സൗജന്യ ബാങ്കിംഗ് സേവനങ്ങള്‍ക്ക് ഉപഭോക്താവില്‍ നിന്ന് ജിഎസ്ടി

സൗജന്യ ബാങ്കിംഗ് സേവനങ്ങള്‍ക്ക് ഉപഭോക്താവില്‍ നിന്ന് ജിഎസ്ടി

മുംബൈ: സൗജന്യ ബാങ്കിംഗ് സേവനങ്ങള്‍ക്ക് ജിഎസ്ടി ബാധകമാണെന്ന് വ്യക്തമായതോടെ ഇതിന്റെ ഭാരം ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ ബാങ്കുകള്‍ ഒരുങ്ങുന്നു. ഇതോടെ നിലവില്‍ സൗജന്യമായി ലഭിക്കുന്ന  ചെക്ക് ബുക്ക്, രണ്ടാമതൊരു ക്രഡിറ്റ് കാര്‍ഡ്, എടിഎം ഉപയോഗം, ഇന്ധന സര്‍ച്ചാര്‍ജ് എന്നിവയ്ക്ക് ഫീസ് നല്‍കേണ്ടിവരും. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ ഉടന്‍ തന്നെ ഇത്തരം സേവനങ്ങളെ സൗജന്യമല്ലാതാക്കുമെന്നാണ് സൂചന.

സൗജന്യ സേവനങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി നല്‍കുന്നതിനാണ് ബാങ്കുകളോട് നികുതി അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളത്. മിനിമം ബാലന്‍സ് കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായി നല്‍കുന്ന സേവനങ്ങളായതിനാല്‍ ജിഎസ്ടി ബാധകമാണെന്നാണ് ഇവരുടെ വാദം. ജിഎസ്ടി അടയ്ക്കുന്നതിന് ബാങ്കുകളും സമ്മതം അറിയിച്ചിട്ടുണ്ട്.

ഇത്തരം സേവനങ്ങള്‍ക്കുള്ള നികുതി അടയ്ക്കുന്നതിനായി ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഇതിനകം നോട്ടീസ് നല്‍കിക്കഴിഞ്ഞു. വിവിധ ബാങ്കുകളില്‍ നിന്നായി മൊത്തം 40,000 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് നികുതി അധികൃതര്‍ വ്യക്തമാക്കുന്നത്.

Comments

comments

Categories: Business & Economy
Tags: GST