ഇന്ത്യയുടെ ഭൗമനീരിക്ഷണ ഉപഗ്രഹം ഹൈസിസ് വിക്ഷേപിച്ചു

ഇന്ത്യയുടെ ഭൗമനീരിക്ഷണ ഉപഗ്രഹം ഹൈസിസ് വിക്ഷേപിച്ചു

ഹൈസിസിന് ഒപ്പം 30 വിദേശ ഉപഗ്രഹങ്ങളും പിഎസ്എല്‍വി റോക്കറ്റിലൂടെ വിക്ഷേപിച്ചിട്ടുണ്ട്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനീരിക്ഷണ ഉപഗ്രഹമായ ഹൈസിസ് ഇന്നലെ വിക്ഷേപിച്ചു. ഇന്നലെ രാവിലെ 9.58 ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ നിന്നാണ് പിഎസ്എല്‍വി റോക്കറ്റ് കുതിച്ചുയര്‍ന്നത്. സൂര്യന്റെ ഭ്രമണപഥത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റാണ് പിഎസ്എല്‍വി സി43. ൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത് നിന്ന് പഠന വിധേയമാക്കുകയാണ് ഹൈസിസ് ഉപഗ്രഹത്തിന്റെ ലക്ഷ്യം.

ഭൂമിയുടെ ഉപരിതലത്തിലെ ചിത്രങ്ങള്‍ അടുത്ത് നിന്ന് ഒപ്പിയെടുക്കാനാകും. 630 ഓളം കിലോമീറ്റര്‍ മാത്രം ഉയരത്തിലായും ഹൈസിസിന്റെ ഭ്രമണ പഥം. കൃഷി, വനമേഖല, തീരദേശമേഖല, ഉള്‍നാടന്‍ ജലഗതാഗതം, പരിസ്ഥിതി പഠനം തുടങ്ങിയ മേഖലകളുടെ വികസനത്തിന് ഈ ഉപഗ്രഹം സഹായകമാകുമെന്നാണ് പ്രതീക്ഷ. എടുക്കുന്ന ചിത്രങ്ങള്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും ഉപകരിക്കുമെന്ന് പ്രതീക്ഷയിലാണ് ഇന്ത്യ.

ഹൈപ്പര്‍സ്‌പെക്ട്രല്‍ ഇമേജിങ് സാറ്റലൈറ്റ് എന്നതിന്റെ ചുരുക്കെഴുത്താണ് ഹൈസിസ്. 380 കിലോഗ്രാം ഭാരം വരുന്ന ഉപഗ്രഹത്തിന് 2023 വരെ അഞ്ച് വര്‍ഷത്തെ കാലാവധിയാണ് കണക്കാക്കുന്നത്. ഐഎസ്ആര്‍ഓയുടെ അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററിലാണ് ഫോട്ടോകള്‍ തിരിച്ചറിയുന്ന അരേ ചിപ് നിര്‍മിച്ചെടുത്തത്. ഛണ്ഡിഗഢിലെ സെമി കണ്ടക്റ്റര്‍ ലബോറട്ടറിയില്‍ ഇലക്ട്രേണിക് ആം നിര്‍മിച്ചെടുത്തു.

112 മിനുറ്റ് നീണ്ടു നില്‍ക്കുന്ന ദൗത്യത്തില്‍ സാറ്റലൈറ്റ് 630 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. ഹൈസിസിന് ഒപ്പം 30 വിദേശ ഉപഗ്രഹങ്ങളും നിക്ഷേപിച്ചിട്ടുണ്ട്. അമേരിക്കയുടെ 20ലേറെ ഉപഗ്രഹങ്ങളും സ്വിറ്റ്‌സര്‍ലാന്റ്, മലേഷ്യ, സ്‌പെയ്ന്‍ തുടങ്ങി എട്ട് രാജ്യങ്ങളില്‍ നിന്നുള്ള ചെറിയ ഉപഗ്രങ്ങളുമാണ് ഒപ്പം വിക്ഷേപിച്ചത്.

Comments

comments

Categories: FK News, Slider, Tech
Tags: HySIS, Isro