ഇന്ത്യന്‍ ഓഹരി വിപണിയുടെ റേറ്റിംഗ് ഉയര്‍ത്തി എച്ച്എസ്ബിസിയും

ഇന്ത്യന്‍ ഓഹരി വിപണിയുടെ റേറ്റിംഗ് ഉയര്‍ത്തി എച്ച്എസ്ബിസിയും

മുംബൈ: മോര്‍ഗന്‍ സ്റ്റാന്‍ലിക്ക് ശേഷം എച്ച്എസ്ബിസിയും ഇന്ത്യന്‍ ഓഹരി വിപണികളുടെ റേറ്റിംഗ് ഉയര്‍ത്തി. ഉചിതമായ മൂല്യത്തിലാണ് ഓഹരികള്‍ ഇപ്പോഴുള്ളതെന്നും നിക്ഷേപകര്‍ ഓഹരി കൈവശം വെക്കുന്നത് കുറയുകയാണെന്നും നിരീക്ഷിക്കുന്ന എച്ച്എസ്ബിസി ക്രൂഡോയില്‍ വില കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനനമായും റേറ്റിംഗ് ഉയര്‍ത്തിയത്. അടുത്ത വര്‍ഷവും നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വരുമാന വളര്‍ച്ചയുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍. ‘അണ്ടര്‍ വെയ്റ്റ് ‘ എന്ന നിലയില്‍ നിന്നും ‘ന്യൂട്രല്‍’
എന്ന നിലയ്ക്കാണ് റേറ്റിംഗ് ഉയര്‍ത്തിയിട്ടുള്ളത്.

മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നത് 2018ല്‍ ഇന്ത്യയില്‍ ഒരു ഓഹരിയില്‍ നിന്നുള്ള വരുമാനത്തിലെ വര്‍ധന ശരാശരി 18.8 ശതമാനം ആയിരിക്കുമെന്നാണ്. 2019ല്‍ ഇത് 24 ശതമാനമായി ഉയരുമെന്നാണ് നിഗമനം. ഏഷ്യാ-പസഫിക് മേഖലയിലെ ഏറ്റവും വളര്‍ച്ച പ്രകടിപ്പിക്കുന്ന ഓഹരി വിപണിയാണ് ഇന്ത്യയിലേത്.
ഈ വര്‍ഷം ഓഗസ്റ്റ് അവസാനം മുതല്‍, ഇന്ത്യന്‍ വിപണി റേറ്റിംഗില്‍ താഴ്ന്ന പ്രകടനമാണ് നടത്തിയിരുന്നത്. രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതും അസ്ഥിരമായ എണ്ണ വിലയുമാണ് ഇതിന് പ്രധാന കാരണം. ഈ വെല്ലുവിളികള്‍ തുടര്‍ന്നും ഇന്ത്യന്‍ വിപണിയില്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.

2019ല്‍ പൊതുതിരഞ്ഞെടുപ്പിന്നു മുന്നോടിയായി ഇന്ത്യന്‍ വിപണിയില്‍ വലിയൊരു കുതിപ്പാണ് സാധ്യതയുണ്ട്. കഴിഞ്ഞ 3 തിരഞ്ഞെടുപ്പു കാലത്തും ഇന്ത്യന്‍ വിപണി കാര്യമായ നേട്ടം കൊയ്തിരുന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായി കൂടുതല്‍ വികസന പദ്ധതികള്‍ അവതരിപ്പിക്കപ്പെടുന്നതാണ് വിപണിയില്‍ അനുകൂലമായി മാറുന്നത്.

Comments

comments

Categories: Current Affairs, Slider
Tags: HSBC