Archive
എണ്ണക്കമ്മി പരിഹരിക്കുമെന്ന് ഇന്ത്യക്ക് യുഎഇ-സൗദി ഉറപ്പ്
ന്യൂഡെല്‍ഹി: അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണക്കമ്മി പരിഹരിക്കാന്‍ യുഎഇയും സൗദി അറേബ്യയും ഇന്ത്യയെ സഹായിക്കുമെന്ന് ഉറപ്പ്. മുന്‍പും പ്രതിസന്ധി ഘട്ടങ്ങളില്‍ തങ്ങള്‍ ഇന്ത്യയ്ക്കൊപ്പം നിന്നിരുന്നെന്നും ഭാവിയിലും ഇതേ സഹകരണം ഉണ്ടാകുമെന്നും ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്നു
ജിഎസ്കെ: ലയനവും പരിഗണനയില്‍
തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റായ ജിഎസ്കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയറിന്റെ (ജിഎസ്കെസിഎച്ച്) ലയനമുള്പ്പടെ സാധ്യമായ ഇടപാടുകളെല്ലാം പരിഗണിക്കുന്നുണ്ടെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഗ്ലാക്സോസ്മിത്ത്ക്ലൈന്‍. നാല് ബില്യണ്‍ ഡോളറിന് ഹോര്‍ലിക്സ് ഉള്‍പ്പടെ തങ്ങളുടെ ആരോഗ്യ പാനീയ ബിസിനസ് യൂണിലിവറിന് വില്‍ക്കാനുള്ള ചര്‍ച്ചകളില്‍
23 സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്: ആര് കെ സിംഗ്
ന്യൂഡെല്‍ഹി: രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ ഗാര്‍ഹിക വൈദ്യുതീകരണം പൂര്‍ത്തിയാക്കിയെന്ന് കേന്ദ്ര വൈദ്യുത മന്ത്രി ആര് കെ സിംഗ്. എട്ട് സംസ്ഥാനങ്ങള്‍ കൂടി വൈകാതെ പൂര്‍ണമായി വൈദ്യുതീകരിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. മധ്യപ്രദേശ്, ത്രിപുര, ബിഹാര്‍, ജമ്മു ആന്‍ഡ് കശ്മീര്‍, മിസോറാം, സിക്കിം,
പെട്രോള്‍-ഡീസല്‍ വാഹനങ്ങളെ പൂര്‍ണമായും തഴയാനാവില്ലെന്ന് ആര് സി ഭാര്‍ഗവ
ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വന്‍ മുന്നേറ്റം കുറിക്കുമ്പോഴും സമീപ ഭാവിയിലൊന്നും പരമ്പരാഗത പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ ഒഴിവാക്കാന്‍ വാഹന നിര്‍മാതാക്കള്‍ക്ക് സാധിക്കില്ലെന്ന് മാരുതി സുസുകി ചെയര്മാന് ആര് സി ഭാര്‍ഗവ. വൈദ്യുത വാഹനങ്ങളുടെ നിലവിലെ ഉയര്‍ന്ന വില കണക്കിലെടുത്താല്‍
റെഗ്ഗെയ് സംഗീതത്തെ ഇനി യുനെസ്കോ സംരക്ഷിക്കും
പാരീസ്: 1960-കളില്‍ വികസിപ്പിച്ചെടുത്ത കലാരൂപമായ റെഗ്ഗെയ് സംഗീതത്തെ യുനെസ്കോ അന്താരാഷ്ട്ര സാംസ്കാരിക നിധികളുടെ (international cultural treasures) പട്ടികയില്‍ ഉള്‍പ്പെടുത്തി. സംരക്ഷണത്തിനും പ്രോത്സാഹനത്തിനും യോഗ്യമായവയെയാണ് ഈ പട്ടികയില്‍ യുനെസ്കോ ഉള്‍പ്പെടുത്തുന്നത്. 1960-കളില്‍ ജമൈക്കയില്‍ പിറവിയെടുത്ത റെഗ്ഗെയ് സംഗീതം പോരാട്ടങ്ങളെയും, കഠിനമായ കാലത്തെയുമാണ്
കാലാവസ്ഥ വ്യതിയാനം: സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചു
സിഡ്നി: കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാന്‍ ഫെഡറല്‍ ഗവണ്മെന്റ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയയിലെ ആയിരക്കണക്കിനു സ്കൂള്‍ കുട്ടികള്‍ വെള്ളിയാഴ്ച ക്ലാസ് ബഹിഷ്കരിച്ചു.Strike 4 Climate Action എന്ന പേരിലാണ് ഓസ്ട്രേലിയയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികളെത്തിയത്. സിഡ്നിയിലെ മാര്ട്ടിന് പ്ലേസിലും, മെല്‍ബേണിലും, ബ്രിസ്ബേനിലും
1 ഡോളര്‍ = 144 രൂപ; സര്‍വകാല വിലയിടിവില്‍ പാകിസ്ഥാന് കറന്‍സി
ഇസ്ലാമാബാദ്: കടക്കെണിയിലും സാമ്പത്തിക തകര്‍ച്ചയിലും വലയുന്ന പാകിസ്ഥാന്റെ സ്ഥിതി കൂടുതല്‍ വഷളാക്കി ഔദ്യോഗിക കറന്‍സിയായ പാകിസ്ഥാന് രൂപക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വിലയിടിവ്. ഡോളറിനെതിരെ പാകിസ്ഥാന് രൂപയുടെ മൂല്യം ഇന്നലെ രണ്ട് രൂപ കൂടി ഇടിഞ്ഞ് 144 ല്‍ എത്തി. രാവിലെ
ലോകത്തെ 40% കല്‍ക്കരി പ്ലാന്റുകളും നഷ്ടത്തില്‍
ന്യൂഡെല്‍ഹി: കല്‍ക്കരിയില്‍ നിന്ന് ഊര്‍ജോല്‍പ്പാദനം നടത്തുന്ന ലോകത്തെ താപവൈദ്യുത പദ്ധതികളില്‍ 40 ശതമാനത്തിലേറെയും നഷ്ടം നേരിടുകയാണെന്ന് റിപ്പോര്‍ട്ട്. 2040 ഓടെ ഇവയില്‍ 75 ശതമാനം പ്ലാന്റുകളും നഷ്ടത്തിലാവുമെന്നും പാരിസ്ഥിതിക സംഘടനയായ കാര്‍ബണ്‍ ട്രാക്കര്‍ വ്യക്തമാക്കുന്നു. ഇന്ധന ചെലവ് വര്‍ധിക്കുന്നതാണ് പ്ലാന്റുകളെ നഷ്ടത്തിലേക്കെത്തിക്കുകയെന്നാണ്
പുതിയ വ്യവസായ നയത്തില്‍ മാനുഫാക്ചറിംഗിന് പാട്ടക്കരാര്‍
ന്യൂഡെല്‍ഹി: പ്രാദേശിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കും ഉതകുന്ന നടപടികള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വ്യവസായ നയം കൊണ്ടുവരുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. പുതിയ നയമനുസരിച്ച് കമ്പനികള്‍ക്ക് പ്രവര്‍ത്തന സംവിധാനം ആരംഭിക്കുന്നതിന് ഭൂമിയും നിര്‍മാണ സാമഗ്രികളും വാങ്ങണമെന്ന് നിര്‍ബന്ധമില്ല. ഭൂമിയോ ഉപകരണങ്ങളോ നീണ്ട
തിരുത്തല്‍ നടപടികള്‍ക്കിടയിലും പൊതുമേഖലാ ബാങ്കുകളുടെ വായ്പകളില്‍ വളര്‍ച്ച
ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യുടെ കര്‍ശനമായ തിരുത്തല്‍ നടപടികള്‍ വിവിധ പൊതു മേഖലാ ബാങ്കുകള്‍ നേരിടുമ്പോഴും പൊതുമേഖലാ ബാങ്കുകളിില് നിന്ന് മൊത്തത്തില്‍ വ്യവസായ- വാണിജ്യ മേഖലയിലേക്കുള്ള വായ്പ വളര്‍ച്ച പ്രകടമാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഈയാഴ്ച പുറത്തിറങ്ങിയ ആര്‍ബിഐയുടെ ഡാറ്റ പ്രകാരം നടപ്പുസാമ്പത്തിക
ജാവ ഡീലര്‍ഷിപ്പുതല ബുക്കിംഗ് ഈ മാസം 15 മുതല്‍
ന്യൂഡെല്‍ഹി : പുതിയ ജാവ ബൈക്കുകളുടെ ഡീലര്‍ഷിപ്പുതല ബുക്കിംഗ് ഈ മാസം 15 ന് തുടങ്ങും. നിലവില്‍ 5,000 രൂപ ടോക്കണ്‍ തുക നല്കി ജാവ വെബ്സൈറ്റ് വഴി ബുക്കിംഗ് നടത്താനാണ് സൗകര്യമുള്ളത്. 27 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി നൂറിലധികം
ഇലക്ട്രിക് കാറുകള്‍ ചൈനീസ് സര്‍ക്കാരിന് വിവരങ്ങള്‍ ചോര്‍ത്തുന്നു
ഷാങ്ഹായ് : ആഗോള വാഹന നിര്‍മ്മാതാക്കള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിന് ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹനങ്ങളില്‍നിന്നുള്ള തല്‍സമയ ലൊക്കേഷന്‍ വിവരങ്ങളും മറ്റ് ഡസന്‍ കണക്കിന് ഡാറ്റയും ചൈനീസ് സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് നല്‍കുന്നതായാണ് വ്യക്തമാകുന്നത്. ചൈനീസ് സര്‍ക്കാരിന്റെ നിരീക്ഷണ ഉപകരണങ്ങളായി
എംജി മോട്ടോര്‍ ഇന്ത്യയില്‍ കണക്റ്റഡ് കാറുകള്‍ അവതരിപ്പിക്കും
ന്യൂഡെല്‍ഹി : ഇന്ത്യയില്‍ കണക്റ്റഡ് കാറുകള്‍ അവതരിപ്പിക്കുമെന്ന് എംജി മോട്ടോര്‍. ഇതിനായി ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) സേവന ദാതാക്കളായ സിസ്കോ ഐഒടി, അണ്ലിമിറ്റ് എന്നിവയുമായി പങ്കാളിത്തം സ്ഥാപിച്ചു. മൂവരും ചേര്‍ന്ന് കണക്റ്റഡ് മൊബിലിറ്റി അധിഷ്ഠിത വാഹനങ്ങള്‍ വികസിപ്പിക്കും. ഇന്റര്‍നെറ്റ് ലഭ്യത,