ആര്‍ബിഐ തിരുത്തല്‍ നടപടികളില്‍ നിന്ന് 3-4 ബാങ്കുകള്‍ പുറത്തുകടന്നേക്കും

ആര്‍ബിഐ തിരുത്തല്‍ നടപടികളില്‍ നിന്ന് 3-4 ബാങ്കുകള്‍ പുറത്തുകടന്നേക്കും

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ തിരുത്തല്‍ നടപടികളില്‍ നിന്ന് 3-4 പൊതുമേഖലാ ബാങ്കുകള്‍ പുറത്തുകടന്നേക്കുമെന്ന് ധനകാര്യ മന്ത്രാലയം പ്രതീക്ഷിക്കുന്നു. തിരുത്തല്‍ നടപടിയുടെ ഭാഗമായി നടത്തിയ മാറ്റങ്ങളിലൂടെ സാമ്പത്തികാരോഗ്യം അഭിവൃദ്ധി പ്രാപിച്ച പൊതുമേഖലാ ബാങ്കുകളാണ് തിരുത്തല്‍ നടപടികളില്‍ നിന്ന് പുറത്തു വന്നേക്കുക.

21 പൊതുമേഖലാ ബാങ്കുകളില്‍ 11 ബാങ്കുകളും തിരുത്തല്‍ നടപടികള്‍ക്ക് വിധേയമാകുന്നുണ്ട്. ഈ ബാങ്കുകള്‍ക്ക് വായ് നല്‍കുന്നതിന് റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണമുണ്ട്. അലഹബാദ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍ ബാങ്ക്, യുസിഒ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ദേനാ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയാണ് തിരുത്തല്‍ നടപടികള്‍ക്ക് വിധേയമാകുന്ന ബാങ്കുകള്‍. ഈ ബാങ്കുകളിലെ നടപടികള്‍ ഒരു മേല്‍നോട്ട സമിതിക്ക് കീഴില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കഴിഞ്ഞയാഴ്ച്ച നടന്ന റിസര്‍വ് ബാങ്ക് കേന്ദ്ര ബോര്‍ഡ് മീറ്റിംഗില്‍ തീരുമാനിച്ചിരുന്നു.

സമ്മര്‍ദി ആസ്തികളും മൂലധനവും തമ്മിലുള്ള അനുപാതം, അറ്റ നിഷ്‌ക്രിയാസ്തി, ആസ്തികളില്‍ നിന്നുള്ള വരുമാനം എന്നിവയില്‍ ആര്‍ബിഐ നിഷ്‌കര്‍ഷിച്ച പ്രധാന വ്യവസ്ഥകള്‍ തിരുത്തല്‍ നടപടികള്‍ക്ക് വിധേയമാകുന്ന ബാങ്കുകള്‍ പാലിച്ചിട്ടുണ്ടോയെന്ന് സമിതി പരിശോധിക്കും. മൂലധന പര്യാപ്തതാ അനുപാതത്തില്‍ വീഴ്ച വരുത്തുമ്പോള്‍ മാത്രമോ ആഗോള തലത്തില്‍ തിരുത്തല്‍ നടപടികള്‍ക്ക് ബാങ്കുകളെ വിധേയമാക്കുകയുള്ളൂവെന്നും ആര്‍ബിഐ ഈ രീതിയാണ് അവലംബിക്കേണ്ടത് എന്നാണ് ആര്‍ബിഐ ബോര്‍ഡിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നന്നത്.

സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് 3-4 ബാങ്കുകള്‍ 2019 മാര്‍ച്ചിന് മുമ്പായി തിരുത്തല്‍ നടപടികളില്‍ നിന്ന് പുറത്തു കടക്കുമെന്നാണ് മേല്‍നോട്ട സമിതി റിസര്‍വ്വ് ബാങ്കിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യപാദത്തില്‍ ബാങ്കുകള്‍ 36,551 കോടിയുടെ വീണ്ടെടുക്കല്‍ നടത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തത്തെ അപേക്ഷിച്ച് 49 ശതമാനത്തിന്റെ വളര്‍ച്ചയാണിത്.

Comments

comments

Categories: Current Affairs, Slider
Tags: RBI