ഇന്ത്യയിലെ സൈബര്‍ സുരക്ഷാ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വര്‍ധിച്ചു

ഇന്ത്യയിലെ സൈബര്‍ സുരക്ഷാ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വര്‍ധിച്ചു

ബെംഗളൂരു: ഇന്ത്യയിലെ സൈബര്‍ സുരക്ഷാ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്തരത്തിലുള്ള 50 ഓളം സ്റ്റാര്‍ട്ടപ്പുകള്‍ പുതുയതായി ആരംഭിച്ചതായിട്ടാണ് ബിലോംഗിന്റെ റിപ്പോര്‍ട്ട്. രാജ്യത്ത് വിവിധ ബിസിനസ് ബിസിനസ് മേഖലകളില്‍ വര്‍ധിച്ചു വരുന്ന സൈബര്‍ ആക്രമണങ്ങളാണ് പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ കടന്നുവരവിന് പ്രധാന കാരണം. ബിലോംഗിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2016 ല്‍ 50362 സൈബര്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 53000 കേസുകളാണുണ്ടായത്.

നിലവില്‍ രാജ്യത്തെ സെബര്‍ സുരക്ഷാ സേവനമേഖലയില്‍ 200 സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ട്രെഡ്ബാര്‍, തേഡ്‌വാച്ച്, ഐപിഹൗക്, മൊബിലോക് പ്രോ തുടങ്ങിയ ഇത്തരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇതില്‍ പകുതിയും മുംബൈ, പൂനെ എന്നിവിടങ്ങളിലെ സൈബര്‍ സുരക്ഷ ഏറ്റവും വെല്ലുവിളിയാകുന്ന ബാങ്കിംഗ്, സാമ്പത്തിക സേവന മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. ടെക്‌നോളജി നഗരമായ ബെംഗളൂരുവാണ് സൈബര്‍ സുരക്ഷാ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.

തട്ടിപ്പു തടയല്‍, ഐഡന്റിറ്റി മാനേജ്‌മെന്റ്, പ്രഡക്റ്റീവ് ഇന്റലിജന്‍സ്, ആപ്ലിക്കേഷന്‍ സുരക്ഷ, സൈബര്‍ അപകടങ്ങള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ മേഖലകളിലാണ് സൈബര്‍ സുരക്ഷാ സ്റ്റാര്‍ട്ടപ്പുകള്‍ സേവനം നല്‍കുന്നത്. നെറ്റ്ആപ്പ്, റെഡ്ഹാറ്റ്, മൈക്രോസോഫ്റ്റ്, നെറ്റ്‌വര്‍ക്ക് ഇന്റലിജന്‍സ്, സിസ്‌കോ, പാലഡിയോണ്‍, സൈമാന്‍ടെക് തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളില്‍ നിന്ന് ഈ സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാരെ നിയമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.

Comments

comments

Categories: Business & Economy