നെറ; ലോകത്തെ ആദ്യ ഫുള്ളി 3ഡി പ്രിന്റഡ് ബൈക്ക്

നെറ; ലോകത്തെ ആദ്യ ഫുള്ളി 3ഡി പ്രിന്റഡ് ബൈക്ക്

ബെര്‍ലിന്‍: നെറ! പൂര്‍ണ്ണമായും 3ഡി പ്രിന്റിംഗ് നടത്തിയ ലോകത്തെ ആദ്യ ഇലക്ട്രിക് ബൈക്കിന്റെ പേരാണിത്. ന്യൂ എറ (പുതിയ യുഗം) എന്നതിന്റെ ചുരുക്കമാണ് നെറ. പൂര്‍ണ്ണമായും 3ഡി പ്രിന്റിംഗ് നടത്തി നിര്‍മ്മിക്കുന്ന ബൈക്കുകളുടെ പുതിയ യുഗത്തിനാണ് നെറ വഴികാട്ടിയാകുന്നത്. 3ഡി പ്രിന്റര്‍ നിര്‍മ്മാതാക്കളായ ബിഗ്‌റെപ്പും അവരുടെ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ നൗലാബും ചേര്‍ന്ന് വികസിപ്പിച്ചതാണ് നെറ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍.

ഇലക്ട്രോണിക്‌സ് ഒഴികെ നെറയുമായി ബന്ധപ്പെട്ട ബാക്കിയെല്ലാം അഡിറ്റിവ് മാനുഫാക്ച്ചറിംഗ് ടെക്‌നോളജി അഥവാ 3ഡി പ്രിന്റിംഗ് നടത്തിയാണ് നിര്‍മ്മിച്ചിട്ടുള്ളത്. എയര്‍ലെസ് ടയറുകള്‍, ഫ്രെയിം, ബോഡിവര്‍ക്ക്, സസ്‌പെന്‍ഷന്‍ എന്നിവയെല്ലാം 3ഡി പ്രിന്റിംഗ് നടത്തി നിര്‍മ്മിച്ചു. എന്നാല്‍ നെറ മോട്ടോര്‍സൈക്കിള്‍ പ്രൊഡക്ഷന്‍ മോഡല്‍ അല്ല. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കില്ല. ബിഗ്‌റെപ്പിനും നൗലാബിനും വേണ്ടി നിര്‍മ്മിച്ച ‘ഇരുചക്ര പരസ്യ’മാണ് നെറ.

എയര്‍ലെസ് ടയര്‍, എംബെഡ്ഡഡ് സെന്‍സര്‍ ടെക്‌നോളജി എന്നിവയെല്ലാം നൗലാബ് വികസിപ്പിച്ചതാണെന്ന് നൗലാബ് സഹസ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ ഡാനിയേല്‍ ബ്യൂണിംഗ് പറഞ്ഞു. നിരത്തുകളിലൂടെ ഓടുന്ന നെറ മോട്ടോര്‍സൈക്കിള്‍ വീഡിയോയില്‍ കാണാം. വാണിജ്യാടിസ്ഥാനത്തില്‍ നെറ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കുമോയെന്ന് വ്യക്തമല്ല. അഡിറ്റിവ് മാനുഫാക്ച്ചറിംഗിന്റെ സാധ്യതകളാണ് മോട്ടോര്‍സൈക്കിള്‍ മുന്നോട്ടുവെയ്ക്കുന്നത്.

പൂര്‍ണ്ണമായും 3ഡി പ്രിന്റിംഗ് നടത്തി മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്നത് സാധ്യമാണെങ്കിലും പ്രായോഗികമായി ഉല്‍പ്പാദനം നടത്തി വിപണിയിലെത്തിക്കുന്നതിന് ഇനിയും ഏറെക്കാലം കഴിയേണ്ടിവരും. എന്നാല്‍ വാഹനഘടകങ്ങളും ബോഡിവര്‍ക്കും രൂപകല്‍പ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും 3ഡി പ്രിന്റിംഗ് ഭാവിയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടും.

Comments

comments

Categories: Auto
Tags: Nera