ടെക് മേഖലയിലെ മികച്ച 50 യുഎസ് വനിതകളില്‍ നാല് ഇന്ത്യന്‍ വംശജര്‍

ടെക് മേഖലയിലെ മികച്ച 50 യുഎസ് വനിതകളില്‍ നാല് ഇന്ത്യന്‍ വംശജര്‍

30-ാം സ്ഥാനത്തുള്ള കോമള്‍ മാങ്ദനിയാണ് പട്ടികയില്‍ മുന്നിലുള്ള ഇന്ത്യന്‍ വനിത

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫോബ്‌സ് മാസിക തയാറാക്കിയ ടെക്‌നോളജി മേഖലയിലെ ഈ വര്‍ഷത്തെ മികച്ച 50 യുഎസ് വനിതാ എക്‌സിക്യുട്ടിവുകളുടെ പട്ടികയില്‍ നാല് ഇന്ത്യന്‍ വംശജരും. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ കോണ്‍ഫ്‌ളുവെന്റിന്റെ ചീഫ് ടെക്‌നോളജി ഓഫീസറും(സിടിഒ) സഹ സ്ഥാപകയുമായ നേഹ നര്‍ഖേഡെ, ഐഡന്റിറ്റി-മാനേജ്‌മെന്റ് കമ്പനിയായ ഡ്രോബ്രിഡ്ജിന്റെ സ്ഥാപകയും സിഇഒയുമായ കാമാക്ഷി ശിവരാമകൃഷ്ണന്‍, സിസ്‌കോ മുന്‍ സിടിഒ പദ്മശ്രീ വാര്യര്‍, യൂബര്‍ സീനിയര്‍ ഡയറക്റ്റര്‍ കോമള്‍ മാങ്ദനി എന്നിവരാണ് പട്ടികയില്‍ സ്ഥാനം പിടിച്ച ഇന്ത്യന്‍ വനിതകള്‍.

43 വയസ്സുള്ള കോമള്‍ മാങ്ദനി ഗുജറാത്തിലെ ധര്‍മിഷ് ദേശായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് ഉന്നത പഠനം നടത്തിയത്. 30-ാം സ്ഥാനത്താണ് ഇവര്‍ പട്ടികയില്‍ ഉള്ളത്. യൂബറിലെ സീനിയര്‍ ഡയറക്റ്ററായ അവര്‍ ബിസിനസ് ഇന്റലിജന്‍സ് വിഭാഗം മേധാവി കൂടിയാണ്. സാമ്പത്തിക ഇടപാടുകളുടെയും ഉപഭോക്തൃ സേവനത്തിന്റെയും ചുമതലയുള്ള കോമള്‍ കമ്പനിയുടെ വരുമാനം ഉയര്‍ത്തുന്നതിന് നേതൃത്വം നല്‍ക്. ‘വിമിന്‍ ഹൂ കോഡ്’ എന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ബോര്‍ഡില്‍ അംഗമാണ് കോമള്‍. യൂബറിന്റെ 1.2 ബില്യണ്‍ ഡോളര്‍ സംഭാവനയില്‍ പ്രവര്‍ത്തിക്കുന്ന ‘ഗേള്‍സ് ഹൂ കോഡ്’ എന്ന പദ്ധതി്ക്കും അവര്‍ നേതൃത്വം നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്ക് കംപ്യൂട്ടര്‍ സയന്‍സ് പ്രാവീണ്യം നല്‍കാന്‍ സഹായിക്കുക എന്ന ലക്ഷ്യം വെച്ചുള്ള പദ്ധതിയാണിത്.

ലിങ്ക്ഡ്ഇന്നില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായിരുന്ന നേഹ നര്‍ഖെഡെ(32) പട്ടികയില്‍ 35 -ാം സ്ഥാനത്താണ്. സൈറ്റുകളില്‍ നിന്നും തത്സമയം വരുന്ന വലിയ തോതിലുള്ള ഡാറ്റകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്ലാറ്റ്‌ഫോം അപ്പാഷെ കാഫ്ക വികസിപ്പിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട് നേഹ. ലിങ്ക്ഡ്ഇന്നിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്ഥാപിച്ച കമ്പനിയാണ് കോണ്‍ഫ്‌ളുവെന്റ്. അപ്പാഷെ കാഫ്ക ഉപയോഗിച്ച് വിവിധ കമ്പനികള്‍ക്കുള്ള ടൂളുകള്‍ നിര്‍മിക്കുന്നു. സെക്കോയ കാപ്പിറ്റല്‍, ബെഞ്ച്മാര്‍ക്ക് തുടങ്ങിയ നിക്ഷേപകരില്‍ നിന്നും കമ്പനി 80 മില്യണ്‍ ഡോളര്‍ മൂലധനം കോണ്‍ഫ്‌ളുവെന്റ് സ്വരൂപിച്ചിട്ടുണ്ടെന്ന് ഫോര്‍ബ്‌സ് പറയുന്നു. നെറ്റ്ഫ്‌ളിക്‌സ്, ഡെള്‍ഡ്മാന്‍ സാച്ച്‌സ്, യൂബര്‍ തുടങ്ങിയവ കോണ്‍ഫ്‌ളുവെന്റിന്റെ ഉപഭോക്താക്കളാണ്. പൂനെ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി കൂടിയാണ് നേഹ.

കാമാക്ഷി ശിവരാമകൃഷ്ണന്‍(43) ഫോബ്‌സിന്റെപട്ടികയില്‍ 43-ാം സ്ഥാനത്താണ് ഇടം നേടിയിരിക്കുന്നത്.2010 ലാണ് ഡ്രോബ്രിഡ്ജ് എന്ന സ്ഥാപനം കാമാക്ഷി സ്ഥാപിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ), മെഷീന്‍ ലേണിംഗ്(എംഎല്‍) എന്നിവയുടെ സഹായത്തോടെ ഉപയോക്താക്കളുടെ ഡിവൈസ് കണ്ടെത്തുകയാണ് കമ്പനിയുടെ പ്രധാന പ്രവര്‍ത്തനം. ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന വ്യത്യസ്ത ഡിവൈസുകള്‍ തിരിച്ചറിയുന്നത് ഓണ്‍ലൈനിലൂടെയുള്ള പരസ്യം നല്‍കലില്‍ പ്രധാനമാണ്. ഫേസ്ബുക്ക്, ഗൂഗിള്‍ എന്നീ വന്‍കിട കമ്പനികളെല്ലാം ഈ മേഖലയില്‍ കാമാക്ഷിയുടെ ഡ്രോബ്രിഡ്ജുമായി കടുത്ത മല്‍സരത്തിലാണെന്നും ഫോബ്‌സ് പറയുന്നു. ആഡ് മോബ് എന്ന മൊബീല്‍ ആഡ്വര്‍ടൈസിംഗ് പ്ലാറ്റ്‌ഫോമില്‍ ഡാറ്റ സയന്റിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിസ്‌കോയുടെ മുന്‍ സിടിഒയായിരുന്ന പദ്മശ്രീ വാര്യര്‍ പട്ടികയില്‍ 48 -ാം സ്ഥാനത്താണ്. നിലവില്‍ ചൈനീസ് ഇലക്ട്രിക് ഓട്ടോണമസ് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പായ നിയോ(ചകഛ) യുടെ യുഎസിലെ സിഇഒയും ചീഫ് ഡെവലപ്‌മെന്റ് ഓഫീസറുമാണ്. മോട്ടോറളയിലും ഉന്നത പദവി വഹിച്ചിട്ടുണ്ട്. സിസ്‌കോയില്‍ സ്ട്രാറ്റജി ഓഫിസറായിരുന്ന അവര്‍ നിരവധി ഏറ്റെടുക്കലുകള്‍ക്ക് നേതൃത്വം നല്‍കി കമ്പനിയെ വളര്‍ച്ചയിലേക്ക് നയിച്ചു. 2015 ലാണ് പദ്മശ്രീ കമ്പനി വിട്ടത്.

Comments

comments

Categories: Slider, Tech, Women
Tags: forbes