ഐസിഐസിഐ ബാങ്ക് 25,000 കോടി രൂപ സമാഹരിക്കുന്നു

ഐസിഐസിഐ ബാങ്ക് 25,000 കോടി രൂപ സമാഹരിക്കുന്നു

മുംബൈ: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി) സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ ഐസിഐസിഐ ബാങ്ക് ലിമിറ്റഡിന്റ് തങ്ങളുടെ വായ്പാ വിതരണം ശക്തമാക്കാന്‍ പദ്ധതിയിടുന്നു. 25,000 കോടി രൂപ ഇതിനായി സമാഹരിക്കാനാണ് ഐസിഐസിഐ ബാങ്ക് ലക്ഷ്യംവെക്കുന്നത്. ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രങ്ങളും( എന്‍സിഡി)നിശ്ചിത വരുമാനത്തിലുള്ള സെക്യൂരിറ്റികളും പുറത്തിറക്കി തുക സമാഹരിക്കാനാണ് ബാങ്കിന്റെ തീരുമാനം. വാര്‍ഷിക പൊതുസമ്മേളനത്തിനു ശേഷം നിക്ഷേപകര്‍ക്ക് അയച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നോണ്‍ കണ്‍വെര്‍ട്ടബിള്‍ സെക്യൂരിറ്റികളും കടപത്രങ്ങളും പുറത്തിറക്കുന്നതിന് ബാങ്കിന്റെേേ ബാര്‍ഡ് അംഗീകാരം നല്‍കി. എന്‍ബിഎഫ്‌സികള്‍ വായ്പാ വിതരണത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന റോഡ്, ഊര്‍ജം, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ എന്നിവയില്‍ ലഭ്യമായി പുതിയ അവസരങ്ങളെ മുതലെടുക്കാന്‍ ലക്ഷ്യമിട്ടാണ് ഐസിഐസിഐ ബാങ്കിന്റെ ഈ നീക്കം.

അടിസ്ഥാന സൗകര്യ വികസനത്തിന് വായ്പ നല്‍കുന്ന എന്‍ബിഎഫ്‌സിയായ ഐഎല്‍ ആന്‍ഡ് എഫ്എസ് (ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്) വായ്പാ തിരിച്ചടവ് മുടക്കിയതോടെ എന്‍ബിഎഫ്‌സി മേഖലയാകെ പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നു. ബാങ്കുകള്‍ എന്‍ബിഎഫ്‌സികള്‍ക്ക് നല്‍കുന്ന വായ്പയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയായ ഡിഎച്ച്എഫിഎല്ലിന്റെ 300 കോടി മൂല്യം വരുന്ന കൊമേഴ്‌സ്യല്‍ പേപ്പറുകള്‍ ഡിഎസ്പി മ്യൂച്വല്‍ ഫണ്ട് വിറ്റിരുന്നു.

Comments

comments

Categories: Business & Economy
Tags: ICICI Bank