ചെറിയ സ്ഥാപനത്തിലൂടെ വലിയ ആശയങ്ങള്‍ പ്രചരിപ്പിച്ച നവ്യ

ചെറിയ സ്ഥാപനത്തിലൂടെ വലിയ ആശയങ്ങള്‍ പ്രചരിപ്പിച്ച നവ്യ

തകര്‍ച്ചയിലേക്ക് വീണുകൊണ്ടിരുന്ന ഉത്തര്‍പ്രദേശിലെ കരകൗശലമേഖലക്കും അനുബന്ധതൊഴിലാളികള്‍ക്കും ഒരു കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് നവ്യ അഗര്‍വാള്‍ യുവതി 2013 ല്‍ ഐ വാല്യു എവരി ഐഡിയ (ഐവ്‌യി) എന്ന സ്ഥാപനത്തിന് തുടക്കംകുറിക്കുന്നത്. കരകൗശലവസ്തുക്കള്‍ നിര്‍മിക്കാന്‍ അറിയുന്ന ഓരോ വ്യക്തിക്കും ജീവിതമാര്‍ഗം കണ്ടെത്തുന്നതിനായി വഴിയൊരുക്കുക എന്നതായിരുന്നു ഐവ്‌യിയുടെ ലക്ഷ്യം. തടികളില്‍ തീര്‍ത്ത കസ്റ്റമൈസ്ഡ് ഗിഫ്റ്റുകള്‍ വിതരണം ചെയ്യുന്ന സ്ഥാപനം എന്ന ആശയമാണ് ഇതിനായി നവ്യ മുന്നോട്ട് വച്ചത്. നാല് മരപ്പണിക്കാരുമായി ആരംഭിച്ച സ്ഥാപനത്തിന് കീഴില്‍ ഇന്ന് നൂറിലേറെ ആളുകള്‍ പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തനമാരംഭിച്ച് രണ്ടാം വര്ഷം 18 ലക്ഷം രൂപയുടെ വിറ്റുവരവ് നേടാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞതിന് പിന്നില്‍ നവ്യയുടെ സാമൂഹിക പ്രതിബദ്ധതയാണ് തെളിഞ്ഞുകാണുന്നത്

ഏറെ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഇന്ത്യന്‍ കരകൗശല രംഗം. മോഡേണ്‍ മെഷീനറികള്‍ക്ക് പിന്നാലെ പായാതെ പരമ്പരാഗതമായി നിര്‍മിക്കുന്ന കരകൗശലവസ്തുക്കള്‍ക്ക് ഇന്ത്യക്കകത്തും പുറത്തും മികച്ച വിപണിയുണ്ടെങ്കിലും വേണ്ടരീതിയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഈ രംഗം ഇന്നും ഇരുട്ടില്‍ തപ്പുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, നിര്‍മാണ വൈദഗ്ധ്യമുള്ള ആളുകള്‍ മറ്റു തൊഴിലുകള്‍ തേടിപ്പോയത് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഈ മേഖലയെ ബാധിക്കുന്നു.ഇടനിലക്കാരുടെ ചൂഷണം മൂലമുണ്ടാകുന്ന പ്രശനങ്ങളും നിരവധിയാണ്. നിരവധിപ്പേരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്.

ഈ അവസ്ഥ നേരില്‍ കണ്ടറിഞ്ഞതിന്റെ വെളിച്ചത്തിലാണ് ഉത്തര്‍പ്രദേശിലെ ലക്‌നൗ സ്വദേശിയായ നവ്യ അഗര്‍വാള്‍ തന്റെ നാട്ടില്‍ കരകൗശലത്തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്. പ്രോഡക്ട് ഡിസൈന്‍ ബിരുദധാരിയായ നവ്യ ബാംഗ്ലൂരിലെ തന്റെ പഠനകാലയളവിലാണ് കരകൗശലത്തൊഴിലാളികളെക്കുറിച്ച്എം അവരുടെ ജീവിതത്തെപ്പറ്റിയും കൂടുതല്‍ അടുത്തറിയുന്നത്. ഇന്ത്യയില്‍ ഏകദേശം 70 ലക്ഷം ആളുകള്‍ കരകൗശലമേഖലയുമായി ബന്ധപ്പെട്ട് ഉപജീവനമാര്‍ഗം തേടുന്നുണ്ട്. എന്നാല്‍ വിപണിയിലെ സാധ്യതകള്‍ മങ്ങുന്നത് ഇവര്‍ക്ക് തിരിച്ചടിയാകുന്നു. ബാംഗ്ലൂരില്‍ ഈ അവസ്ഥ കണ്ടറിഞ്ഞ നവ്യ തന്റെ നാടായ സീതാപൂരിലെ അവസ്ഥ പരിശോധിച്ചു.

കരകൗശലവസ്തുക്കളുടെ നിര്‍മാണത്തിന് പേരുകേട്ട സ്ഥലമായിരുന്നു ലക്‌നൗവില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയായുള്ള സീതാപൂര്‍.സീതാപൂരിലെയും അവസ്ഥ വ്യത്യസ്തമല്ലായിരുന്നു. മരത്തടികൊണ്ട് ശില്പങ്ങളും മറ്റത് കരകൗശല വസ്തുക്കളും ഉണ്ടാക്കുന്നവരായിരുന്നു സീതാപൂരിലെ ജനങ്ങള്‍. എന്നാല്‍ മരത്തടികൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പകരം പ്രൊസസ്ഡ് വുഡ് കൊണ്ടുള്ള ഉല്‍പ്പന്നങ്ങളും മറ്റു മെറ്റിരിയലുകളും സ്ഥാനം പിടിച്ചപ്പോള്‍ സീതാപ്പൂരിലെ കരകൗശല വിദഗ്ധരുടെ ജീവിതം വഴിമുട്ടി. ഇത് മനസിലാക്കിയ നവ്യ അഗര്‍വാള്‍ തന്റെ നാട്ടിലെ ജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന് തീരുമാനിച്ചു.

ഓരോ ആശയവും പ്രധാനം

കരകൗശലമേഖല മൊത്തത്തില്‍ പ്രശാന്തനാണ് നേരിടുന്ന സാഹചര്യത്തില്‍ ഏതെങ്കിലും ഒരു വിഭാഗം ജനങ്ങളെ മാത്രം പിന്തുണച്ചുകൊണ്ട് ഒരു സ്ഥാപനം തുടങ്ങുന്നതില്‍ കാര്യമില്ല എന്ന് നവ്യക്ക് തോന്നി. ജീവിതത്തില്‍ എന്നും ലാളിത്യം പിന്തുടരാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു നവ്യ, അതിനാല്‍ ലഘുവായ ആശയങ്ങളോടും സംരംഭങ്ങളോടുമായിരുന്നു നവ്യക്ക് താല്‍പര്യം. ഇത്തരത്തില്‍ ചിന്തിച്ചപ്പോഴാണ് എല്ലാവിധ ആശയങ്ങളുടെയും ഈറ്റില്ലമാകാന്‍ പ്രാപ്തമായ ഒരു സ്ഥാപനം എന്ന ആശയം നവ്യയുടെ മനസിലേക്ക് വന്നത്. താന്‍ ഓരോ ചെറിയ ആശയത്തെയും അബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്ന തുറന്നു പറച്ചിലില്‍ നിന്നുമാണ് ഐ വാല്യു എവരി ഐഡിയ (ഐവ്‌യി) എന്ന സ്ഥാപനത്തിന് തുടക്കമാകുന്നത്.

2013 ലാണ് ഐ വാല്യു എവരി ഐഡിയ (ഐവ്‌യി) സ്ഥാപിക്കപ്പെട്ടത്. മരപ്പണിക്കര്‍ കൂടുതലുള്ള സ്ഥലമായതിനാല്‍ തടികൊണ്ടുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലാണ് ധന്യ ശ്രദ്ധ പതിപ്പിക്കാന്‍ തീരുമാനിച്ചത്. പരമ്പരാഗത ഉല്‍പ്പന്നങ്ങളില്‍ നിന്നും മാറി വ്യത്യസ്തമായ ആശയങ്ങളും ഉല്‍പ്പന്നങ്ങളും കൊണ്ടുവന്നാല്‍ മരത്തടികൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി സാധ്യത വര്‍ധിക്കുമെന്ന് നവ്യ മനസിലാക്കി. ആ ആശയത്തെ മനസ്സിലിട്ട് ഉറപ്പിച്ചാണ് നവ്യ ഐ വാല്യു എവരി ഐഡിയക്ക് തുടക്കമിട്ടത്. പഠനശേഷം തിരികെ നാട്ടിലെത്തിയ ശേഷമായിരുന്നു ഇത്തരം ഒരു സംരംഭത്തിലേക്ക് നവ്യ കടന്നത്. സ്ഥാപനം ആരംഭിക്കുനന്തിന് മുന്‍പായി തന്റെ ആശയത്തെ പലവട്ടം മനസ്സിലിട്ട് മനനം ചെയ്തു. കൂടെ പഠിച്ചവരോടും അധ്യാപകരോടും പരിചയത്തിലുള്ള സംരംഭകരോടുമെല്ലാം തന്റെ ആശയം പറഞ്ഞ ശേഷം അതിന്റെ വിജയ സാധ്യതകളും മനസിലാക്കിയാണ് ധന്യയുടെ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്.

തടികൊണ്ടുള്ള പെന്‍സ്റ്റാന്‍ഡ്, ക്‌ളോക്ക്, ഫ്‌ലാവര്‍വേസുകള്‍, കസേരകള്‍ തുടങ്ങി ഫര്‍ണിച്ചറുകള്‍ വരെ നിര്‍മിക്കുന്ന ഒരു സ്ഥാപനമായിട്ടാണ് ഐ വാല്യു എവരി ഐഡിയ പ്രവര്‍ത്തനം തുടങ്ങിയത്.എന്നാല്‍ സീതാപൂരില്‍ ഐ വാല്യു എവരി ഐഡിയയുടെ പ്രവര്‍ത്തനം വിചാരിച്ചത്ര എളുപ്പത്തിലല്ല തുടങ്ങിയത്. വിദ്യാഭ്യസപരമായി ഏറെ പിന്നില്‍ നില്‍ക്കുന്ന ആളുകളായിരുന്നു സീതാപൂരിലേത്. നവ്യ മുന്നോട്ട് വച്ച ആശങ്കള്‍ മനസിലാക്കാനുള്ള കഴിവ് അവര്‍ക്കുണ്ടായിരുന്നില്ല. പുതിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം പഠിക്കുന്നതിന് അവര്‍ വിമുഖത കാട്ടി.

ആദ്യഘട്ടമായി തന്നോട് യോജിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ നാലു മരപ്പണിക്കാരെ നവ്യ തിരഞ്ഞെടുത്തു. അവരോട് ചെറിയ പ്രതിമകള്‍ നിര്‍മിക്കാന്‍ പറഞ്ഞു. അവരുടെ കഴിവുകള്‍ തിരിച്ചറിയുന്നതിനുവേണ്ടിയുള്ള ശ്രമമായിരുന്നു ഇത്. നവ്യ ആവശ്യപ്പെട്ടത് പ്രകാരം അവര്‍ ചെയ്ത ഉല്‍പ്പന്നം കണ്ടപ്പോള്‍ ശരിക്കും അതിശയിച്ചുപോയി. ആധുനിക ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാതെ പരമ്പരാഗത രീതിയിലാണ് അവര്‍ ഓരോന്നും നിര്‍മിച്ചത്.എന്നാല്‍ അവര്‍ നിര്‍മിച്ചതത്രയും പഴയരീതിയിലുള്ള ഡിസൈനുകള്‍ ഉള്ള വസ്തുക്കളായിരുന്നു. വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റുപോകാതിരിക്കാന്‍ ഇതും ഒരു കാരണമാണ് എന്ന് നവ്യക്ക് മനസിലായി. കൂടുതല്‍ പരിശീലനം ലഭിക്കുന്ന പക്ഷം ഇന്നത്തെ തലമുറക്ക് ആവശ്യമായ രീതിയിലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഇവരെ പ്രാപ്തരാക്കാന്‍ സാധിക്കും എന്ന് തിരിച്ചറിഞ്ഞ നവ്യ അഗര്‍വാള്‍ അതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

തിരിച്ചടികളെ ഉയര്‍ച്ചയിലേക്കുള്ള പടവുകളാക്കി

2013 ല്‍ അച്ഛനില്‍ നിന്നും കടമായി വാങ്ങിയ മൂന്നര ലക്ഷം രൂപയുടെ മൂലധനിക്ഷേപത്തില്‍ ഐ വാല്യു എവരി ഐഡിയ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ നവ്യക്ക് 23 വയസ്സായിരുന്നു പ്രായം. വെറും 23 വയസുകാരിയായ ഒരു പെണ്‍കുട്ടി തങ്ങളെ പുതിയ നിര്‍മാണരീതികള്‍ പഠിപ്പിക്കുക എന്നത് ഗ്രാമീണരായ കരകൗശലത്തൊഴിലാളികള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനാല്‍ ആദ്യം താല്‍പര്യം കാണിച്ചു വന്നവരില്‍ ചിലര്‍പോലും പിന്തിരിഞ്ഞു. എന്നാല്‍ ഉദ്ദേശിക്കച്ച കാര്യത്തില്‍ നിന്നും പിന്മാറാന്‍ നവ്യ അഗര്‍വാള്‍ തയ്യാറല്ലായിരുന്നു. സ്ഥാപനത്തില്‍ നിന്നും പുറത്തു പോയ ആളുകളുടെ നിര്‍മാണശാലകളിലേക്ക് നവ്യ നേരിട്ടു ചെന്നു. അവരുമായി തുറന്നു സംസാരിച്ചു. താന്‍ എന്തുകൊണ്ടാണ് പുതിയ നിര്‍മാണ രീതികളെ പിന്തുരാടാന്‍ ആവശ്യപ്പെടുന്നത് എന്ന് കാര്യകാരണ സഹിതം വിശദീകരിച്ചു. ഇതോടൊപ്പം പുതിയ രീതികള്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തു. തങ്ങളുടെ കഴിവുകള്‍ സ്വയം മനസിലാക്കിയ അവര്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ തയാറായി.

തിരിച്ചറിവുണ്ടായ ചില കരകൗശലത്തൊഴിലാളികള്‍ നവ്യയുടെ അടുത്ത് നേരിട്ടു വന്നു. നവ്യ അവരെ പഠിപ്പിച്ചു. പുതിയ നിര്‍മാണരീതി അഭ്യസിപ്പിച്ചതിനുള്ള പ്രതിഫലമായി അവര്‍ നവ്യക്ക് സൗജന്യമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കി. അങ്ങനെ വന്നപ്പോഴാണ് ഇത്തരത്തില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഒരു വിപണനമേള സംഘടിപ്പിക്കുന്നതിനെപ്പറ്റി നവ്യ ചിന്തിക്കുന്നത്. സീതാപൂരില്‍ വച്ചുതന്നെ ഒരു വിപണനമേള സംഘടിപ്പിച്ചു.ആദ്യ വില്‍പനയില്‍നിന്നും 20,000 രൂപയാണ് ലഭിച്ചത്.നിര്മാതാക്കള്‍ക്കായി നല്‍കിയ അസംസ്‌കൃത വസ്തുക്കളുടെ വിലയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് നഷ്ടമായിരുന്നു.എന്നാല്‍ ഐ വാല്യു എവരി ഐഡിയ എന്ന സ്ഥാപനത്തെയും അതിന്റെ ആശയത്തെയും ഉല്‍പ്പന്നങ്ങളെയും നാട്ടുകാര്‍ ഏറ്റെടുത്തു. ഇത് നവ്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

പിന്നീട് 2014 ല്‍ കുകു ക്രെയ്റ്റ് സ്റ്റാര്‍ട്ടപില്‍ നിന്നാണ് സ്ഥാപനത്തിന് ആദ്യ ഓര്‍ഡര്‍ ലഭിച്ചത്. മിക്കി മൗസിന്റെ രൂപത്തിലുള്ള 100 ക്ലോക്കുകള്‍ നിര്‍മിച്ചു നല്‍കാനായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. നവ്യയുടെ സ്ഥാപനത്തിലെ കരകൗശല വിദഗ്ധരെ സംബന്ധിച്ചിടത്തോളം അത് ഏറെ എളുപ്പമുള്ള കാര്യമായിരുന്നു. പറഞ്ഞദിവസത്തിനുള്ളില്‍ 100 ക്‌ളോക്കുകള്‍ നിര്‍മിച്ചു. ഓരോന്നും 110 രൂപക്ക് വിറ്റു. ഒന്നില്‍ നിന്നും അമിതലാഭം ആഗ്രഹിക്കുന്നില്ല എന്നതായിരുന്നു സ്ഥാപനട്ടതിന്റെ മറ്റൊരു പ്രത്യേകത. കുകു ക്രെയ്റ്റില്‍ നിന്നും ഓര്‍ഡര്‍ ലഭിച്ചതോടെ ബൗട്ടിക് ഷോപ്പുകള്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ തുടങ്ങി. ഒരു വര്‍ഷത്തിനിടയില്‍ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിലെ കടകളില്‍ ഐവ്യിയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്കായി എത്തിച്ചു.

2014 അവസാനമാണ് ഐവ്‌യിയുടെ ഗതി മാറ്റിമറിച്ച സംഭവമുണ്ടായത്. ഡല്‍ഹി ആസ്ഥാനമായ ഇക്കോസെന്‍സിനായി 500 വൈറ്റ്‌ബോര്‍ഡ് കലണ്ടറുകള്‍ നിര്‍മിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. ഈ ഓര്‍ഡറില്‍നിന്നും നല്ല ലാഭം ലഭിച്ചു. ടീമംഗങ്ങള്‍ക്ക് അതു വീതിച്ചു നല്‍കി.അതോടെ സ്ഥാപനത്തിന്റെ അഭാഗമായി നിന്നിരുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ധിച്ചു. ഒരു സംരംഭക എന്ന നിലയില്‍ നവ്യയുടെയും വിജയമായിരുന്നു അത്.ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഐ വളരെ എവെരി ഐഡിയയുടെ ഉല്‍പ്പന്നങ്ങള്‍ വിപണി പിടിച്ചതോടെ ഓണ്‍ലൈന്‍ വിപണന രംഗത്തേക്കും സ്ഥാപനം വ്യാപിച്ചു. ഫ്‌ലിപ്കാര്‍ട്ട്,തുടങ്ങിയവ ഐവ്!യിയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ തയാറായി മുന്നോട്ടുവന്നു.ഇതിനെല്ലാം പുറമെ സാമൂഹിക സംരംഭകത്വം എന്ന അടിസ്ഥാനതത്വത്തില്‍ ഉറച്ച സ്ഥാപനമായതിനാല്‍ വിവിധ കോര്‍പ്പറേറ്റ് കമ്പനികളും നവ്യക്ക് ഓര്‍ഡറുകള്‍ നല്‍കാന്‍ തുടങ്ങി. കലണ്ടറുകള്‍, പെന്‍സ്റ്റാന്റുകള്‍, ഹോള്‍ഡറുകള്‍ തുടങ്ങി പറയുന്ന എല്ലാ ചെറുതും വലുതുമായ ഉല്‍പ്പന്നങ്ങളും കൃത്യ സമയത്ത് കസ്റ്റമൈസ്ഡ് ആയി നിര്‍മിച്ചു നല്‍കാന്‍ സ്ഥാപനത്തിനായി.

ഇന്നു നവ്യയ്‌ക്കൊപ്പം മുഴുവന്‍ സമയവും ജോലിചെയ്യുന്ന നൂറിലേറെ തൊഴിലാളികളുണ്ട്. ഓര്‍ഡറുകള്‍ വര്‍ധിച്ചതോടെ ഇവരുടെ വരുമാനവും വര്‍ധിച്ചു. നേരത്തെ പ്രതിദിനം 200 രൂപ വേതനമായി നേടിയിരുന്നവര്‍ ഇപ്പോള്‍ മണിക്കൂറിന് 80 രൂപ വാങ്ങുന്നു. 2015 ല്‍ 18,00,000 രൂപയുടെ വരുമാനമുണ്ടായി സ്ഥാപനത്തിന്. ഈ തുകയാത്രയും പുനര്‍നിക്ഷേപം നടത്തുകയും കരകൗശലമേഖലയുടെ ഉന്നമനത്തിനായി വിനിയോഗിക്കുകയുമാണ് നവ്യ ചെയ്തത്.ഓണ്‍ലൈന്‍ ഇപ്പോള്‍ മുഖ്യ വിപണിയായതിനാല്‍ തന്റെ സ്ഥാപനം ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് എന്നത് ഒരു കുറവായി നവ്യക്ക് തോന്നുന്നില്ല. ഒന്നിനെയും ചെറുതായിക്കാണാതിരിക്കുക ടീം അംഗങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി കൂടെ നില്‍ക്കുക തെന്റെ വിജയമന്ത്രങ്ങള്‍ നവ്യ തന്റെ അനുഭവത്തില്‍ നിന്നും വ്യക്തമാക്കുന്നു.

Comments

comments