സുക്കര്‍ബര്‍ഗിന്റെ ആസ്തിയില്‍ വന്‍ ഇടിവ്

സുക്കര്‍ബര്‍ഗിന്റെ ആസ്തിയില്‍ വന്‍ ഇടിവ്

ഫേസ്ബുക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗിന്റെ ആസ്തിയില്‍ വന്‍ ഇടിവ്.അദ്ദേഹത്തിന്റെ ആസ്തി 55.3 ബില്ല്യന്‍ ഡോളറായി ഇടിഞ്ഞു. ബ്ലൂംബര്‍ഗിന്റെ റാങ്കിങ്ങില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനം ആറാമതാണ്.

ഫേസ്ബുക്കിന്റെ ഓഹരി മൂന്നു ശതമാനം തകര്‍ന്ന് 139.53 ഡോളറായപ്പോള്‍ മേധാവിക്ക് നഷ്ടപ്പെട്ടത് 17.4 ബില്ല്യന്‍ ഡോളറാണ് (ഏകദേശം 1.25 ലക്ഷം കോടി രൂപ).

അതേസമയം, വിമര്‍ശകര്‍ക്കെതിരെ കുപ്രചരണം അഴിച്ചുവിട്ടുവെന്ന ആരോപണം പുറത്തുവന്നതോടെ ഫെയ്‌സ്ബുക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം സക്കര്‍ബര്‍ഗ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കമ്പനിയിലെ ഒരു വിഭാഗം നിക്ഷേപകര്‍ രംഗത്തെത്തി. വിമര്‍ശിക്കുന്നവരെ വംശവെറിയന്മാരായി ചിത്രീകരിച്ചോ, ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിന്റെ ആള്‍ക്കാരാണ് എന്നാരോപിച്ചോ നിശബ്ദരാക്കാന്‍ പബ്ലിക് റിലേഷന്‍സ് കമ്പനിയുടെ സഹായം തേടിയെന്നാണ് ആരോപണം.

ഇങ്ങനെ ചെയ്തതിലൂടെ, ഫേസ്ബുക്കിനെതിരെ ഉയര്‍ന്ന ജനരോഷം തങ്ങളുടെ എതിരാളികളായ ടെക്‌നോളജി കമ്പനികള്‍ക്കു നേരെ തിരിച്ചുവിടാന്‍ ഫേസ്ബുക്കിനായെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Comments

comments

Categories: Slider, Tech