ഇന്ത്യയുടെ ആദ്യ സ്വകാര്യ ഉപഗ്രഹ വിക്ഷേപണം മാറ്റിവെച്ചു

ഇന്ത്യയുടെ ആദ്യ സ്വകാര്യ ഉപഗ്രഹ വിക്ഷേപണം മാറ്റിവെച്ചു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ആദ്യ സ്വകാര്യ ഉപഗ്രഹമായ എക്‌സീഡ്‌സാറ്റ്-1 വിക്ഷേപിക്കുന്നത് മാറ്റിവെച്ചു. സ്വകാര്യ ബഹിരാകാശ സംരംഭമായ സ്‌പേസ് എക്‌സിന്റെ റോക്കറ്റിലൂടെ ഇന്നലെ പകല്‍ 12.02നാണ് വിക്ഷേപണം നടക്കേണ്ടിയിരുന്നത്. സ്‌പേസ്ഫ്‌ളൈറ്റ് എസ്എസ്ഒ-എയുടെ പരിശോധന പൂര്‍ത്തിയാകാത്തതിനാല്‍ വിക്ഷേപണം മാറ്റിവെക്കുന്നതായി ട്വിറ്ററില്‍ സ്‌പേസ് എക്‌സ് വിശദീകരിച്ചിരിക്കുു. വിക്ഷേപണത്തിനു മുമ്പായി അധിക പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ഈ പരിശോധനകള്‍ പൂര്‍ത്തിയായാല്‍ പുതിയ തീയതി പിന്നീട് അറിയിക്കാമെന്നും സ്‌പേസ് എക്‌സ് ട്വീറ്റ് ചെയ്തു.

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ് എക്‌സ് 35 ഓളം വ്യത്യസ്ത സംരംഭങ്ങളില്‍ നിന്നുള്ള 70 ഓളം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഭ്രമമപഥത്തിലെത്തക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. എസ്എസ്ഒ-എ എന്ന പേരിലുള്ള ഈ ദൗത്യത്തിന് ഒരൊറ്റ വിക്ഷേപണത്തില്‍ ഏറ്റവുമധികം ഉപഗ്രഹങ്ങളെ വഹിക്കുന്നു എന്ന സവിശേഷതയുമുണ്ട്. 29 ഉപഗ്രഹങ്ങളാണ് ഇതുവരെ യുഎസ് ഒരുമിച്ച് വിക്ഷേപിച്ചിട്ടുണള്ളത്.

മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ഇന്ത്യയിലെ ആദ്യ സ്വകാര്യ ഉപഗ്രഹം നിര്‍മിച്ചിരിക്കുന്നത്. പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ അമേച്വര്‍ റേഡിയോയിലൂടെ സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉപഗ്രഹം നിര്‍മിച്ചിരിക്കുന്നത്. എക്‌സീഡ്‌സാറ്റ്-1 എന്ന പേരിട്ടിരിക്കുന്ന ഈ ഉപഗ്രത്തിന്റെ ഭാരം ഒരു കിലോഗ്രാമാണ്. മുംബൈയിലും ഹൈദരാബാദിലുമായി 8 മാസം കൊണ്ടാണ് ഈ ഉപഗ്രഹം വികസിപ്പിച്ചത്.

വാന്‍ഡെന്‍ബെര്‍ഗ് എയര്‍ഫോഴ്‌സ് ബേസില്‍ നിന്നും ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക. വാണിജ്യ, സര്‍ക്കാര്‍ സംരംഭങ്ങളില്‍ നിന്നുള്ള 15 മൈക്രോസാറ്റുകളും 56 ക്യൂബ്‌സാറ്റുകളും എസ്എസ്ഒ-എയില്‍ ഉള്‍പ്പെടുന്നു. 18 രാജ്യങ്ങളില്‍ നിന്നുള്ള ഉപഗ്രഹങ്ങളാണ് സ്‌പേക്‌സ് എക്‌സ് ഒറ്റ വിക്ഷേപണത്തിലൂടെ ഭ്രമണപഥത്തിലെത്തിക്കുന്നത്.

Comments

comments

Categories: Current Affairs, Slider, Tech
Tags: SpaceX