വ്യാജ ലൈക്ക്, ഫോളോവേഴ്‌സ് എന്നിവ നീക്കം ചെയ്യാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം

വ്യാജ ലൈക്ക്, ഫോളോവേഴ്‌സ് എന്നിവ നീക്കം ചെയ്യാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം

കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍, യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ജനപ്രിയമാണെന്നു തോന്നിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന വ്യാജ ലൈക്ക്, കമന്റ്‌സ്, ഫോളോവേഴ്‌സ് എന്നിവ തുടച്ചുനീക്കാന്‍ ശ്രമം ആരംഭിച്ചതായി ഇന്‍സ്റ്റാഗ്രാം അറിയിച്ചു. തങ്ങളുടെ സേവനം വിശ്വസിച്ച് ഉപയോഗിക്കാന്‍ സാധിക്കുന്നതാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള മാതൃ കമ്പനിയായ ഫേസ്ബുക്കിന്റെ പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇന്‍സ്റ്റാഗ്രാം ഇപ്പോള്‍ നടപടിയുമായി മുന്നേറാന്‍ തീരുമാനിച്ചിരിക്കുന്നത്.
‘സമീപകാലത്ത്, എക്കൗണ്ടുകള്‍ കൃത്രിമമായി വളര്‍ത്തുന്നതിനായി മൂന്നാം കക്ഷി അപ്ലിക്കേഷനുകള്‍ (third-party apps) ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇന്നു മുതല്‍ ഇത്തരം മൂന്നാം കക്ഷി ആപ്പുകള്‍ ഉപയോഗിച്ചു സൃഷ്ടിക്കുന്ന ലൈക്ക്, കമന്റ്, ഫോളോവേഴ്‌സ് എന്നിവ നീക്കം ചെയ്യുമെന്നു’ ഈ മാസം 19ന് ഇന്‍സ്റ്റാഗ്രാം ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു.

സേവന നിബന്ധനകള്‍ ലംഘിക്കുന്ന തേഡ് പാര്‍ട്ടി ആപ്പ് ഉപയോഗിക്കുന്ന വ്യാജ എക്കൗണ്ടുകള്‍ കണ്ടെത്താന്‍ സ്വയം മെച്ചപ്പെടുത്തുന്ന സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളാണ് (self-improving software programs) ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത്. നീക്കം ചെയ്ത ലൈക്ക്, ഫോളോ, കമന്റ്‌സ് എന്നിവയെ കുറിച്ച് യൂസര്‍മാരെ അറിയിക്കുമെന്ന് ഇന്‍സ്റ്റാഗ്രാം പറഞ്ഞു. അയഥാര്‍ഥമായ എക്കൗണ്ടുകള്‍ നീക്കം ചെയ്യുന്ന നടപടി കുറച്ചുനാളുകള്‍ക്കു മുന്‍പു ട്വിറ്ററും ആരംഭിച്ചിരുന്നു.

Comments

comments

Categories: Tech
Tags: Instagram