ആറ് കമ്പനികളുടെ വിപണിമൂല്യത്തില്‍ 74,034 കോടി രൂപയുടെ ഇടിവ്

ആറ് കമ്പനികളുടെ വിപണിമൂല്യത്തില്‍ 74,034 കോടി രൂപയുടെ ഇടിവ്

മുംബൈ: രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണിമൂല്യത്തില്‍ കഴിഞ്ഞയാഴ്ച 74,034.26 കോടി രൂപയുടെ സംയോജിത നഷ്ടം രേഖപ്പെടുത്തി. ഐടി ഭീമന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ്(ടിസിഎസ്) കനത്ത നഷ്ടം നേരിട്ടത്. 25,140.37 കോടി രൂപയുടെ ഇടിവാണ് ടിസിഎസിനുണ്ടായത്.
വ്യാഴാഴ്ച അവസാനിച്ച വ്യാപര സെഷനില്‍ ടിസിഎസിനെ കൂടാതെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്( ആര്‍ഐഎല്‍), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍(എച്ച്‌യുഎല്‍), ഇന്‍ഫോസിസ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ), ഐസിഐസിഐ ബാങ്ക് എന്നിവയും നഷ്ടം കുറിച്ചു. അതേസമയം, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്‌സി, മാരുതി സുസുക്കി ഇന്ത്യ എന്നിവയാണ് നേട്ടം കുറിച്ച മുന്‍നിര കമ്പനികള്‍. ഗുരുനാനാക്ക് ജയന്തിയായിതിനാല്‍ ഓഹരി വിപണികള്‍ വെള്ളിയാഴ്ച അവധിയായിരുന്നു.

ടിസിഎസിന്റെ വിപണിമൂല്യം 25,140.37 കോടി രൂപ ഇടിഞ്ഞ് 6,81,151.63 കോടി രൂപയിലെത്തി. ആര്‍ഐഎല്ലിന്റെ വിപണിമൂല്യം 15,614.92 കോടി രൂപ ഇടിഞ്ഞ് 6,99,044.08 കോടി രൂപയിലെത്തി. 13,103.81 കോടി രൂപ ഇടിവ് നേരിട്ട ഇന്‍ഫോസിസിന്റെ വിപണിമൂല്യം 2,71,037.19 കോടി രൂപയിലെത്തി. ഐസിഐസിഐ ബാങ്കിന്റെ മൂല്യം 9,818.94 കോടി രൂപ ഇടിഞ്ഞ് 2,26,607.06 കോടി രൂപയായി. എസ്ബിഐയുടെ വിപണി മൂല്യം 6,871.16 കോടി രൂപ ഇടിഞ്ഞ് 2,52,208.84 കോടി രൂപയായി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ മൂല്യം 3,485.06 കോടി രൂപ താഴ്ന്ന് 3,62,502.94 കോടി രൂപയിലെത്തി.

അതേസമയം, ഐടിസിയുടെ വിപണിമൂല്യം 5,192.92 കോടി രൂപ വര്‍ധനയോടെ 3,43,374.92 കോടി രൂപയായി. മാരുതിയുടെ വിപണി മൂല്യം 2,353.81 കോടി ഉയര്‍ന്ന് 2,23,839.81 കോടി രൂപയായി. എച്ച്ഡിഎഫ് സി ബാങ്കിന്റേത് 1,899.11 കോടി രൂപയുടെ വര്‍ധനയോടെ 5,45,035.11 കോടി രൂപയും രേഖപ്പെടുത്തി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 1,754.38 കോടി രൂപ ഉയര്‍ന്ന് 3,21,993.38 കോടി രൂപയിലുമെത്തി.

നഷ്ടം നേരിട്ടെങ്കിലും വിപണിമൂല്യത്തില്‍ പത്ത് മുന്‍നിര കമ്പനികളില്‍ മുന്നില്‍ നില്‍ക്കുന്നത് ആര്‍ഐഎല്ലാണ്. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎല്‍, ഐടിസി, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, മാരുതി എന്നിങ്ങനെയാണ് പട്ടികയില്‍ ആര്‍ഐഎല്ലിനു തൊട്ടുപിന്നാലെ ഇടം നേടിയിരിക്കുന്ന കമ്പനികള്‍.

Comments

comments

Categories: Business & Economy
Tags: m-cap