സൗദി അറേബ്യക്കുള്ള ആയുധ വില്‍പ്പന ജര്‍മനി പൂര്‍ണമായും നിര്‍ത്തി

സൗദി അറേബ്യക്കുള്ള ആയുധ വില്‍പ്പന ജര്‍മനി പൂര്‍ണമായും നിര്‍ത്തി

റിയാദ്: ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകം സൗദി അറേബ്യയും ജര്‍മനിയും തമ്മിലുള്ള ബന്ധത്തിലെ വിള്ളല്‍ പൂര്‍ണമാക്കി. ജര്‍മനിക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് സൗദി നിര്‍ത്തിവെച്ചു. മുന്‍പ് അംഗീകരിച്ച ഡീലുകള്‍ ഉള്‍പ്പടെയാണ് ജര്‍മനി റദ്ദാക്കിയത്. ഖഷോഗ്ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സൗദി അറേബ്യയുമായി ഇനി പുതിയ ആയുധ ഡീലുകളൊന്നുമുണ്ടാക്കില്ലെന്നായിരുന്നു ഒരു മാസം മുമ്പ് ജര്‍മനി വ്യക്തമാക്കിയത്. എന്നാല്‍ നേരത്തെ അംഗീകരിച്ച കരാറുകള്‍ നിര്‍ത്തുന്ന കാര്യം ജര്‍മനി പറഞ്ഞിരുന്നില്ല. പുതിയ പ്രസ്താവനയോടെ നേരത്തെയുള്ള കരാറുകളനുസരിച്ചും ആയുധങ്ങള്‍ നല്‍കില്ലെന്ന് ബോധ്യമായിരിക്കുകയാണ്.

ജര്‍മനിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാതൊരുവധി ആയുധ കയറ്റുമതിയും ഇല്ലെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് തങ്ങളുടെ നയമെന്ന് ജര്‍മന്‍ അധികൃതര്‍ വ്യക്തമാക്കി. യൂറോപ്പിലെ അതിര്‍ത്തിരഹിത ഷെംഗന്‍ മേഖയിലേക്ക് പ്രവേശിക്കുന്നതിന് 18 സൗദി പൗരന്മാര്‍ക്ക് ജര്‍മനി വിലക്കേര്‍ത്തിയിട്ടുമുണ്ട്.

യൂറോപ്പിലെ 26 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ വിളിക്കുന്ന പേരാണ് ഷെംഗന്‍ മേഖള. ഷെംഗന്‍ പ്രദേശ രാജ്യങ്ങളിലൂടെ സഞ്ചരിക്കുവാന്‍ പാസ്‌പോര്‍ട്ട് ആവശ്യമില്ല. ഈ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികളില്‍ യാതൊരു വിധ നിയന്ത്രണങ്ങളും നിലവിലില്ല.അന്താരാഷ്ട്ര യാത്രികരെ സംബന്ധിച്ച് ഷെംഗന്‍ പ്രദേശം ഫലത്തില്‍ ഒരൊറ്റ രാജ്യമായി വര്‍ത്തിക്കുന്നു. ഈ 26 രാജ്യങ്ങളിലും യാത്ര ചെയ്യുന്നതിനു ഷെംഗന്‍ വിസ എന്ന ഒറ്റ വിസ മാത്രമേ ആവശ്യമുള്ളൂ. അതുകൊണ്ടുതന്നെ ഇവിടേക്ക് പ്രവേശിക്കുന്നതിന് 18 സൗദി പൗരന്മാര്‍ക്ക് ജര്‍മനി വിലക്കേര്‍പ്പെടുത്തിയത് ശ്രദ്ധേയമായി. ഫ്രാന്‍സുമായി സഹകരിച്ചാണ് ജര്‍മനി ഈ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയിലുള്ള 18 പേര്‍ക്ക് ഖഷോഗ്ഗി കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് സൗദി അറേബ്യയുടെ നിഗമനം.

Comments

comments

Categories: Slider, World
Tags: Germany