ദയ, ആശുപത്രിക്കപ്പുറം വളര്‍ന്ന ആരോഗ്യ സംസ്‌കാരം

ദയ, ആശുപത്രിക്കപ്പുറം വളര്‍ന്ന ആരോഗ്യ സംസ്‌കാരം

ആരോഗ്യമുള്ള ഒരു ജനതയാണ് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടം. എന്നാല്‍ ഈ നേട്ടം കൈയ്യെത്തിപ്പിടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. രോഗം വന്ന ശേഷം ചികിത്സ നേടുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുന്നതാണ് ഉചിതം, ഇനി ചികിത്സ നേടേണ്ട ഘട്ടം വന്നാല്‍ തന്നെ അത് പാര്‍ശ്വ ഫലങ്ങളേതും ഇല്ലാത്തതാകണം. ഇത്തരത്തില്‍ ഉള്ള ഒരു ആരോഗ്യ സംസ്‌കാരം കേരളത്തിന്റെ സാംസ്‌കാരിക നഗരിയായ തൃശ്ശൂരില്‍ വളര്‍ത്തിയെടുക്കുക എന്ന ഉദ്യമത്തിന്റെ ഭാഗമായാണ് ഡോ വി.കെ അബ്ദുള്‍ അസീസിന്റെ നേതൃത്വത്തില്‍ ദയ ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചത്.2001 ല്‍ തുടക്കം കുറിച്ച ഈ ആശുപത്രി തൃശൂര്‍ ജില്ലയില്‍ പുതിയൊരു ആരോഗ്യ സംസ്!കാരം ഉടലെടുക്കുന്നതിന് കാരണമായി.ആശുപത്രിയുടെ പേര് അന്വര്‍ത്ഥമാക്കുന്നതു പോലെ സഹാനുഭൂതിയും കരുണയും വാക്കിലും പ്രവര്‍ത്തിയിലും നിറച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ആശുപത്രിയിലെ ഓരോ ജീവനക്കാരും കാഴ്ചവയ്ക്കുന്നത്. രോഗിയായി വരുന്നവര്‍ പൂര്‍ണ ആരോഗ്യത്തോടെ മടങ്ങുന്നതിന് പുറമെ, രോഗം ഭാവിയില്‍ തിരിച്ചു വരാതിരിക്കുന്നതിനായി അവരെ ആരോഗ്യകരമായ ഒരു ജീവിതശൈലിയുടെയും ആരോഗ്യസംസ്‌കാരാട്ടത്തിന്റെയും കൂടി ഭാഗമാകുന്നു. ഡോ വി.കെ അബ്ദുള്‍ അസീസിന്റെ പ്രയത്‌നം കൊണ്ടാണ് 18 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുന്‍നിര ആശുപത്രികളുടെ കൂട്ടത്തില്‍ പ്രവര്‍ത്തനമികവ് കൊണ്ട് സ്ഥാനം പിടിക്കാന്‍ ദയക്ക് ആയത്.

മെഡിക്കല്‍ രംഗത്ത് സജീവമായ കാലഘട്ടത്തിലാണ് തൃശൂര്‍ ജില്ലയ്ക്ക് ആതുരസേവനരംഗത്ത് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട് എന്ന ചിന്ത ഡോ. അബ്ദുല്‍ അസീസിന്റെ മനസ്സിലേക്ക് വരുന്നത്. രോഗവുമായി വരുന്ന ഓരോ വ്യക്തിയുടെയും മെഡിക്കല്‍ ഹിസ്റ്ററി പഠിച്ചശേഷം ഏറ്റവും ചുരുങ്ങിയ മരുന്നുകള്‍ കൊണ്ട് രോഗപരിഹാരം കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ആശുപത്രി അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.ചികിത്സാ ചെലവുകള്‍ കുതിച്ചുയരുന്ന കാലഘട്ടത്തില്‍ , സാധാരണക്കാര്‍ക്കായി ചുരുങ്ങിയ ചെലവില്‍ ചികിത്സാ നല്‍കുന്ന ഒരാശുപത്രി, അതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ആതുരസേവന രംഗത്തെ ബിസിനസായി മാത്രം കാണുന്ന ആളുകള്‍ക്കിടയില്‍ ഇത്തരത്തില്‍ വ്യത്യസ്ത ചിന്തയുമായി വന്ന അബ്ദുല്‍ അസീസിനെ പിന്തുണയ്ക്കാനും നിരവധിയാളുകള്‍ ഉണ്ടായി.സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും നല്‍കിയ ആ പിന്തുണയില്‍ നിന്നുമാണ് നിരവധി നിക്ഷേപകരില്‍ നിന്നും സ്വരുക്കൂട്ടിയ പണവുമായി ഡോ. അബ്ദുല്‍ അസീസ് ദയ ഹോസ്പിറ്റലിന് തുടക്കം കുറിക്കുന്നത്. തൃശൂരിലെ ഷൊര്‍ണൂര്‍ റോഡില്‍ ആരംഭിച്ച ഈ ആശുപത്രിയുടെ വളര്‍ച്ചയും വിജയവും ആശുപത്രി മാനേജിംഗ് ഡയറക്ടറായ ഡോ വി.കെ അബ്ദുള്‍ അസീസിന്റെ കാഴ്ച്ചപ്പാടിന് അനുസൃതമായിട്ടതായിരുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും 18 വര്‍ഷത്തെ സേവന പാരമ്പര്യവുമായാണ് ദയ ഹോസ്പിറ്റലിന്റെ അമരക്കാരന്‍ ഡോ വി.കെ അബ്ദുള്‍ അസീസ് സ്വന്തമായൊരു ആശുപത്രിക്ക് തുടക്കമിട്ടത്. അന്നും തിരക്കേറിയ പ്രവര്‍ത്തി ദിവസങ്ങളായിരുന്നു അദ്ദേഹത്തിന് മുമ്പില്‍. പല ദിവസങ്ങളിലും ആശുപത്രിയില്‍ കിടന്നുറങ്ങേണ്ട സാഹചര്യം വരെയുണ്ടായിരുന്നതായി ഡോ അബ്ദുള്‍ അസീസ് പറയുന്നു. രോഗികളായി വരുന്ന ഓരോരുത്തരെയും തിരികെ സാധാരണ ജീവിതത്തിലെത്തിക്കുന്നത് തന്റെ കര്‍മ്മമായി അദ്ദേഹം കണ്ടു. പല ടെക്‌നോളജികള്‍ വന്നതോടെ ചെലവുകള്‍ വര്‍ധിക്കുകയും മെഡിക്കല്‍ കോളേജില്‍ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കി തുടങ്ങുകയും ചെയ്തു. ലാബ് ഫീസ്, എക്‌സ്‌റേ ഫീസ് എന്നിവയെല്ലാം നടപ്പാക്കി. ലാപ്രോസ്‌കോപിക് ഉള്‍പ്പെടെയുള്ള രംഗത്ത് കാര്യമായ വികസനങ്ങള്‍ വന്നില്ല. അതേസമയം സ്വകാര്യ ആശുപത്രികള്‍ പുതിയ ഉപകരണങ്ങള്‍ പരിചയപ്പെടുത്തി ഇത്തരത്തില്‍ ഒരവസ്ഥ കൂടി വന്നതോടെയാണ് അങ്ങനെയാണ് സ്വന്തമായൊരു ആശുപത്രിയെന്ന ആശയത്തിലേക്ക് അദ്ദേഹം പൂര്‍ണാര്‍ത്ഥത്തില്‍എത്തിചേര്‍ന്നത്.

ദയ ഹോസ്പിറ്റലിന് തുടക്കം കുറിക്കുന്ന കാലഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളുടെ ഉയര്‍ന്ന ഫീസ് സാധാരണക്കാരന് താങ്ങാവുന്നതായിരുന്നില്ല. തൃശൂരില്‍ സാധാരണക്കാര്‍ക്ക് വേണ്ടി മികച്ച സൗകര്യങ്ങളുള്ള ഒരു ആശുപത്രി സ്ഥാപിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റുന്നതിന് കുടുംബാംഗമായ ഡോ എ അബ്ദുള്‍ റസാഖ് സര്‍വ്വ പിന്തുണയും നല്‍കി. തുടര്‍ന്ന് 2001 ല്‍ ആശുപത്രി ആരംഭിച്ചപ്പോള്‍ സാധാരണക്കാരായ ധാരാളം പേര്‍ക്ക് അദ്ദേഹം താങ്ങും തണലുമായി.
പണമില്ലാത്തതു കൊണ്ട് സാധാരണക്കാരന് ചികിത്സ നിഷേധിക്കരുതെന്ന് ഡോ അബ്ദുള്‍ അസീസിന് നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. തുടര്‍ന്ന് അത്യാധുനിക സാങ്കേതിക വിദ്യകളും മികച്ച ചികിത്സയും കൊണ്ട് തൃശൂരിന്റെ ആരോഗ്യ ഭൂപടത്തില്‍ ദയ ഹോസ്പിറ്റലും ഡോ അബ്ദുള്‍ അസീസും ഇടം നേടി. അയല്‍ ജില്ലകളില്‍ നിന്നെല്ലാം ധാരാളം പേര്‍ ദയയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എത്തി. ദയ ആശുപത്രിയെകുറിച്ച് കൂടുതല്‍ ആളുകള്‍ അറിയുന്നതിന് പരസ്യത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഒരിക്കല്‍ ദയയില്‍ വന്നുപോയവരില്‍ നിന്നും ചികിത്സാ മികവിനെപ്പറ്റി കേട്ടറിഞ്ഞാണ് പലരും ദയ ആശുപത്രിയെയും ഡോ അബ്ദുള്‍ അസീസിനെയും തേടിയെത്തിയത്. കരുണ വറ്റാത്ത അദ്ദേഹത്തിന്റെ മനസ്സ് ഒരുപാട് പേര്‍ക്ക് മികച്ച ചികിത്സ നല്‍കി. സഹജിവികളോടുള്ള സ്‌നേഹത്തിലൂടെ അദ്ദേഹം കെട്ടിപടുത്ത ആശുപത്രി ഇന്ന് വന്‍വിജയമായി മുന്നോട്ട് പോകുന്നു. ഡോ അബ്ദുള്‍ അസീസ് അത് അര്‍ഹിക്കുന്നുമുണ്ട്. വലിയ കൊട്ടിഘോഷങ്ങളും അവകാശവാദങ്ങളുമില്ലാതെ നേട്ടങ്ങളുടെ നെറുകയിലെത്തി നില്‍ക്കുകയാണിന്ന് ദയ ഹോസ്പിറ്റല്‍.

കരുണയുടെ സ്പര്‍ശവും സ്‌നേഹത്തിന്റെ മരുന്നും

മരുന്നുകൊണ്ട് മാത്രം രോഗികളെ ചികില്‍സിക്കുന്നതില്‍ കാര്യമില്ലെന്ന് ഡോ അബ്ദുല്‍ അസീസ് വിശ്വസിക്കുന്നു. അതിനാല്‍ അനുകമ്പയും സഹജീവികളോടുള്ള സ്‌നേഹവും കൈമുതലായുള്ള ഒരു പറ്റം ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും നേതൃത്വത്തിലാണ് ഇവിടെ ചികിത്സാ നടക്കുന്നത്.അത് തന്നെയാണ് ഈ ആശുപത്രിയുടെ വിജയവും. നീണ്ട പതിനെട്ട് വര്‍ഷക്കാലത്തെ സേവനത്തിലൂടെ കേരളത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നുമുള്ള ധാരാളം പേര്‍ ചികിത്സയിലൂടെ സൗഖ്യം പ്രാപിച്ച് തിരികെപോയി. മികച്ച ചികിത്സയെന്ന ഖ്യാതി പരന്നതോടെ വിദേശത്തു നിന്നും ആളുകള്‍ ദയയിലെത്തി ചികിത്സ തേടുന്നു. പൊതുജന നന്മ ലക്ഷ്യമിട്ടുകൊണ്ട് തുടങ്ങിയ ആശുപത്രി ഇന്നും ആ ലക്ഷ്യത്തില്‍ തന്നെ മുന്നോട്ടു പോകുന്നു. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം അതേപടി നിലനിര്‍ത്തികൊണ്ടു പോകാനും ദയയ്ക്കു സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ചികിത്സാമേഖലകളില്‍ വളരെ വേഗം വളരാനും അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ കൊണ്ടുവന്നു സങ്കീര്‍ണ്ണമായ അവസ്ഥകളില്‍ നിന്ന് രോഗികളെ മോചിപ്പിക്കാനും ദയക്ക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാവിധ ലബോറട്ടറി ടെസ്റ്റുകളും ഉറപ്പാക്കി രോഗാവസ്ഥ കൃത്യമായി മനസിലാക്കുകയും മികച്ച ചികിത്സയിലൂടെ ഏറ്റവും കുറഞ്ഞ അളവില്‍ മരുന്നുകള്‍ നല്‍കുകയുമാണ് ഇവിടുത്തെ ഡോക്ടര്‍മാര്‍ ചെയ്യുന്നത്. വിവിധ എന്‍ജിഓകളുമായി ചേര്‍ന്നു കൊണ്ട് ആരോഗ്യകരമായ ജീവിതരീതിക്കായുള്ള ക്യാമ്പുകളും ദയ സംഘടിപ്പിക്കുന്നു.

ദയ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ എ അബ്ദുള്‍ അസീസ്, ഹോസ്പിറ്റല്‍ ചെയര്‍മാനായ കുടുംബ സുഹൃത്ത് ഡോ എ.അബ്ദുള്‍ റസാഖ്, അദ്ദേഹത്തിന്റെ കുറച്ച് സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് 2001 ല്‍ തൃശൂര്‍ ഷൊര്‍ണൂര്‍ റോഡില്‍ ദയ ആശുപത്രിക്ക് തുടക്കം കുറിക്കുന്നത്.ആശുപത്രിയുടെ അമരത്ത് അന്നും ഇന്നും ഡോ അബ്ദുല്‍ അസീസ് തന്നെ. എന്നാല്‍ അസീസിന് പുറമെ 40 പേരായിരുന്നു അന്ന് ആശുപത്രി തുടങ്ങാനായി പണം നിക്ഷേപിച്ചത്. സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റിക്കാണ് അന്നു തന്നെ ദയ മുന്‍തൂക്കം നല്‍കിയത്. യൂറോളജി, ഓര്‍തോപീഡിക്‌സ് എന്നിവയിലായിരുന്നു പ്രധാന ശ്രദ്ധ. എല്ലാ വിഭാഗത്തിലും കഴിയുന്നതും കുറഞ്ഞ ഫീസാണ് ഈടാക്കിയത്.

മികച്ചപുതിയ ടെക്‌നോളജിക്കനുസരിച്ച് ചിലവ് കൂടിയ സര്‍ജറികള്‍ നടത്തുമ്പോള്‍ അവര്‍ക്ക് താങ്ങാവുന്ന പണം മാത്രം ഈടാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. രോഗികളായി വന്നവര്‍ക്ക് ആശ്വാസത്തിന്റെ പ്രതീക്ഷകള്‍ നല്‍കുകയായിരുന്നു ദയ. തുടക്കത്തില്‍ 60 ബെഡായിരുന്നു ദയയില്‍ ഉണ്ടായിരുന്നത്. അന്ന് ഷൊര്‍ണൂര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രി പീന്നീട് 2007 ല്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. വിയ്യൂര്‍ പെരിങ്ങാവ് റോഡിലാണ് ഇന്ന് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അത് പുതിയൊരു തുടക്കമായിരുന്നു. നഗരത്തിനുള്ളില്‍ തന്നെ നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കുന്നൊരിടം. വിയ്യൂര്‍ പുഴയുടെ തീരത്തായുള്ള പാടശേഖരങ്ങള്‍ക്കും തെങ്ങിന്‍തോപ്പുകള്‍ക്കുമിടയിലായി ആശുപത്രി സ്ഥിതി ചെയ്യുന്നു. സ്വസ്ഥമായൊരു അന്തരീക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് ഇളംകാറ്റേറ്റ് ഇറങ്ങി നടക്കാനും ഇവിടം നല്ലതാണ്.

മിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ആശുപത്രിയില്‍ ഇന്ന് ഏറെ മുന്നോട്ട് പോയിരിക്കുന്നു. രോഗികളുടെ സംതൃപ്തിക്കാണ് എന്നും പ്രാധാന്യം. വാര്‍ഡുകള്‍, നോര്‍മല്‍ റൂമുകള്‍, ഡീലക്‌സ് റൂമുകള്‍, ലക്ഷ്വറിയസ് സ്യൂട്ട് റൂമുകള്‍ എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ റൂമുകള്‍ ദയയില്‍ ലഭ്യമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികളുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പോലുള്ള പൊതുപ്രവര്‍ത്തകര്‍ മുഖേന പലരും ചികിത്സക്കെത്തുന്നു. അവരുടെ സാമ്പത്തിക സ്ഥിതിയറിഞ്ഞാണ് ആശുപത്രിയില്‍ ഫീസീടാക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നാണ് ഇത്തരത്തില്‍ അധികം പേരും എത്താറുള്ളത്.

തുടക്കത്തില്‍ തന്നെ ആളുകള്‍ക്കിടയില്‍ വിശ്വാസം നേടിയെടുക്കാനായതിനാല്‍ തലമുറയായി ഇന്നും പലരും ഡോ അബ്ദുള്‍ അസീസിനെയും ദയ ആശുപത്രിയേയും തേടിയെത്തുന്നു. അനാവശ്യമായുള്ള മരുന്നുകള്‍ ഒഴിവാക്കുന്നുവെന്നതു തന്നെയാണ് ദയയുടെ എടുത്തു പറയേണ്ട കാര്യം. ആന്റിബയോട്ടിക്‌സ് നല്‍കുന്നതും കഴിവതും കുറവാണ്. ജനറിക് മരുന്നുകളാണ് കൂടുതല്‍ പേര്‍ക്കും നല്‍കി വരുന്നത്. ഇത് മരുന്നിന്റെ ചിലവ് കുറച്ചു. പല ആശുപത്രികളും ഇന്‍ഫക്ഷന്‍ വരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്ക് മരുന്നുകള്‍ നല്‍കാറുണ്ട്. കൃത്യമായി ചികിത്സിച്ചാല്‍ മുന്‍കരുതല്‍ മരുന്നുകളൊന്നും നല്‍കേണ്ടി വരില്ലെന്ന് ഡോ അബ്ദുള്‍ അസീസ് പറയുന്നു. ഏറ്റവും കുറവ് ദിവസം രോഗികളെ ആശുപത്രിയില്‍ താമസിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ടെസ്റ്റുകളെല്ലാം നേരത്തെ ചെയ്യുന്നതു കൊണ്ട് അഡ്മിഷന്‍ എടുക്കുന്ന അന്ന് തന്നെ സര്‍ജറി ചെയ്യാനാവും. ടെക്‌നോളജിയും വികസിച്ചതോടെ സര്‍ജറിക്ക് ശേഷമുള്ള ദിവസം തന്നെ ഡിസ്ചാര്‍ജ് ചെയ്യാനാകുന്നുണ്ട്.

ദയ സ്‌പെഷ്യാലിറ്റി സര്‍ജിക്കല്‍ ആശുപത്രി

എല്ലാ സ്‌പെഷ്യാലിറ്റികളും ഉള്‍പ്പെടുന്നൊരു ആശുപത്രിയാണിന്ന് ദയ. കാര്‍ഡിയാക് സര്‍ജറി, ട്രാന്‍സ്പ്ലാന്റേഷന്‍ തുടങ്ങി 30 ഡിപ്പാര്‍ട്‌മെന്റുകളുള്ള ദയ ഇന്ന് ഒരു മെഡിക്കല്‍ കോളേജിനൊപ്പമെത്തി നില്‍ക്കുന്നു. 62 ഡോക്ടര്‍മാരുടെ സേവനവും ദയയുടെ വളര്‍ച്ചയെ കാണിക്കുന്നു. 190000 സ്‌ക്വയര്‍ഫീറ്റില്‍ പരന്നു കിടക്കുന്ന ആശുപത്രിയില്‍ ഇന്ന് മൂന്നൂറിനടുത്ത് ബെഡുകളുണ്ട്. 20,000 രോഗികളാണ് ഓരോ മാസവും ദയയില്‍ ചികിത്സയ്ക്കായെത്തുന്നത്. രണ്ട് മുഴുവന്‍സമയ കാര്‍ഡിയോളജിസ്റ്റുകളും മികച്ച പാരാമെഡിക്കല്‍ സപ്പോര്‍ട്ടുമാണ് കാര്‍ഡിയോളജി വിഭാഗത്തിന്റെ പ്രത്യേകത.

കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍, ഹീമോ ഡയാലിസിസ്, റീനല്‍ റീപ്ലേസ്‌മെന്റ് തെറാപി, പീഡിയാട്രിക് യൂറോളജി എന്നിവയെല്ലാം ദയയില്‍ നടത്തി വരുന്നു. ജനറല്‍ ലാപ്രോസ്‌കോപിക് സര്‍ജറി, അത്യാഹിത വിഭാഗം, കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്‌സ്, നീ റീപ്ലേസ്‌മെന്റ് സര്‍ജറി, ആധുനിക ന്യൂറോസര്‍ജിക്കല്‍ സംവിധാനങ്ങള്‍, പെയ്ന്‍ മാനേജ്‌മെന്റ് ക്ലിനിക് എന്നിവയെല്ലാം ദയയില്‍ ഒരുക്കിയിരിക്കുന്നു. തൈറോയ്ഡ് സര്‍ജറി, ഫിസ്തുല സര്‍ജറി, ബ്രസ്റ്റ് സര്‍ജറി, ഡയയബറ്റിക് ഫൂട്ട്, വെരിക്കോസ് വെയ്ന്‍, ട്രോമാ സര്‍ജറി, ഹെര്‍ണിയപൈല്‍സ് സര്‍ജറി എന്നിവയെല്ലാം ജനറല്‍ ലാപ്രോസ്‌കോപിക് സര്‍ജറിയിലെ വിദഗ്ദ വിഭാഗങ്ങളാണ്.

ഡയാലിസിസിന് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍, ഡയഗ്‌നോസ്റ്റിക്, തെറാപ്പി ഫെസിലിറ്റീസ് എന്നിവയും ഇവിടെയുണ്ട്. 150 ഡയാലിസിസ് ബെഡുകളുള്ള ആശുപത്രിയില്‍ ദിവസവും 60 ഡയാലിസിസുകളാണ് നടക്കുന്നത്. 40 ഔട്ട് പേഷ്യന്റ് ക്ലിനിക്കുകള്‍, 14 ഓപ്പറേഷന്‍ തിയേറ്ററുകള്‍, 12 ക്രിട്ടിക്കല്‍ കെയര്‍ ബെഡ്, 18 സിവിടിഎസ് ഐസിയു എന്നീ സൗകര്യങ്ങള്‍ ദയയില്‍ ഒരുക്കിയിരിക്കുന്നു. തൃശൂരില്‍ സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റിയിലെ മികച്ച ആശുപത്രികളിലൊന്നായ ദയയില്‍ ഒരോ മാസവും 1,500 സര്‍ജറികളാണ് നടക്കുന്നത്. ജില്ലയിലെ ഏറ്റവും കൂടുതല്‍ സര്‍ജറികള്‍ നടക്കുന്നത് ദയയിലാണ്. ചികിത്സക്കെത്തുന്നവര്‍ക്കായി ബെസ്റ്റഡോക് എന്ന ഹോസ്പിറ്റല്‍ ഓട്ടോമേഷന്‍ കമ്പനിയുടെ കീഴില്‍ സാറ്റിസ്ഫാക്ഷന്‍ സര്‍വ്വേയും ദയ സംഘടിപ്പിക്കുന്നു. ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനുള്ള വിദേശ കമ്പനിയാണ് ബെസ്റ്റഡോക്. ഏതെങ്കിലും തരത്തില്‍ അസൗകര്യങ്ങള്‍ നേരിട്ടിട്ടുണ്ടോ എന്നറിയാനും തിരുത്തുന്നതിനുമാണ് ഇത്തരത്തില്‍ സര്‍വ്വേ സംഘടിപ്പിക്കുന്നത്. 98.6 ശതമാനം പേരും തങ്ങളുടെ സേവനത്തില്‍ സംതൃപ്തരാണെന്ന് ദയ ആശുപത്രി അധികൃതര്‍ അറിയിക്കുന്നു.

ആയിരത്തോളം ജീവനക്കാരാണ് ആശുപത്രിയില്‍ സേവനമനുഷ്ടിക്കുന്നത്. കര്‍മ്മനിരതരും സേവനനിഷ്ടരുമായ ജീവനക്കാരാണ് ആശുപത്രിയുടെ വിജയം. ജീവനക്കാരെല്ലാം തന്നെ ആശുപത്രിയുടെ തുടക്കം മുതല്‍ വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്നവരാണ്. കാലാനുസൃമായി ജീവനക്കാരുടെ വേതന വ്യവസ്ഥയിലും മാനേജ്‌മെന്റ് കാര്യമായ മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. തുടക്കം മുതല്‍ ആശുപത്രിയുടെ ഭാഗമായി ഒരു കുടുംബമെന്ന പോലെ ഓരോ രോഗികളെയും പരിചരിക്കാന്‍ അവര്‍ക്കാവുന്നു. മാനേജ്‌മെന്റ്, ഓഹരി ഉടമകള്‍, പാരാമെഡിക്കല്‍ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാരുടെയും കൂട്ടായ പരിശ്രമങ്ങള്‍ ദയ ആശുപത്രിയുടെ വളര്‍ച്ചയിലും അംഗീകാരത്തിലും പ്രധാന പങ്കുവഹിക്കുന്നു.

ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം

ഗ്യാസ്‌ട്രോ എന്‍ട്രോളജി ചികിത്സാ മേഖലയില്‍ വിദഗ്ദമായൊരു ടീം തന്നെ ദയയില്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇവിടെ ചികിത്സ നല്‍കുന്നു. ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ്, ബരിയാട്രിക് സര്‍ജന്‍, ന്യുട്രീഷനിസ്റ്റ് തുടങ്ങി നീണ്ട നിര തന്നെ ഈ വിഭാഗത്തിലുണ്ട്. പുതിയ ടെക്‌നോളജിക്ക് അനുസരിച്ച് ഏറ്റവും സങ്കീര്‍ണമായ അവസ്ഥകള്‍ വരെ ഇവിടെ ചികിത്സിച്ച് ഭേദമാക്കുന്നു. ക്ലിനിക്കല്‍ റിപ്പോര്‍ട്ടുകളുടേയും എന്‍ഡോസ്‌കോപിയുടേയും അതിവേഗം പ്രശ്‌നം കണ്ടെത്താനാവുന്നു. അതിനായി ഗാസ്‌ട്രോ ടെസ്റ്റിനല്‍ ഫിസിയോളജി ലാബ്, ക്ലിനിക്കുകള്‍, എന്‍ഡോസ്‌കോപി, തെറാപ്പി സര്‍വ്വീസ്, കൊളോണോസ്‌കോപി എന്നീ സേവനങ്ങളും ക്രമീകരിച്ചിരിക്കുന്നു. പതോളജിസ്റ്റ്, ക്രിട്ടിക്കല്‍ സ്‌പെഷ്യലിസ്റ്റ്, അനസ്തീഷ്യോളജിസ്റ്റ് എന്നിവരുടെ മുഴുവന്‍ സമയ സേവനവും ഇവിടെ ലഭ്യമാണ്.

സന്തോഷത്തിന്റെ മുഖങ്ങള്‍

ഇതുവരെയുള്ള സേവനങ്ങളില്‍ വിഷമാവസ്ഥകളില്‍ വന്ന പലരെയും ചികിത്സിച്ച് സുഖപ്പെടുത്തിയതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്ന് ഡോ അബ്ദുള്‍ അസീസ് പറയുന്നു. കാലങ്ങള്‍ക്കു ശേഷം പല ക്യാന്‍സര്‍ രോഗികളും തങ്ങള്‍ ജീവിച്ചിരിക്കുന്നു എന്നു പറയുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നാറുണ്ട്. അവരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്കായല്ലോ എന്നത് വലിയൊരു അംഗീകാരവും സംതൃപ്തിയുമാണ് തരുന്നത്. പ്രത്യേകിച്ച് സ്ത്രീകളില്‍ സ്തനാര്‍ബുദം ബാധിച്ച് മാനസികമായി തളര്‍ന്ന് പോയവരെയെല്ലാം ചികിസ്ഥയിലൂടെ തിരിച്ചു കൊണ്ടു വന്നിട്ടുണ്ട്. സ്തനം നീക്കം ചെയ്യാതെ ഒങ്കോപ്ലാസ്റ്റിക് സര്‍ജറിയിലൂടെ പുനര്‍ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. 10 ശതമാനത്തില്‍ താഴെ മാത്രം കേസുകളിലാണ് സര്‍ജറിയിലൂടെ സ്തനം നീക്കം ചെയ്യേണ്ടി വരാറുള്ളത്. ക്യാന്‍സര്‍ എവിടെയെല്ലാം സ്‌പ്രെഡ് ചെയ്‌തെന്നറിയാനുള്ള ടെസ്റ്റുകള്‍ നടത്തിയാല്‍ ഉടന്‍ സര്‍ജറി ചെയ്യാനാകും. രോഗിയുടെ രോഗപ്രതിരോധശേഷിയെ ആശ്രയിച്ചാണ് ഇതെല്ലാം ചെയ്യുകയെന്ന് ഡോ അബ്ദുള്‍ അസീസ് കൂട്ടിച്ചേര്‍ക്കുന്നു.

മികവിന്റെ അംഗീകാരങ്ങള്‍

17 വര്‍ഷങ്ങള്‍ക്കിടയിലുള്ള സേവനത്തിനിടയില്‍ നിരവധി അംഗീകാരങ്ങള്‍ ദയയെ തേടിയെത്തി. ആതുരശുശ്രൂഷാരംഗത്തെ സമഗ്രമായ മികവിനെ അടിസ്ഥാനമാക്കിയുള്ള നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സിന്റെ (എന്‍എബിഎച്ച്) അംഗീകാരം 2016 ല്‍ ദയ കരസ്ഥമാക്കി. ആതുരശുശ്രൂഷാരംഗത്തു ദേശീയതലത്തില്‍ മികവിന്റെ മുദ്ര ചാര്‍ത്തിയ ദയ ആശുപത്രിക്കു സമര്‍പ്പിത സേവനത്തിന്റെ പാതയില്‍ കൂടുതല്‍ ഊര്‍ജത്തോടെ മുന്നോട്ടു പോകുന്നതിന് എന്‍എബിഎച്ച് അംഗീകാരം സഹായകമാവുന്നു. നഴ്‌സുമാരുടെ നിസ്തുലമായ സേവനത്തിന് ലഭിച്ച നഴ്‌സിങ് എക്‌സലന്‍സി അവാര്‍ഡും ദയയിലെ മികച്ച സേവനത്തിനുള്ള പൊന്‍തൂവലാണ്.

ക്ലിനിക് ക്വാളിറ്റി ഉറപ്പാക്കുന്നതിനായി 60 ക്വാളിറ്റി സൂചികകളാണ് ദയയില്‍ നിലനിര്‍ത്തി പോരുന്നത്. 2017 ല്‍ കണ്‍സോര്‍ഷ്യം ഓഫ് അക്രെഡിറ്റഡ് ഹെല്‍ത്ത്‌കെയര്‍ ഓര്‍ഗനൈസേഷന്റെ(സിഎഎച്ച്ഓ) ക്വാളിറ്റി പ്രൊമോഷന്‍ സെന്റര്‍ അവാര്‍ഡ് നേടി. കേരളത്തില്‍ നിന്ന് ക്വാളിറ്റി പ്രൊമോഷന്‍ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ആശുപത്രിയാണ് ദയ.

ദയ എക്കോണമി എന്ന പേരില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ദയ ആശുപത്രി നേതൃത്വം വഹിക്കുന്നു. ഇതിനായി ഡോക്ടര്‍മാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം തന്നെയാണ് മാറ്റി വയ്ക്കുന്നത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട് ഒരു ഗ്രാമം മുഴുവനായി ഏറ്റെടുത്തിരിക്കുകയാണ് ഇവര്‍. സഹയാത്ര എന്ന പേരിലാരംഭിച്ച പദ്ധതിയിലൂടെ കിടപ്പുരോഗികള്‍ക്കും വീടുകളില്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കും സേവനങ്ങള്‍ നല്‍കുന്നു. വ്യക്തിപരമായി കുട്ടികളുടെ വിദ്യാഭ്യാസത്തിനും ദയ സഹായങ്ങള്‍ നല്‍കുന്നുണ്ട്.

ഭാവി പദ്ധതികള്‍

ക്യാന്‍സര്‍ സര്‍ജറിയില്‍ സ്‌പെഷ്യലൈസ് ചെയ്യുകയെന്നതാണ് ദയയുടെ ഭാവി പദ്ധതികളിലെ പ്രധാന അജന്‍ഡ. ഇപ്പോള്‍ ഒങ്കോളജി വിഭാഗം നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. മെഡിസിനും സര്‍ജറിയുമാണ് നിലവില്‍ ദയ നല്‍കുന്ന സേവനം. റേഡിയേഷനും കൂടി ആരംഭിച്ച് ഒങ്കോളജി വിഭാഗം വിപുലീകരിക്കാനാണ് പദ്ധതി.

പുതിയ ഹോസ്പിറ്റല്‍ ചെയിന്‍ തന്നെ ആരംഭിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഡോക്ടര്‍ പറയുന്നു. കൊച്ചി, കോഴിക്കോട്, മലപ്പുറം ആസ്ഥാനമാക്കിയാണ് ആശുപത്രി ആരംഭിക്കാന്‍ ലക്ഷ്യമിടുന്നത്. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചിലവിലും മികച്ച ടെക്‌നോളജിയിലും ചികിത്സ നല്‍കാനും ആധുനിക സൗകര്യങ്ങള്‍ ലക്ഷ്യമിട്ടെത്തുന്നവര്‍ക്ക് അതുറപ്പാക്കാനും ഇവയിലൂടെ സാധിക്കുമെന്നാണ് ദയ ഉറപ്പുനല്‍കുന്നത്.

Comments

comments

Categories: FK Special, Slider