നോക്കിയ 9 ഡിസംബര്‍ അഞ്ചിന് പുറത്തിറക്കും

നോക്കിയ 9 ഡിസംബര്‍ അഞ്ചിന് പുറത്തിറക്കും

ദുബായ്: സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ പ്രമുഖ കമ്പനിയായ നോക്കിയ അടുത്ത മാസം ദുബായില്‍ തങ്ങളുടെ പ്രധാന ഉല്‍പ്പന്നം അവതരിപ്പിക്കുന്നു. ദുബായിലായിരിക്കും തങ്ങളുടെ പ്രധാന ഉല്‍പ്പന്നത്തിന്റെ ലോഞ്ചെന്ന് കമ്പനി വ്യക്തമാക്കി.

നോക്കിയ പുറത്തിറക്കുന്ന എച്ച്എംഡി ഗ്ലോബലിന്റെ ചീഫ് പ്രോഡക്ട് ഓഫീസര്‍ ജുലോ സാര്‍വികാസ് ട്വീറ്റ് ചെയ്തത് അനുസരിച്ച് ഡിസംബര്‍ 9ന് നോക്കിയ തങ്ങളുടെ പുതിയ മോഡലായ നോക്കിയ 9 ലോഞ്ച് ചെയ്യും.

ട്വിറ്ററിലുടനീളം മൂന്ന് ഫോണുകളുടെ ഫോട്ടോ ഷാഡോകളില്‍ കാണാം. നോകിയ 9, നോക്കിയ 8.1, നോക്കിയ 2.1 പ്ലസ് എന്നിവയാണ് പുറത്തിറക്കുന്ന മോഡലുകള്‍.

ഫിന്നിഷ് മൊബീല്‍ നിര്‍മാണ കമ്പനിയായ എച്ച്എംഡി ഗ്ലോബല്‍ എച്ച്എംഡി എന്ന പേരിലാണ് ബ്രാന്‍ഡ് ചെയ്തിരിക്കുന്നത്. വയര്‍ലസ് ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കോര്‍പറേഷനെന്ന നിലയില്‍ ഫോണ്‍ വിപണിയില്‍ ഒരുകാലത്ത് നോക്കിയയുടെ അപ്രമാദിത്വമായിരുന്നു. 2007ലെ കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ മൊബീല്‍ ഫോണുകള്‍ വിറ്റുകൊണ്ടിരുന്നത് നോക്കിയ കോര്‍പറേഷനായിരുന്നു. ജി.എസ്.എം., സി.ഡി.എം.എ., ഡബ്ലിയുസി.ഡി.എം.എ. തുടങ്ങിയ പല സാങ്കേതികവിദ്യയിലും പ്രവര്‍ത്തിക്കുന്ന മൊബീല്‍ ഫോണുകള്‍ നോക്കിയ പുറത്തിറക്കിയിരുന്നു.

ഒരുകാലത്ത് ഇന്ത്യയടക്കമുള്ള പല ലോകരാഷ്ട്രങ്ങളിലും ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മൊബീല്‍ഫോണ്‍ നോക്കിയയുടേതായിരുന്നെങ്കിലും, 2009നു ശേഷം കമ്പനിയുടെ വിപണി തകര്‍ന്നടിയുകയായിരുന്നു.

Comments

comments

Categories: Tech
Tags: Nokia