ഇന്നൊവേഷന്‍ മനുഷ്യരാശിയുടെ പുരോഗമനത്തിനാകണം: ഉപരാഷ്ട്രപതി

ഇന്നൊവേഷന്‍ മനുഷ്യരാശിയുടെ പുരോഗമനത്തിനാകണം: ഉപരാഷ്ട്രപതി

ന്യൂഡെല്‍ഹി: മനുഷ്യരാശിയുടെ പുരോഗമനത്തിനായി ഇന്നൊവേഷന്‍ നടത്തണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. നൈപുണ്യ വികസനം നല്‍കിയും സ്റ്റാര്‍ട്ട്അപ്പ്, മുദ്ര പദ്ധതികല്‍ലൂടെയും ഇന്ത്യയിലെ വിദ്യാസമ്പന്നരായ സംരംഭക താല്‍പ്പര്യമുള്ള യുവജനങ്ങളുടെ ഇന്നൊവേഷന്‍ ആവേശത്തെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നും ഏറ്റവും ദരിദ്രരായവരുടെ സാമൂഹ്യസാമ്പത്തിക സാങ്കേതിക വികസന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അര്‍ത്ഥവത്തായ പരിശ്രമങ്ങള്‍ ആവശ്യമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

വിജ്ഞാനവും ബുദ്ധിശക്തിയും വികസനത്തിന്റെ നിര്‍ണായകമായ ഘടകങ്ങളാണ്. ഈ വിഷയത്തില്‍ നൂതനവും സര്‍ഗാത്മകവുമായ അന്തുലിത സംവിധാനം സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡെല്‍ഹിയില്‍ ഏഷ്യന്‍ പാറ്റന്റ്‌സ് അറ്റോര്‍ണീസ് അസോസിയേഷന്‍ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയില്‍ ബൗദ്ധിക സ്വത്തവകാശത്തിന് വലിയ പ്രാധാന്യമാണുള്ളത്. എല്ലാ സമ്പദ്‌വ്യവസ്ഥകളും പരിവര്‍ത്തനത്തിന് വിധേയമായികൊണ്ടിരിക്കുകയാണ്. വിജ്ഞാനത്തെ സാമൂഹിക സ്വത്ത് എന്നതിനപ്പുറം ബൗദ്ധിക സ്വത്തായി കാണുന്നതിലേക്ക് ലോകം മാറിയ സാഹചര്യത്തില്‍ ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച പുതിയ ചട്ടം സമൂഹങ്ങളുടെ സാമൂഹ്യ വിനിമയത്തിലും സാംസ്‌കാരിക തത്വങ്ങളിലും വലിയ മാറ്റം കൊണ്ടുവരും. ദൗതികമായി നിലനില്‍പ്പുള്ള സ്വത്തില്‍ നിന്ന് ദൗതികമായ നിലനില്‍പ്പില്ലാത്ത സ്വത്തിലേക്കും ബദ്ധിക സ്വത്തിലേക്കും പ്രാധാന്യം മാറിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സാങ്കേതികവിദ്യ, നിക്ഷേപം എന്നിവ ആകര്‍ഷിക്കുന്നതിനും ഇന്നൊവേഷന്‍ ഗുണഫലങ്ങള്‍ നേടാനും ബൗദ്ധിക സ്വത്ത് രൂപീകരിക്കാനും കാര്യക്ഷമമായ ബൗദ്ധിക സ്വത്ത് സംരക്ഷണ നിയമം ആവശ്യമാണെന്ന് ഇന്ത്യ മനസിലാക്കി കഴിഞ്ഞു. ബൗദ്ധിക സ്വത്ത് അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയെ ആധാരമാക്കിയ പുതിയ ഒതു തലത്തിലേക്ക് സമൂഹം മാറുകയാണ്.

ഇന്ത്യന്‍ പാറ്റന്റ് സംവിധാനത്തില്‍ അവകാശങ്ങളും നിയന്ത്രണങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുവേണ്ട പല സുരക്ഷാ സംവിധാനങ്ങളുമുണ്. ഇവ ലോക വ്യാപാര സംഘടനയിലെ എല്ലാ രാജ്യങ്ങളും ഒപ്പുവെച്ച് ട്രേഡ് റിലേറ്റഡ് അസ്‌പെക്റ്റ് ഓഫ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ് കരാറിനെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. ലോകവ്യാപാര സംഘനയിലെ അംഗമെന്ന നിലയില്‍ ആഗോള ചട്ടങ്ങളോടും ചേര്‍ന്നാണ് ഇന്ത്യ ഇത്തരം നിയമങ്ങള്‍ക്ക് രൂപം നല്‍കുന്നത്. 2016 മേയ് മാസത്തിലാണ് ഇന്ത്യ ദേശീയ ഐപിആര്‍ നയം അംഗീകരിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍മാണ മേഖലയെ ശക്തിപ്പെടുത്തുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍ പല പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. നിക്ഷേപ സാങ്കേതിക സാധ്യതയുമുള്ള ഓട്ടോ, ഐടി, ബയോടെക്‌നോളജി, എണ്ണ, ഗ്യാസ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രോണിക്‌സ്, വിനോദ, വ്യോമ മേഖലകളില്‍ നിര്‍മാണവും ഇന്നൊവേഷനും പ്രോല്‍സാഹിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധയാണ് നല്‍കുന്നത്. അടുത്ത കുറച്ചു വര്‍ഷത്തിനുള്ളില്‍ തദ്ദേശീയ മരുന്നു നിര്‍മാണത്തിന്റെ പ്രധാന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതി. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യവസായ മേഖല മൂന്നു വര്‍ഷത്തിനുള്ളില്‍ 15 ശതമാനത്തിലേറെ വാര്‍ഷിക വളര്‍ച്ചയോടെ 55 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് അനുമാനം അദ്ദേഹം പറഞ്ഞു. കേന്ദ്ര നിയമ വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദ്, വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു അടക്കം 65 രാജ്യങ്ങളില്‍ നിന്നുള്ള 1350 ലധികം പേരും ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.

Comments

comments

Categories: Current Affairs, Slider