സ്മാര്‍ട്‌ഫോണ്‍ ചരക്കുനീക്കം സര്‍വകാല ഉയരത്തില്‍

സ്മാര്‍ട്‌ഫോണ്‍ ചരക്കുനീക്കം സര്‍വകാല ഉയരത്തില്‍

ന്യൂഡെല്‍ഹി: പ്രീമിയം സ്മാര്‍ട്‌ഫോണ്‍ വിഭാഗത്തില്‍ ഇന്ത്യന്‍ വിപണിയിലെ ചാംപ്യന്‍മാരായി വണ്‍പ്ലസ്. മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ഐഡിസി തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം -ജൂലൈ സെപ്റ്റംബര്‍ പാദത്തില്‍ വണ്‍പ്ലസ് 37 ശതമാനം വിപണി വിഹിതം പ്രീമിയം വിഭാഗത്തില്‍ കൈക്കലാക്കി. രാജ്യത്തെ എക്കാലത്തേയും ഉയര്‍ന്ന സ്മാര്‍ട്ട് ഫോണ്‍ ചരക്കൂനീക്കമാണ് ഈ പാദത്തില്‍ ഉണ്ടായത്.

ജൂലൈ-സെപ്തംബര്‍ കാലയളവില്‍ 42.6 മില്ല്യണ്‍ യൂണിറ്റുകളുടെ ചരക്കുനീക്കമാണ് മൊത്തം സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നടന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ 9.1 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. മൊത്തം മൊബീല്‍ ഫോണ്‍ ചരക്കുനീക്കത്തില്‍ സ്മാര്‍ട്‌ഫോണുകളുടെ വിഹിതം ആദ്യമായി ഫീച്ചര്‍ ഫോണുകളുടെ വിഹിതത്തിന് തുല്യമായതായി ഐഡിസി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

11.7 മില്ല്യണ്‍ യൂണിറ്റ് ചരക്കുനീക്കം നടത്തിയ ഷഓമി 27.3 ശതമാനം വിപണി പങ്കാളിത്തം നേടി സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തുണ്ട്. 9.6 മില്ല്യണ്‍ യൂണിറ്റുമായി സാംസങും 4.5 മില്ല്യണ്‍ യൂണിറ്റുമായി വിവോയും മുന്നിലുണ്ട്. 2.9 മില്ല്യണ്‍ ചരക്കു നീക്കം നടത്തിയ മൈക്രോ മാക്‌സ്, 2.9 മില്ല്യണ്‍ യൂണിറ്റുമായി ഒപ്പോ എന്നിവരാണ് തൊട്ടു പിന്നില്‍.

ഡോളറിന്റെ വിനിമയ മൂല്യത്തിലെ വ്യത്യാസം വരും മാസങ്ങളില്‍ സ്മാര്‍ട് ഫോണ്‍ വില ഉയര്‍ത്തുന്നതിന് കാരണമായേക്കുമെന്ന് ഐഡിസി ഇന്ത്യ അസോസിയേറ്റ് റിസര്‍ച്ച് ഡയറക്ടര്‍ നവകേന്ദര്‍ സിങ് അറിയിച്ചു. അതേസമയം ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേ, വര്‍ധിച്ച മെമ്മറി സവിശേഷതകള്‍ എന്നിവയെല്ലാം വില്‍പ്പന വര്‍ധിപ്പിക്കും.

ദീപാവലി ഉത്സവകാല വില്‍പ്പനയും കഴിഞ്ഞ പാദത്തിലെ ചരക്കുനീക്കത്തെ ശക്തിപ്പെടുത്തി. 400 യുഎസ് ഡോളറിനു മുകളിലുള്ള വിഭാഗത്തിലെ ചരക്കു നീക്കത്തില്‍ വണ്‍പ്ലസ് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. വണ്‍പ്ലസ് 6 ന്റെ വരവാണ് സാംസങിനെയും ആപ്പിളിനെയും കടത്തിവെട്ടി ഈ സെഗ്മെന്റില്‍ ഒന്നാം സ്ഥാനത്തെത്താന്‍ വണ്‍പ്ലസിനെ സഹായിച്ചത്.

Comments

comments

Categories: Business & Economy, Slider
Tags: smartphone