ഷഓമിയുടെ പദ്ധതി; 5,000 ഓഫ്‌ലൈന്‍ സ്റ്റോറുകളും 15,000 തൊഴിലുകളും

ഷഓമിയുടെ പദ്ധതി; 5,000 ഓഫ്‌ലൈന്‍ സ്റ്റോറുകളും 15,000 തൊഴിലുകളും

ബെംഗളൂരു: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്‌ഫോണുകള്‍ വില്‍ക്കുന്ന കമ്പനിയായ ഷഓമി 5,000 മി (Mi) സ്‌റ്റോറുകള്‍ ആരംഭിക്കുന്നു. 2019 അവസാനമാകുമ്പോഴേക്കും പുതിയ സ്റ്റോറുകള്‍ ആരംഭിക്കുന്നതോടെ 15,000 തൊഴിലുകളും സൃഷ്ടിക്കപ്പെടും. ഇന്ത്യന്‍ ഗ്രാമങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പുതിയ വികസന പദ്ധതി.

2014ല്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിലൂടെ ഇന്ത്യയില്‍ രംഗപ്രവേശം ചെയ്ത ചൈനീസ് ബ്രാന്‍ഡായ ഷഓമി 2017 ആയപ്പോഴേക്കും ഓഫ്‌ലൈന്‍ സ്‌റ്റോറുകളിലും ലഭ്യമായി തുടങ്ങി. ഒരു വര്‍ഷത്തിലധികമായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഓഫ്‌ലൈനായി വില്‍പ്പന നടത്തുന്നതോടെ കാര്യമായ വളര്‍ച്ച നേടിയെന്ന് ഷഓമി വൈസ് പ്രസിഡന്റ് മനു ജെയ്ന്‍ അറിയിച്ചു.

കമ്പനി ഇതിനോടകം തന്നെ 500 ലധികം സ്‌റ്റോറുകള്‍ ആരംഭിച്ചു കഴിഞ്ഞു. 2019 അവസാനം ആകുമ്പോഴേക്കും 14 സംസ്ഥാനങ്ങളിലായി 5000 സ്‌റ്റോറുകള്‍ എന്ന തലത്തിലേക്ക് എത്തുകയാണ് ലക്ഷ്യം. നിലവില്‍ പ്രവര്‍ത്തനക്ഷമമായ 500 മി സ്റ്റോറുകളും ഒക്‌റ്റോബര്‍ 29ന് ഒരേ സമയത്തായിരുന്നു ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇതോടെ ഒരേ സമയത്ത് ഏറ്റവുമധികം സ്‌റ്റോറുകള്‍ തുറന്ന റീട്ടെയ്ല്‍ ശൃംഖല എന്ന ലോക ഗിന്നസ് റെക്കോര്‍ഡ് ഞങ്ങളുടെ പേരിലായി.

അതേസമയം, ഷഓമിയുടെ മി ഹോംസും സജീവമാകുകയാണ്. സ്മാര്‍ട് ഫോണുകള്‍, ടിവികള്‍ തുടങ്ങി ഷഓമിയുടെ സകല ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്ന സ്റ്റോറാണ് മി ഹോംസ്. 300 സ്‌ക്വയര്‍ഫീറ്റ് വ്യാപ്തി വരുന്ന രീതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന മി ഹോംസ് കൂടുതലായും രാജ്യത്തെ ഉള്‍പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മനു ജെയ്ന്‍ പറഞ്ഞു.

Comments

comments

Categories: Business & Economy, Tech
Tags: Xiaomi