സ്റ്റാര്‍ട്ടപ്പുകള്‍ കാള്‍ സെന്ററുകള്‍ ആരംഭിക്കുന്നത് വര്‍ധിച്ചു : ഓസോണ്‍ടെല്‍

സ്റ്റാര്‍ട്ടപ്പുകള്‍ കാള്‍ സെന്ററുകള്‍ ആരംഭിക്കുന്നത് വര്‍ധിച്ചു : ഓസോണ്‍ടെല്‍

ബെംഗളൂരു: സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയില്‍ കസ്റ്റമര്‍ സര്‍വീസിനായി മറ്റൊരു കമ്പനിയെ ആശ്രയിക്കാതെ സ്വന്തമായി കാള്‍ സെന്ററുകള്‍ ആരംഭിക്കുന്ന പ്രവണത വര്‍ധിക്കുന്നതായി ക്ലൗഡ് കോണ്‍ടാക്റ്റ് സെന്റര്‍ കമ്പനിയായ ഒസോണ്‍ടെല്ലിന്റെ നിരീക്ഷണം. ക്ലൗഡ് സംവിധാനത്തിനുള്ളില്‍ കോണ്‍ടാക്റ്റ് സെന്റര്‍ ആരംഭിക്കുകയെന്നത് വളരെ ലളിതമാണെന്നും പേടിഎം, സൊമാറ്റോ, ഫ്‌ളിപ്കാര്‍ട്ട്, പോലുള്ള പ്രമുഖ സ്റ്റാര്‍ട്ടപ്പുകളെല്ലാം തന്നെ കമ്പനിക്കകത്തു തന്നെ ഈ സൗകര്യം ആരംഭിച്ചിട്ടുണ്ടെന്നും ഇത് സേവനങ്ങളുടെ നിലവാരം നിയന്ത്രിക്കാന്‍ സഹായകമാണെന്നും ഒസോണ്‍ടെല്‍ ചീഫ് ഇന്നൊവേഷന്‍ ഓഫീസര്‍ ചൈതന്യ ചൊക്കറെഡ്ഡി പറഞ്ഞു.

മുന്‍ കാലങ്ങളില്‍ ഉപഭോക്തൃ സേവന വിഭാഗം ബിപിഒകളുടെ സഹായത്തോടെയാണ് സ്റ്റാര്‍ട്ടപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ക്ലൗഡ് സെന്ററുകളുടെ കടന്നുവരവോടെ ഈ സേവനം സ്വന്തമായി നല്‍കുന്നതിനായുള്ള ചെലവ് വഹിക്കാനും ജീവനക്കാരെ നിയമിച്ച് പരിശീലനം നല്‍കാനും കമ്പനികള്‍ തയാറായിട്ടുണ്ട്. ഈ വര്‍ഷം 20 ഏജന്റുമാരായിട്ടാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ ഫുഡ്പാണ്ട ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

എന്നാല്‍ ഒല ഏറ്റെടുത്ത് നാലാഴ്ച്ചക്കകം കമ്പനിയുടെ ഏജന്റുമാരുടെ എണ്ണം 400 ആയി വര്‍ധിച്ചു. ഈ പ്രവര്‍ത്തനത്തിന് പരമ്പരാഗത മാതൃകയില്‍ നാല് മാസമെങ്കിലും വേണ്ടിവരുന്നതാണ്. സ്റ്റാര്‍ട്ടപ്പുകള്‍ വേഗത്തില്‍ ആവശ്യം വേണ്ട മാറ്റങ്ങള്‍ വരുത്തികൊണ്ട് മുന്നേറുകയും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫുഡ്പാണ്ട, പ്രാക്‌റ്റോ, സൊമാറ്റോ തുടങ്ങിയവര്‍ ഓസോണ്‍ടെല്ലിന്റെ ഉപഭോക്താക്കള്‍.

കാള്‍ സ്‌ക്രീനില്‍ ചാറ്റ് വിന്‍ഡോ ഓപ്പണായി വരുന്ന ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഓസോണ്‍ടെല്‍. ഇതു വഴി ഒരു ഉപഭോക്താവ് ഡെലിവറി ജീവനക്കാരനെ കാള്‍ ചെയ്യുകയാണെങ്കില്‍ കാള്‍ സ്‌ക്രീനില ചാറ്റ് ബോക്‌സില്‍ തന്റെ ഓര്‍ഡര്‍ നമ്പര്‍ ടൈപ്പ് ചെയ്യാനും ആപ്പിലെ ചാറ്റ് വിന്‍ഡോയിലേക്ക് മാറാതെ തന്നെ മുന്നോട്ടുപോകാനും സാധിക്കുമെന്നും ചൈതന്യ ചൊക്കറെഡ്ഡി വ്യക്തമാക്കി.

Comments

comments

Categories: Business & Economy
Tags: Call center