Archive

Back to homepage
Slider World

സൗദിയുടെ എണ്ണ കയറ്റുമതി റെക്കോഡ് ഉയരത്തില്‍

റിയാദ്: സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി 80 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പ്രതിദിനം 11 ലക്ഷം ബാരല്‍ എന്ന നിലയിലാണ് ഇപ്പോള്‍ സൗദി അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യുന്നത്. എണ്ണ വില കുറയ്ക്കണമെന്ന് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദം

Current Affairs Slider

ഇന്ത്യന്‍ ഓഹരി വിപണിയുടെ റേറ്റിംഗ് ഉയര്‍ത്തി എച്ച്എസ്ബിസിയും

മുംബൈ: മോര്‍ഗന്‍ സ്റ്റാന്‍ലിക്ക് ശേഷം എച്ച്എസ്ബിസിയും ഇന്ത്യന്‍ ഓഹരി വിപണികളുടെ റേറ്റിംഗ് ഉയര്‍ത്തി. ഉചിതമായ മൂല്യത്തിലാണ് ഓഹരികള്‍ ഇപ്പോഴുള്ളതെന്നും നിക്ഷേപകര്‍ ഓഹരി കൈവശം വെക്കുന്നത് കുറയുകയാണെന്നും നിരീക്ഷിക്കുന്ന എച്ച്എസ്ബിസി ക്രൂഡോയില്‍ വില കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനനമായും റേറ്റിംഗ് ഉയര്‍ത്തിയത്. അടുത്ത വര്‍ഷവും

Current Affairs

എസ്ബിഐ സ്ഥിരം നിക്ഷേപത്തിന്റെ പലിശനിരക്ക് വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര ബാങ്കിന്റെ ധനനയ അവലോകനം നടക്കാനിരിക്കെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) സ്ഥിര നിക്ഷേപത്തിന്റെ(എഫ്ഡി) പലിശനിരക്ക് വര്‍ധിപ്പിച്ചു. ഒരു കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.05-0.10 അടിസ്ഥാന പോയ്ന്റാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്കുകള്‍ ഇന്നലെ മുതല്‍

Auto

നെറ; ലോകത്തെ ആദ്യ ഫുള്ളി 3ഡി പ്രിന്റഡ് ബൈക്ക്

ബെര്‍ലിന്‍: നെറ! പൂര്‍ണ്ണമായും 3ഡി പ്രിന്റിംഗ് നടത്തിയ ലോകത്തെ ആദ്യ ഇലക്ട്രിക് ബൈക്കിന്റെ പേരാണിത്. ന്യൂ എറ (പുതിയ യുഗം) എന്നതിന്റെ ചുരുക്കമാണ് നെറ. പൂര്‍ണ്ണമായും 3ഡി പ്രിന്റിംഗ് നടത്തി നിര്‍മ്മിക്കുന്ന ബൈക്കുകളുടെ പുതിയ യുഗത്തിനാണ് നെറ വഴികാട്ടിയാകുന്നത്. 3ഡി പ്രിന്റര്‍

Auto

125 സിസി സെഗ്‌മെന്റില്‍ ഒന്നാമനാകാന്‍ കെടിഎം 125 ഡ്യൂക്ക്

ന്യൂഡെല്‍ഹി : ഇന്ത്യയിലെ 125 സിസി സെഗ്‌മെന്റില്‍ പുതിയ ഉണ്ണി പിറന്നു. കെടിഎം 125 ഡ്യൂക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.18 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഇന്ത്യയിലെ 450 കെടിഎം ഷോറൂമുകളിലും 125 ഡ്യൂക്ക് ലഭ്യമായിത്തുടങ്ങിയെന്ന് കെടിഎം

Auto

ജനറല്‍ മോട്ടോഴ്‌സ് ഏഴ് ഫാക്റ്ററികള്‍ പൂട്ടുന്നു

ഡിട്രോയിറ്റ് : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് (ജിഎം) ആഗോളതലത്തില്‍ ഏഴ് ഫാക്റ്ററികള്‍ അടച്ചുപൂട്ടുന്നു. യുഎസ്സിലെ ഡിട്രോയിറ്റ്, ഒഹായോ, കാനഡയിലെ ഒന്റാറിയോ എന്നീ അസംബ്ലി ഫസിലിറ്റികളും മിഷിഗണ്‍, മെരിലാന്‍ഡ് എന്നിവിടങ്ങളിലെ ട്രാന്‍സ്മിഷന്‍ ഫാക്റ്ററികളുമാണ് നിര്‍ത്തുന്നത്. കൂടാതെ വടക്കേ അമേരിക്കയ്ക്ക് പുറത്തുള്ള

Current Affairs Slider

എയര്‍ഇന്ത്യയുടെ ഉപ കമ്പനി വില്‍ക്കുന്നതിന് അംഗീകാരം

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയുടെ ഉപ കമ്പനിയായ എയര്‍ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന്റെ (എഐഎല്‍എസ്എല്‍) തന്ത്രപരമായ വില്‍പ്പനയ്ക്ക് മന്ത്രിതല സമിതിയുടെ അംഗീകാരം. 50,000 കോടി രൂപയുടെ കടബാധ്യതയുള്ള എയര്‍ഇന്ത്യയെ കര കയറ്റുന്നതിന് മുഖ്യമല്ലാത്ത ആസ്തികള്‍ വില്‍ക്കുന്നത് ഉള്‍പ്പടെയുള്ള വിവിധ മാര്‍ഗങ്ങള്‍ ആരായുകയാണ്

Current Affairs Slider

വാര്‍ഷിക അഭിവൃദ്ധി സൂചികയില്‍ ഇന്ത്യ 94-ാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: ലോകത്ത് ഏറ്റവും വേഗതയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയിലൊന്ന് എന്ന നിലയില്‍ ഇന്ത്യ രേഖപ്പെടുത്തപ്പെടുമ്പോഴും സാമൂഹിക സൂചകങ്ങളിലെ പ്രകടനത്തില്‍ വ്യക്തമാക്കുന്നത് ഇന്ത്യയുടെ പിന്നാക്കവസ്ഥ. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യത്തെ പൗരന്‍മാര്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതാവസ്ഥ പ്രദാനം ചെയ്യുന്നതില്‍ ആഗോളതലത്തിലെയും ഏഷ്യയിലെയും

Business & Economy

കെഎഫ്‌സി ഇന്ത്യ 13 സ്റ്റോറുകള്‍ ആര്‍ജെ കോര്‍പ്പ് കമ്പനിക്ക് കൈമാറുന്നു

ന്യൂഡെല്‍ഹി: യം ബ്രാന്‍ഡ് ഉടമസ്ഥതയിലുള്ള കെഎഫ്‌സി ഇന്ത്യ, ഏറ്റവും വലിയ ഫ്രാഞ്ചൈസി പാര്‍ട്ണറായ ദേവ്‌യാനി ഇന്റര്‍നാഷണലിന് 13 റെസ്റ്റോറന്റുകള്‍ കൂടി നല്‍കാന്‍ തയാറെടുക്കുന്നു. രവി ജയ്പൂരിയയുടെ ഉടമസ്ഥതയിലുള്ള ആര്‍ജെ കോര്‍പ്പ് പിന്തുണയ്ക്കുന്ന കമ്പനിയാണ് ദേവ്‌യാനി ഇന്റര്‍നാഷണല്‍. റെസ്റ്റോറന്റുകളുടെ ഉടമസ്ഥതാവകാശം കുറച്ച് ബ്രാന്‍ഡ്

Business & Economy

ഇന്ത്യന്‍ കോര്‍പ്പറേുകളുടെ സിഎസ്ആര്‍ ചെലവിടലില്‍ വര്‍ധന

ന്യൂഡെല്‍ഹി: ഇന്ത്യന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആര്‍) പദ്ധതികള്‍ക്കായി ചെലവിടുന്ന തുക കഴിഞ്ഞ വര്‍ഷം 10,000 കോടി രൂപയിലെത്തിയെന്ന് കണക്കുകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍(ഒഎന്‍ജിസി) എന്നീ കമ്പനികളാണ് സിഎസ്ആര്‍ ചെലവിടലില്‍ മുന്‍പന്തിയിലുള്ളത്. 2017-18 സാമ്പത്തിക

World

ജാക്ക് മാ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമെന്ന് സ്ഥിരീകരണം

ബീയ്ജിംഗ്: ചൈനയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ ആലിബാബയുടെ സഹസ്ഥാപകന്‍ ജാക്ക് മാ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പത്രത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിനായി സംഭാവനകള്‍ നല്‍കിയ ബിസിനസ് നേതാക്കളെക്കുറിച്ച് പരാമര്‍ശിക്കവെയാണ, ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബ ഗ്രൂപ്പ്

Business & Economy Slider

18 പൊതുമേഖലാ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിതള്ളിയത് 9,000 കോടിക്കും മേലേ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 18 പൊതുമേഖലാ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളിയ തുക മുന്‍വര്‍ഷം സമാനകാലയളവിനേക്കാള്‍ 41.5 ശതമാനം വര്‍ധിച്ച് 9,000 കോടി രൂപയിലെത്തിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 9,116 കോടി രൂപയുടെ കടമാണ് നിഷ്‌ക്രിയാസ്തികളുടെ(എന്‍പിഎ) കണക്കില്‍ നിന്ന് മാറ്റി

Current Affairs

അസീം പ്രേംജിക്ക് ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം

ബെംഗളൂരു: വിപ്രോ ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അസീം പ്രേംജിക്ക് പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ‘നൈറ്റ് ഓഫ് ദ ലീജിയന്‍ ഓഫ് ഓണര്‍’ പുരസ്‌കാരം ലഭിക്കും. ഇന്ത്യയിലെ ഐടി വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ നല്‍കിയ സംഭാവനകളും ഫ്രാന്‍സിലേക്ക് നടത്തിയ സാമ്പത്തിക നിക്ഷേപങ്ങളും സംരംഭകത്വവും പരിഗണിച്ചാണ്

Auto

കൊറിയന്‍-ഇറ്റാലിയന്‍ കരുത്തുമായി മഹീന്ദ്ര വരുന്നു

മുംബൈ: ഏഴ് വര്‍ഷം മുന്‍പ് സ്വന്തമാക്കിയ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാണ കമ്പനിയായ സാംഗ്‌യോംഗിനെ പരമാവധി പ്രയോജനപ്പെടുത്തി ഉല്‍പ്പന്ന നിര വിപുലീകരിക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തീരുമാനിച്ചു. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2011 ലാണ്

Auto

വിജയകാഹളം മുഴക്കി ജാവ എന്ന പടക്കുതിര

ഇന്ത്യന്‍ ഓട്ടോമൊബീല്‍ വിപണിയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം ചെക്കോസ്ലോവാക്യന്‍ മോട്ടോര്‍ ബൈക്കായിരുന്ന ജാവയുടെ തിരിച്ചുവരവാണ്. ജാവയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന പുതു തലമുറക്ക് ഈ പടക്കുതിരയുടെ തേരോട്ടത്തെപ്പറ്റി കേട്ടറിവ് മാത്രമേ ഉണ്ടാകൂ. ജാവയെന്താണ് എന്നും മഹീന്ദ്രയിലൂടെയുള്ള ജാവയുടെ തിരിച്ചുവരവ് എന്തുകൊണ്ട് ചരിത്രമാകുന്നുവെന്നും

Business & Economy Slider

മെട്രോകളില്‍ എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയക്കും മുന്നേറ്റം; ഗ്രാമങ്ങളില്‍ ജിയോ തന്നെ

കൊല്‍ക്കത്ത: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ വരുമാന വിപണി വിഹിതത്തില്‍ മെട്രോ നഗരങ്ങളിലും വമ്പന്‍ സംസ്ഥാനങ്ങളിലും റിലയന്‍സ് ജിയോ നടത്തിയ ആക്രമണോല്‍സുക മുന്നേറ്റത്തെ ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും പ്രതിരോധിച്ചതായി റിപ്പോര്‍ട്ട്. നഗര വിപണികളില്‍ 4ജി കവറേജ് വര്‍ധിപ്പിക്കുന്നതിനുള്ള

Business & Economy

രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ച 7.6 ശതമാനത്തിലേക്കെത്തിയേക്കുമെന്ന് എസ്ബിഐ

ന്യൂഡെല്‍ഹി: 2019 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 7.5 മുതല്‍ 7.6 ശതമാനം വരെയായിരിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ റിപ്പോര്‍ട്ട്. ഒന്നാം പാദത്തിലെ ശക്തമായ വളര്‍ച്ചാ നിരക്കായ 8.2 ശതമാനം ഇത്തവണ കൈവരിക്കാന്‍ സാധ്യത

Auto

ടൊയോട്ട കാറുകളുടെ വില വര്‍ധിക്കും

ന്യൂഡെല്‍ഹി : 2019 ജനുവരി ഒന്ന് മുതല്‍ ഇന്ത്യയിലെ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. നാല് ശതമാനം വരെയായിരിക്കും വില വര്‍ധനയെന്ന് ടികെഎം അറിയിച്ചു. ഉല്‍പ്പാദനച്ചെലവുകള്‍ വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്നും വ്യക്തമാക്കി. ഇന്നോവ ക്രിസ്റ്റ, ഇന്നോവ

Auto

ഇരുപത് ലക്ഷം വില്‍പ്പന താണ്ടി സ്വിഫ്റ്റ് കുതിക്കുന്നു

ന്യൂഡെല്‍ഹി : ഇരുപത് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് മാരുതി സുസുകി സ്വിഫ്റ്റ് താണ്ടി. 2005 ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച സ്വിഫ്റ്റിന്റെ മൂന്നാം തലമുറ മോഡലാണ് ഇപ്പോള്‍ വിറ്റുവരുന്നത്. ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ ഭാഗധേയം മാറ്റിമറിച്ച മോഡലാണ് സ്വിഫ്റ്റ്. വിപണിയില്‍

Current Affairs Slider

അടിസ്ഥാന ശമ്പള വര്‍ധനയില്‍ ഇന്ത്യ ദക്ഷിണേഷ്യയില്‍ മുന്നില്‍

ന്യൂഡെല്‍ഹി: 2008 മുതല്‍ 2017 വരെയുള്ള ഒരു ദശാബ്ദ കാലത്തില്‍ ശരാശരി അടിസ്ഥാന ശമ്പള വര്‍ധനയുടെ കാര്യത്തില്‍ ഇന്ത്യ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കാള്‍ മുമ്പിലായിരുന്നുവെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ( ഐഎല്‍ഒ) റിപ്പോര്‍ട്ട്. ലോകത്തിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഏഷ്യ-പസഫിക് മേഖലയിലെ തൊഴിലാളികളുടെ