പാക്കിസ്ഥാന് നല്‍കുന്ന സഹായം നിര്‍ത്തുമെന്ന് ട്രംപ്

പാക്കിസ്ഥാന് നല്‍കുന്ന സഹായം നിര്‍ത്തുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: പാക്കിസ്ഥാന് നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു വര്‍ഷം 1.3 ബില്ല്യന്‍ ഡോളര്‍ സഹായമായി അമേരിക്കയില്‍ നിന്ന് കൈപ്പറ്റുന്ന പാകിസ്ഥാന്‍ തിരിച്ച് ഒന്നും നല്‍കുന്നില്ലെന്നും അതുകൊണ്ട് മേലില്‍ ഇത് ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.

‘ബിന്‍ലാദന്‍ ജിവിച്ചത് പാകിസ്ഥാനിലാണ്. അമേരിക്കന്‍ പണം സ്വീകരിച്ച് ഒസാമ ബിന്‍ ലാദന് ആശ്രയമൊരുക്കിയ രാജ്യമാണ് പാകിസ്ഥാന്‍ യുഎസ് 1.3 ബില്യണ്‍ ഡോളര്‍ പ്രതിവര്‍ഷം അവര്‍ക്ക് നല്‍കുന്നു.അത് ഇനി ഒരിക്കലും ആ സഹായം കൊടുക്കില്ല. യുഎസിന് വേണ്ടി ഒന്നും ചെയ്യാത്തതു കൊണ്ട് ഇത് അവസാനിപ്പിക്കുന്നു’. പാക് സഹായത്തെ കുറിച്ച് ഫോക്‌സ് ന്യുസ് അവതാരകനുമായി നടത്തിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

വന്‍സഹായം വാങ്ങുന്നതല്ലാതെ ഭീകരതയ്ക്ക് എതിരെയുള്ള യുദ്ധത്തില്‍ കാര്യമായി ഒന്നും പാക്കിസ്ഥാന്‍ ചെയ്യുന്നില്ലെന്നും ട്രംപ് പറയുന്നു.

Comments

comments

Categories: World
Tags: Donald Trump