കെടിഎം 200 ഡ്യൂക്ക് എബിഎസ് പുറത്തിറക്കി

കെടിഎം 200 ഡ്യൂക്ക് എബിഎസ് പുറത്തിറക്കി

ന്യൂഡെല്‍ഹി : കെടിഎം 200 ഡ്യൂക്ക് എബിഎസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.6 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. കെടിഎം നിരയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മോട്ടോര്‍സൈക്കിളാണ് 200 ഡ്യൂക്ക്. ഇതുവരെ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) ഇല്ലാതെയാണ് മോട്ടോര്‍സൈക്കിള്‍ വിറ്റിരുന്നത്. ജര്‍മ്മന്‍ കമ്പനിയായ ബോഷിന്റെ സിംഗിള്‍ ചാനല്‍ എബിഎസ് യൂണിറ്റാണ് ഇപ്പോള്‍ നല്‍കിയത്.

മോട്ടോര്‍സൈക്കിളില്‍ മറ്റ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 199.5 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, 4 വാല്‍വ് മോട്ടോര്‍ തുടര്‍ന്നും ഉപയോഗിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡാണ്. 25 എച്ച്പിയാണ് എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കരുത്ത്. ട്രെല്ലിസ് ഫ്രെയിം ഷാസിയിലാണ് നിര്‍മ്മാണം. മുന്നില്‍ 43 എംഎം അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കും നല്‍കി.

ഓറഞ്ച്, വെളുപ്പ്, കറുപ്പ് എന്നീ മൂന്ന് നിറങ്ങളില്‍ കെടിഎം 200 ഡ്യൂക്ക് എബിഎസ് ലഭിക്കും. ഇന്ത്യയില്‍ ഓസ്ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളുടെ ബെസ്റ്റ് സെല്ലറാണ് 200 ഡ്യൂക്ക്. എബിഎസ് ഇല്ലാത്ത വേര്‍ഷനും വിപണിയിലുണ്ടാകും. 1.52 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto