സൗരോര്‍ജ ശീതീകരണ സംഭരണ സംവിധാനം വികസിപ്പിച്ച് ടാന്‍90

സൗരോര്‍ജ ശീതീകരണ സംഭരണ സംവിധാനം വികസിപ്പിച്ച് ടാന്‍90

ചെന്നൈ: കാര്‍ഷികോല്‍പ്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ശീതീകരണ സംഭരണ സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ഐഐടി മദ്രാസില്‍ ഇന്‍ക്യുബേഷന്‍ നേടിയ സ്റ്റാര്‍ട്ടപ്പായ ടാന്‍90. കാര്‍ഷികോല്‍പ്പന്നങ്ങള്‍ പാഴാവുന്നത് കുറച്ചുകൊണ്ട് കര്‍ഷകര്‍ക്ക് പരമാവധി വരുമാനം നേടികൊടുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മുരുഗപ്പാ ഗ്രൂപ്പിന്റെ ഭാഗമായ മുരുഗപ്പാ ചെട്ടിയാര്‍ റിസര്‍ച്ച് സെന്ററുമായി സഹകരിച്ചാണ് പ്രോജക്റ്റ് നടപ്പിലാക്കുന്നത്.

300 കിലോ മുതല്‍ 500 കിലോ വരെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന സംവിധാനത്തില്‍ പാലുല്‍പ്പന്നങ്ങളും വാക്‌സിനുകളുമെല്ലാം കേടു കൂടാതെ സൂക്ഷിക്കാനാകുമെന്നും ശീതീകരണ സംവിധാനങ്ങളുടെ കുറവ് മൂലം വേനല്‍കാലത്ത് 2530 ശതമാനം പാലുല്‍പ്പന്നങ്ങളാണ് രാജ്യത്ത് പാഴായി പോകുന്നതെന്നും ഇതിന് പരിഹാരം കാണാന്‍ പദ്ധതിക്കാകുമെന്നും ഐഐടി മദ്രാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അപ്ലെയ്ഡ് മെക്കാനിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ. സത്യനാരായണ്‍ ശേഷാദ്രി പറഞ്ഞു. ഉപകരണം വഴി പ്രതിവര്‍ഷം 92,000 കോടിയിലധികം പഴങ്ങളും പച്ചക്കറികളും പാഴായിപോകുന്നത് തടയാമെന്നാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഹാര്‍വെസ്റ്റ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയുടെ കണക്കുകൂട്ടുന്നത്.

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ സോളാര്‍ ഗ്രാമമായ മദുരാന്തകത്തായിരിക്കും ഉപകരണം പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി വിന്യസിക്കുന്നത്. ജൈവ പാലുല്‍പ്പന്ന കമ്പനികള്‍, ഓണ്‍ലൈന്‍ ഫുഡ് റീട്ടെയ്‌ലര്‍മാര്‍, വാണിജ്യ എയര്‍ കണ്ടീഷനിംഗ് കമ്പനികള്‍ എന്നിവയെല്ലാം തങ്ങളുടെ വിതരണ ശൃംഖലകളില്‍ പുതിയ സംവിധാനം വിന്യസിക്കുന്നതിന് ടാന്‍90 മായി ചര്‍ച്ച നടത്തി വരികയാണ്.

Comments

comments

Categories: Entrepreneurship
Tags: tan 90