ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ വിവിരശേഖരണത്തിനൊരുങ്ങി ആര്‍ബിഐ

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ വിവിരശേഖരണത്തിനൊരുങ്ങി ആര്‍ബിഐ

മുംബൈ: ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ വിവരശേഖരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വേ സംഘടിപ്പിക്കാനൊരുങ്ങുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ വിറ്റുവരവ്, ലാഭം, ധനസഹായം, ജീവനക്കാര്‍ തുടങ്ങിയ വിവരങ്ങളാണ് ബാങ്ക് ശേഖരിക്കുക. കൂടാതെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന വെല്ലുവിൡളെയും സ്റ്റോക് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ അടക്കമുള്ള അവരുടെ ഭാവി പദ്ധതികളെയുകുറിച്ച് അറിയാനും ശ്രമിക്കുന്നതാണ്.

സര്‍വേ പദ്ധതി സംബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രയല്‍ പോളിസി ആന്‍ഡ് പ്രൊമോഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രാജ്യത്തെ എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആര്‍ബിഐ മെയില്‍ അയച്ചുകഴിഞ്ഞു. മെയില്‍ ലഭിക്കാത്ത സ്റ്റാര്‍ട്ടപ്പുകളുണ്ടെങ്കില്‍ www.rbi.org.in എന്ന റിസര്‍വ് ബാങ്ക് വെബ്‌സൈറ്റിലെ ഫോംസ് ശീര്‍ഷകത്തിലെ സര്‍വേ ഉപ ശീര്‍ഷകത്തില്‍ നിന്നും സര്‍വേ ഷെഡ്യൂള്‍ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതിനുശേഷം sissquery@rbi.org.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചാല്‍ മതിയാകും.

രാജ്യത്തെ പരോമന്നത സാമ്പത്തിക സ്ഥാപനവുമായി ബന്ധം സ്ഥാപിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണിത്. ആര്‍ബിഐശേഖരിക്കുന്ന വിവരങ്ങള്‍ ബാങ്കിംഗ് സാമ്പത്തിക സേവന മേഖലയില്‍ മാത്രമല്ല ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നയരൂപീകരണത്തിനും സഹായകമാകും.

Comments

comments

Categories: Current Affairs
Tags: RBI