കൊച്ചി കപ്പല്‍ശാലയുടെ ഓഹരി തിരികെ വാങ്ങല്‍ അടുത്തയാഴ്ച

കൊച്ചി കപ്പല്‍ശാലയുടെ ഓഹരി തിരികെ വാങ്ങല്‍ അടുത്തയാഴ്ച

ന്യൂഡെല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിന്റെ(സിഎസ്എല്‍) 200 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങല്‍ പദ്ധതി( ഷെയര്‍ ബൈ ബാക്ക് ഓഫര്‍) നവംബര്‍ 28ന്ആരംഭിക്കും. 43.95 ലക്ഷം രൂപയുടെ ഇകി്വറ്റി ഓഹരികളാണ് വാങ്ങുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ 3.23 ശതമാനം ഓഹരി മൂല്യമാണ് ഈ ഇക്വിറ്റി ഓഹരികള്‍ക്ക് മൊത്തം ഉള്ളതെന്ന് റെഗുലേറ്ററി ഫയലിംഗില്‍ ഷിപ്പ് യാര്‍ഡ് വ്യക്തമാക്കി. ഡിസംബര്‍ 11 ന് ബയ്ബാക്ക് അവസാനിക്കും.

എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡാണ് ബയ് ബാക്ക് ഓഫറിന്റെ ഓഹരി വില്‍പ്പന ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മാസമാണ് കമ്പനി ബോര്‍ഡ് 200 കോടി രൂപ മൂല്യം വരുന്ന ബയ് ബാക്ക് പദ്ധതിക്ക് അനുമതി നല്‍കിയത് അനുമതി നല്‍കിയിരുന്നു.

10 രൂപ വിലയുള്ള 43,95,610 ഇക്വിറ്റി ഓഹരികള്‍ വാങ്ങാനാണ് പദ്ധതി. ഒരു ഓഹരിക്ക് 455 രൂപ നിരക്കിലായിരിക്കും ഓഹരി തിരികെവാങ്ങലെന്ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഐപിഒ വഴി 1,11 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഷിപ്പ് യാര്‍ഡ് ആകര്‍ഷിച്ചിരുന്നു. 1,442 കോടി രൂപയായിരുന്നു ഓഫര്‍ വലുപ്പം.

അഞ്ച് വര്‍ഷത്തിനുള്ളില്‍ 15,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുകയാണ് കമ്പനി. അന്തര്‍വാഹിനി നശീകരണ സംവിധാനവും നാവികസേനയ്ക്കായി വിമാനവാഹിനിക്കപ്പലും അടക്കമുള്ളവ നിര്‍മിക്കാനുള്ള കരാറാണ് കപ്പല്‍ശാലയ്ക്ക് ലഭിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ, നവീകരണ സൗകര്യമാണ് കൊച്ചി കപ്പല്‍ശാലയിലുള്ളത്.

Comments

comments

Categories: Business & Economy, Slider