ബാങ്കുകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നത് ക്രെഡിറ്റ് നെഗറ്റിവ്: മൂഡിസ്

ബാങ്കുകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നത് ക്രെഡിറ്റ് നെഗറ്റിവ്: മൂഡിസ്

ന്യൂഡെല്‍ഹി: ബേസല്‍ 3 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ബാങ്കുകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നത് പൊതുമേഖലാ ബാങ്കുകളെ സംബന്ധിച്ചിടത്തോളം ക്രെഡിറ്റ് നെഗറ്റിവ് ആണെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡിസിന്റെ വിലയിരുത്തല്‍. എംഎസ്എംഇകള്‍ക്ക് നല്‍കിയ 25 കോടി വരെയുള്ള സമ്മര്‍ദിത ആസ്തികള്‍ പുനഃ ക്രമീകരിക്കുന്നതിനുള്ള നീക്കവും ബാങ്കുകളും ക്രെഡിറ്റ് പ്രൊഫൈലിനെ ദോഷകരമായി ബാധിക്കുമെന്ന് മൂഡിസിന്റെ ഇന്‍വെസ്‌റ്റേര്‍സ് സര്‍വീസ് വൈസ് പ്രസിഡന്റ് ശ്രീകാന്ത് വദ്‌ലമനി ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കാര്യമെടുത്താല്‍ ആസ്തി പുനര്‍നിര്‍ണയ നടപടികള്‍ മിക്കവയും വിജയകരമായിരുന്നില്ലെന്നാണ് മൂഡിസ് വിലയിരുത്തുന്നത്. അടിസ്ഥാനപരമായ സമ്മര്‍ദത്തെ ഇല്ലാതാക്കുന്നതിന് ഇത് ഗുണം ചെയ്തിട്ടില്ല. ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ആഴ്ചകളായി തുടരുന്ന വിയോജിപ്പുകള്‍ക്കിടയില്‍ തിങ്കളാഴ്ച ചേര്‍ന്ന റിസര്‍വ് ബാങ്ക് ഡയറക്റ്റര്‍ ബോര്‍ഡ് യോഗമാണ് നിര്‍ണായകമായ ഈ തീരുമാനങ്ങളെടുത്തത്.

അടുത്ത 12 മാസത്തിലെ മൂലധന അനുപാതം പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ന കുറവായിരിക്കുമെന്നും മൂഡിസ് ഇപ്പോള്‍ കണക്കുകൂട്ടുന്നു. ബേസല്‍ 3 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് മാര്‍ച്ച് 2020 വരെയാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ ബാങ്കുകള്‍ക്ക് കാലാവധി അനുവദിച്ചിട്ടുള്ളത്.

Comments

comments

Tags: Moody's