290 ബില്ല്യണ്‍ രൂപയുടെ കടം കൈമാറാനൊരുങ്ങി എയര്‍ ഇന്ത്യ

290 ബില്ല്യണ്‍ രൂപയുടെ കടം കൈമാറാനൊരുങ്ങി എയര്‍ ഇന്ത്യ

ന്യൂഡെല്‍ഹി: പ്രത്യേകോദ്ദേശ്യ കമ്പനി (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍-എസ്പിവി) രൂപീകരിച്ച് 290 ബില്ല്യണ്‍ രൂപയുടെ കടം കൈമാറാനൊരുങ്ങുകയാണ് എയര്‍ ഇന്ത്യ. നിലവില്‍ 550 ബില്ല്യണ്‍ രൂപയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യക്കുള്ളത്. കടം ഏറ്റെടുത്ത് പരിഹരിക്കുന്നതിനുള്ള മ്പനി ഇതിനകം രൂപീകരിച്ചിട്ടുണ്ട്. ഈ നടപടിയോടെ നിലവിലെ കടബാധ്യതയിലും പലിശയിനത്തിലെ ചെലവിടലിലും ഇളവ് ലഭിക്കുമെന്ന ആശ്വാസത്തിലാണ് എയര്‍ ഇന്ത്യ. കടം കൈമാറുന്നതിന് വായ്പാ ദാതാക്കളുടെ അനുമതിയും ആവശ്യമാണ്.

അതേസമയം, ചെലവ് ചുരുക്കലിലൂടെയും വരുമാനം വര്‍ധിപ്പിക്കുന്നതിലൂടെയും 20 ബില്ല്യണ്‍ രൂപയുടെ വാര്‍ഷിക നേട്ടം അധികമായി ലഭ്യമാക്കുന്ന പദ്ധതിയും എയര്‍ ഇന്ത്യ നടപ്പിവലാക്കുന്നുണ്ട്. എയര്‍ലൈന്‍സിന്റെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എയര്‍ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന്റെ (എഐഎടിഎസ്എല്‍) വില്‍പ്പനക്ക് ഈയാഴ്ച മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. വില്‍പ്പനയ്ക്ക് മുന്നോടിയായി എഐഎല്‍എസ്എലിനെ പ്രത്യേകോദ്ദേശ്യ കമ്പനിയിലേക്ക് മാറ്റും. അതിനു ശേഷമായിരിക്കും താല്‍പ്പര്യ പത്രം പുറത്തിറക്കുന്നത്.

2016-17 സാമ്പത്തിക വര്‍ഷം എഐഎല്‍എസ്എല്‍ 61.66 കോടി ലാഭം നേടിയിരുന്നു. 2003 ജൂണിലാണ് എയര്‍പോര്‍ട്ടിലെ എല്ലാ തരത്തിലുള്ള സേവനങ്ങളും നടപ്പിലാക്കുന്നതിനായി എയര്‍ ഇന്ത്യക്കു കീഴില്‍ എഐഎല്‍എസ്എല്‍ ആരംഭിച്ചത്. യാത്രക്കാരെ കടത്തിവിടല്‍, റാംപ്, സുരക്ഷ, കാര്‍ഗോ തുടങ്ങിയ എയര്‍പോര്‍ട്ട് ഗ്രൗണ്ട് ഹാന്‍ഡിലിംഗ് സേവനങ്ങളാണ് എഐഎല്‍എസ്എലിന്റെ വ്യാവസായിക, ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നത്.

Comments

comments

Categories: Current Affairs, Slider
Tags: Air India