉള്‍പ്പെടുന്ന അഞ്ച് സ്ഥലങ്ങളിലേക്ക് ക്രിസ്മസ് അവധിയോടനുബന്ധിച്ചാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്.10 ദിവസത്തെ ഭാരത് ദര്‍ശന് ടൂറിസ്റ്റ് ട്രെയിന്‍ പാക്കേജില് യാത്രാച്ചെലവ്, ഭക്ഷണം താമസം ഉള്‍പ്പെടെ 9,450 രൂപയാണ് നിരക്ക്.

Comments

comments

Categories: Current Affairs, Slider
Tags: IRCTC