ബ്രെയ്‌ലിക്ക് ബദലുമായി യുവ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍

ബ്രെയ്‌ലിക്ക് ബദലുമായി യുവ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍

ന്യൂഡെല്‍ഹി: കാഴ്ച്ചവൈകല്യമുള്ളവരെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുന്ന ലിപിയായ ബ്രെയ്‌ലിക്ക് ബദല്‍ ഇന്നൊവേഷനുമായി എത്തിയിരിക്കുകയാണ് രൂപം ശര്‍മ്മ എന്ന യുവ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍. 23 വയസുകാരനായ രൂപത്തിന്റെ സ്റ്റാര്‍ട്ടപ്പായ മനോവു വിഷന്‍ ഇന്റലിജന്‍സും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സും ഉപയോഗിച്ച് വികസിപ്പിച്ച കാഴ്ച്ചവൈകല്യമുള്ളവര്‍ക്കായി വികസിപ്പിച്ച ധരിക്കാവുന്ന കയ്യുറ ലോകത്തിലെ തന്നെ ആദ്യത്തെ പേഴ്‌സണല്‍ അസിസ്റ്റന്റ് സിസ്റ്റമാണ്. ഈ കയ്യുറ ധരിച്ചുകൊണ്ട് ഉപഭോക്താവിന് അച്ചടിച്ചതോ ഡിജിറ്റല്‍ രൂപത്തിലോ ഉള്ള ടെസ്റ്റിലേക്ക് തങ്ങളുടെ വിരല്‍ ചൂണ്ടുമ്പോള്‍ തന്നെ വായിക്കാന്‍ കഴിയുന്നതാണ്. മൊബീല്‍ ഫോണ്‍ ആപ്പുമായി സംയോജിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

ബ്രെയ്‌ലി ലിപി കാഴ്ച്ച പരിമിതപ്പെട്ടവര്‍ക്ക് വായിക്കാനും അറിവ് നേടാനും സഹായിക്കുമെങ്കിലും പഠനത്തിനുശേഷമുള്ള തൊഴില്‍ ഇടങ്ങളില്‍ ഡോക്യുമെന്റുകള്‍ ഇവര്‍ക്ക് പ്രത്യേകമായി ബ്രെയ്‌ലി ലിപിയിലേക്ക് മാറ്റുകയെന്നത് പ്രായോഗികമായ കാര്യമല്ല. അതിനാല്‍ തന്നെ തൊഴില്‍ മേഖലയില്‍ ബ്രെയ്‌ലി മാത്രം അറിയാവുന്നവര്‍ക്ക് വലിയ പോരായ്മകളുണ്ട്. പുതിയ ഇന്നൊവേഷന്‍ ഇത് പോരായ്മ പരിഹരിക്കാന്‍ സഹായിക്കും.

ഹരിയാനയിലെ മാനവ് രചന യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ജിനീയറിംഗ് ബിരുദം കരസ്ഥമാക്കിയ രൂപം ഈ വര്‍ഷം ജനുവരിയില്‍ രാഷ്ട്രപതിയില്‍ നിന്ന് നാഷണല്‍ യൂത്ത് അവാര്‍ഡ് നേടുകയുണ്ടായി. കൂടാതെ യുനെസ്‌കോയുടെ യൂത്ത് ഫോറം ആന്‍ഡ് ഇന്നൊവേറ്റേഴ്‌സ് അണ്ടര്‍ 39 പട്ടികയിലും രൂപം ഇടം നേടിയിരുന്നു. ബ്രെയലിക്ക് ബദലായ ഇന്നൊവേഷന് ബെര്‍ലിനില്‍ നടന്ന വേള്‍ഡ് ഹെല്‍ത്ത് സമിറ്റ് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് നേടിയ ഈ യുവ ശാസ്ത്രജ്ഞന്‍ മൈക്രോസോഫ്റ്റ് ഇമാജിന്‍ കപ്പ് 2015, യാഹു അക്‌സെഞ്ചര്‍ ഇന്നൊവേഷന്‍ ജോക്കീസ്;സീസണ്‍4 എന്നിവയിലും നേട്ടങ്ങള്‍ കൊയ്തു.

Comments

comments

Categories: Entrepreneurship