തൊഴില്‍ക്ഷമതയില്‍ എംബിഎക്കാരേക്കാള്‍ മുന്നില്‍ എന്‍ജിനിയറിംഗ് ബിരുദധാരികള്‍

തൊഴില്‍ക്ഷമതയില്‍ എംബിഎക്കാരേക്കാള്‍ മുന്നില്‍ എന്‍ജിനിയറിംഗ് ബിരുദധാരികള്‍

ന്യൂഡെല്‍ഹി: രാജ്യത്തുടനീളം സംഘടിപ്പിച്ച തൊഴില്‍ നൈപുണ്യ സര്‍വേ പ്രകാരം ഏറ്റവും കൂടുതല്‍ തൊഴില്‍ക്ഷമതയുള്ള സംസ്ഥാനമായി ആന്ധ്രപ്രദേശ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പശ്ചിമ ബംഗാള്‍, ഡെല്‍ഹി എന്നിവയാണ് ആന്ധ്രപ്രദേശിന് തൊട്ടുതാഴെയുള്ള സംസ്ഥാനങ്ങള്‍. എംബിഎ യോഗ്യതയുള്ളവരേക്കാള്‍ കൂടുതല്‍ കഴിവ് പ്രകടമാക്കുന്നത് എന്‍ജിനിയര്‍മാരെന്നും സര്‍വേയില്‍ കണ്ടെത്തി.
29 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നായി 3 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ സര്‍വേയില്‍ പങ്കെടുത്തു. ജോലി, തൊഴില്‍ക്ഷമത, നൈപുണ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ജൂലൈ 15നും ഒക്‌റ്റോബര്‍ 30 നും ഇടയില്‍ നടത്തിയ പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഇംഗ്ലീഷ്, സംഖ്യാശാസ്ത്രപരമായ കഴിവ്, പ്രത്യേക മേഖകളിലെ വിഞ്ജാനം, പെരുമാറ്റ രീതികള്‍ എന്നിവ വിദ്യാര്‍ത്ഥികളില്‍ പരീക്ഷിക്കപ്പെട്ടു.

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍, യുഎന്‍ഡിപി, അസോസിയോഷന്‍ ഓഫ് യൂണിവേഴ്‌സിറ്റീസ് എന്നിവയുടെ പങ്കാളിത്തത്തോടെ പീപ്പിള്‍ സ്‌ട്രോംഗ്, വീബോക്‌സ്, സിഐഐ എന്നീ സംഘടനകളാണ് ഇന്ത്യ സ്‌കില്‍ റിപ്പോര്‍ട്ട് 2019 തയാറാക്കിയത്. റിപ്പോര്‍ട്ട് പ്രകാരം എംബിഎ കോഴുസുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തൊഴില്‍ക്ഷമതയില്‍ 3 ശതമാനം പോയ്ന്റിന്റെ കുറവ് രേഖപ്പെടുത്തി.

രാജസ്ഥാനും ഹരിയാനയും തൊഴില്‍ക്ഷമതാ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയപ്പോള്‍ മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങള്‍ പത്തില്‍ നിന്നും പിന്നോട്ടുപോയി. നഗരങ്ങളുടെ കണക്കുകളില്‍ ബെംഗളൂരുവാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ചെന്നൈ, ഗുണ്ടൂര്‍, ലഖ്‌നൗ, മുംബൈ, ഡെല്‍ഹി. നാസിക്, പൂനെ, വിശാഖപട്ടണം എന്നിവ പട്ടികയില്‍ ഉള്‍പ്പെട്ടു.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗുണ്ടൂരും വിശാഖപട്ടണവും ആദ്യ പത്തില്‍ ഇടം നേടുന്നത്. താനെ, നാസിക് എന്നീ നഗരങ്ങള്‍ ആദ്യമായാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്. പട്ടികയിലെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടുന്നത് മികച്ച തൊഴില്‍ക്ഷമത മെട്രോ നഗരങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്ത്രീകളുടെ തൊഴില്‍ക്ഷമത കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 38 ശതമാനത്തില്‍ നിന്നും 46 ശതമാനമായി വര്‍ധിച്ചു. പുരുഷന്മാരുടെ തൊഴില്‍ക്ഷമത 47 ശതമാനത്തില്‍ നിന്നും 48 ശതമാനമായി ഉയര്‍ന്നു.

പുതുതായി ജോലിയില്‍ കയറിയവരില്‍ 70 ശതമാനവും വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയോ അതിലധികമോ ആദ്യ ഘട്ടത്തില്‍ പ്രപതീക്ഷിക്കുന്നു. സര്‍വേയില്‍64 ശതമാനം തൊഴില്‍ദാതാക്കളും നിയമനം സംബന്ധിച്ച് പോസിറ്റിവ് കാഴ്ചപ്പാട് പ്രകടമാക്കുന്നത്. ഒന്‍പത് പ്രധാനമേഖലകളിലെ നിയമനങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധവനവുണ്ടാകുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍(എഐ)കഴിവുള്ളവര്‍ക്ക് ആവശ്യകത വര്‍ധിക്കുന്നുണ്ട്. ഡിസൈന്‍ അനലിറ്റിക്‌സ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എന്നീ മേഖലകളിലും ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. ഐടി, ധനകാര്യ സേവനങ്ങള്‍, മാനുഫാക്ചറിംഗ്, ഗതാഗതം, പാക്കേജിംഗ്, ഷിപ്പിംഗ് എന്നീ മേഖലകളിലാണ് കൂടുതലായും നിയമനം നടക്കുക.

Comments

comments

Categories: Current Affairs, Slider
Tags: Skill