ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20യ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20യ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്ബരയിലെ ആദ്യ മത്സരത്തിനുള്ള പത്രണ്ടംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു . ബ്രിസ്ബനിലെ ഗബ്ബയിലാണ് മത്സരം . വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്ബരയിലെ വിശ്രമത്തിന് ശേഷം വിരാട് കോഹ്ലി ക്യാപ്റ്റനായി ടീമില്‍ തിരിച്ചെത്തും . റിഷാബ് പന്താണ് ടീമിലെ വിക്കറ്റ് കീപ്പര്‍.

വെസ്റ്റിന്‍ഡീസിനെതിരായ പരമ്ബരയിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യയെത്തുന്നത് എന്നാല്‍ ഓസ്‌ട്രേലിയാകട്ടെ പാകിസ്ഥാനെതിരായ ട്വന്റി20 പരമ്ബരയിലെ മൂന്ന് മത്സരങ്ങളും സൗത്താഫ്രിക്കക്കെതിരായ ഒരേയൊരു ട്വന്റി20 മത്സരവും അടക്കം തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ പരാജയപെട്ടാണ് മത്സരത്തിന് ഇറങ്ങുന്നത് .ആരോണ്‍ ഫിഞ്ചാണ് ഓസ്‌ട്രേലിയയെ നയിക്കുന്നത് .

ഇന്ത്യന്‍ ടീം ; രോഹിത് ശര്‍മ (vc), ശിഖാര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി (c), റിഷാബ് പന്ത് (wk), ദിനേശ് കാര്‍ത്തിക്, ക്രൂനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമദ്, യുസ്വേന്ദ്ര ചഹാല്‍

Comments

comments

Categories: Sports
Tags: T20

Related Articles