ഇന്ത്യയുടെ റബര്‍ ഇറക്കുമതിയില്‍ 63 ശതമാനത്തിന്റെ വര്‍ധനവ്

ഇന്ത്യയുടെ റബര്‍ ഇറക്കുമതിയില്‍ 63 ശതമാനത്തിന്റെ വര്‍ധനവ്

ന്യൂഡല്‍ഹി: ഒക്ടോബറില്‍ ഇന്ത്യയുടെ പ്രകൃതിദത്ത റബര്‍ ഇറക്കുമതി 63 ശതമാനം വര്‍ധിച്ചതായി റബ്ബര്‍ ബോര്‍ഡ്. 62,047 ടണ്‍ റബറാണ് ഒക്‌റ്റോബറില്‍ രാജ്യം ഇറക്കുമതി ചെയ്തത്്. ആഗോള വിപണിയില്‍ വിലയിടിവ് ഉണ്ടായെങ്കിലും ആഭ്യന്തര ആവശ്യകത വര്‍ധിച്ചതാണ് ഇറക്കുമതിയില്‍ പ്രതിഫലിച്ചത്.

രാജ്യത്തിന്റെ റബര്‍ ഉപഭോഗം ഒക്‌റ്റോബറില്‍ 14.6 ശതമാനം വര്‍ധിച്ച് 102,000 ടണായി ഉയര്‍ന്നു. അതേസമയം ഇന്ത്യയുടെ മൊത്തം റബര്‍ ഉല്‍പ്പാദനം 8.1 ശതമാനം വര്‍ധിച്ച് 67,000 ടണായി മാറി. തായ്‌ലന്റ്, ഇന്തോനേഷ്യ, വിയറ്റനാം, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും റബര്‍ ഇറക്കുമതി ചെയ്യുന്നത്.

ഇന്ത്യയില്‍ നിന്നുള്ള റബര്‍ കയറ്റുമതി ഒക്‌റ്റോബറില്‍ വന്‍ ടിവാണ് പ്രകടമാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ 499 ടണ്ണിന്റെ ഇറക്കുമതി രേഖപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ കയറ്റുമതിയൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഏപ്രില്‍-ഒക്‌റ്റോബര്‍ കാലയളവില്‍ ഉല്‍പ്പാദനം 3.44 ലക്ഷം ടണ്ണിലേക്ക് ഇടിഞ്ഞു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3.82 ലക്ഷം ടണ്ണായിരുന്നു ഉല്‍പ്പാദനം. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളിലെ ഉപഭോഗം 7,16,040 ആയി ഉയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷം ഇത് 6,17,960 ടണ്ണായിരുന്നു. ഇക്കാലയളവിലെ മൊത്തം ഇറക്കുമതി 3,56,255 ടണ്ണായി വര്‍ധിച്ചു. 2017-18ല്‍ ഇത് 2,63,221 ആയിരുന്നു. എന്നാല്‍ കയറ്റുമതി മുന്‍ വര്‍ഷത്തിലെ 4,687 ടണ്ണില്‍ നിന്ന് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 433 ടണ്ണായി ഇടിയുകയായിരുന്നു.

Comments

comments

Categories: Business & Economy, Slider
Tags: rubber