റിലയന്‍സ് ജിയോ വിളവെടുക്കാന്‍ ഒരുങ്ങുന്നു: ഫിച്ച് റേറ്റിംഗ്‌സ്

റിലയന്‍സ് ജിയോ വിളവെടുക്കാന്‍ ഒരുങ്ങുന്നു: ഫിച്ച് റേറ്റിംഗ്‌സ്

2016 സെപ്റ്റംബറില്‍ ജിയോ എത്തിയതോടെ ടെലികോം മേഖലയുടെ മൊത്തം വ്യാവസായിക വരുമാനം 30 ശതമാനത്തിലധികം താഴ്ന്നിരുന്നു

ന്യൂഡെല്‍ഹി: ടെലികോം മേഖലയിലേക്കുള്ള ജിയോയുടെ കടന്നുവരവ് നിലവിലെ ടെലികോം കമ്പനികള്‍ക്ക് വെല്ലുവിളകള്‍ ഉയര്‍ത്തിയിരുന്നു. ജിയോയെ നേരിടാന്‍ കമ്പനികള്‍ കൂടുതല്‍ നിരക്കിളവുകളും ഓഫറുകളും ഉപഭോക്താക്കള്‍ക്കായി നല്‍കാന്‍ തുടങ്ങി. ഉപഭോക്താക്കള്‍ക്കും ഏറെ ആശ്വാസകരമായിരുന്നു ഇത്. എന്നാല്‍ ശക്തമായ ഉപഭോക്തൃ അടിത്തറ സൃഷ്ടിക്കപ്പെട്ടതോടെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ തങ്ങളുടെ നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം കൊയ്യാന്‍ ഒരുങ്ങുകയാണെന്ന് ഫിച്ച് റേറ്റിംഗ്‌സ് പറയുന്നു.

സെപ്റ്റംബറില്‍ കമ്പനിയുടെ മൊത്തം ഉപഭോക്തൃ അടിത്തറ 25.2 കോടിയായിരുന്നു. 30 ശതമാനം വിപണി വിഹിതം നേടുന്നതോടെ അടുത്ത വര്‍ഷം കമ്പനി വേട്ടക്കാരനില്‍ നിന്നും കര്‍ഷകന്‍ എന്ന സമീപനത്തിലേക്ക് മാറുമെന്ന് ഫിച്ച്, എഷ്യാ പസഫിക് കോര്‍പ്പറേറ്റ് റേറ്റിംഗ്‌സ് ഡയറക്റ്റര്‍ നിതിന്‍ സോണി ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2016 സെപ്റ്റംബറില്‍ ജിയോ എത്തിയതോടെ ടെലികോം മേഖലയുടെ മൊത്തം വ്യാവസായിക വരുമാനം 30 ശതമാനത്തിലധികം താഴ്ന്നു. കുറഞ്ഞ നിരക്കിലുള്ള ഡാറ്റ താരിഫുകള്‍ കമ്പനികളുടെ പ്രവര്‍ത്തനലാഭം കുറയ്ക്കുന്നു. എന്നിരുന്നാലും ഫിച്ച് റേറ്റിംഗ് പ്രകാരം 2019ല്‍ ടെലികോം മേഖല സ്ഥിരത കൈവരിക്കും. താരിഫുകളില്‍ 3 മുതല്‍ 5 ശതമാനം വരെ വളര്‍ച്ചയുണ്ടാക്കുമെന്ന് ഫിച്ച് ചൂണ്ടിക്കാണിക്കുന്നു. 40 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ നിന്നും മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണിതെന്നും നിതിന്‍ സോണി പറയുന്നു.

Comments

comments

Categories: Business & Economy, Slider
Tags: Jio, Rela