പൊതുമേഖലാ ബാങ്കുകളുടെ സംയോജിത നഷ്ടം 147 ബില്യണ്‍ രൂപ

പൊതുമേഖലാ ബാങ്കുകളുടെ സംയോജിത നഷ്ടം 147 ബില്യണ്‍ രൂപ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ സംയോജിത നഷ്ടം മൂന്നിരട്ടിക്കു മുകളില്‍ വര്‍ധിച്ച് 147.16 ബില്യണ്‍(14,716.2 കോടി രൂപ)രൂപയായി രേഖപ്പെടുത്തി. നിഷ്‌ക്രിയാസ്തികള്‍ വര്‍ധിക്കുന്നതാണ് ഇതിനു കാരണമായത്. 201718 വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 21 പൊതുമേഖലാ ബാങ്കുകല്‍ 42.84 ബില്യണ്‍ രൂപയാണ്(4,284.45 കോടി രൂപ) സംയോജിത നഷ്ടമായി രേഖപ്പെടുത്തിയിരുന്നത്.

മുന്‍പാദത്തെ അടിസ്ഥാനമാക്കുമ്പോള്‍ ഈ പാദത്തില്‍ ബാങ്കുകളുടെ നഷ്ടം നേരിയതായി കുറഞ്ഞിട്ടുണ്ട്. ഏകദേശം 20 ബില്യണ്‍ രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 166.15 ബില്യണ്‍ രൂപയായിരുന്നു നഷ്ടം. നിഷ്‌ക്രിയാസ്തികള്‍ (എന്‍പിഎ) ഉയര്‍ന്നത് പൊതുമേഖലാ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റിനെ ബാധിച്ചു.

നടപ്പുസാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കാണ്(പിഎന്‍ബി)ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. വിവാദ വ്യവസായി നീരവ് മോദി വായ്പ വാങ്ങി തട്ടിപ്പ് നടത്തിയതിനു ശേഷം ബാങ്ക് വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ബാങ്ക് 45.32 ബില്യണ്‍(4,532.35 കോടി) രൂപയുടെ നഷ്ടമാണ് നേരിട്ടത്. കഴിഞ്ഞ വര്‍ഷം സമാനകാലയളവില്‍ ഇത് 5.61 ബില്യണ്‍( 560.58 കോടി) രൂപയായിരുന്നു.

പിഎന്‍ബിയുടെ നിഷ്‌ക്രിയാസ്തിക്കായുള്ള നീക്കിയിരിപ്പും യാദൃച്ഛിക ചെലവുകളും 97.58 ബില്യണ്‍ ( 9,757.90 കോടി രൂപ) രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 24.41 ബില്യണ്‍ രൂപയായിരുന്നു. ഇതില്‍ നിഷ്‌ക്രിയാസ്തിക്കുള്ള പ്രൊവിഷന്‍ 77.33 ബില്യണ്‍ രൂപയാണ്. സെപ്റ്റംബര്‍ പാദത്തില്‍ ഐഡിബിഐ ബാങ്ക് 36 .03 ബില്യണ്‍ രൂപ, അലഹബാദ് ബാങ്ക് 18.23 ബില്യണ്‍ രൂപ എന്നിങ്ങനെ നഷ്ടം നേരിട്ടു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഐഡിബിഐ ബാങ്കിന്റെ നഷ്ടം 1.98 ബില്യണ്‍ രൂപയായിരുന്നു. അതേസമയം, അലഹബാദ് ബാങ്ക് 702 മില്യണ്‍ രൂപ ലാഭമാണ് രേഖപ്പെടുത്തിയിരുന്നച്.

മുന്‍ പാദങ്ങളെ അടിസ്ഥാനമാക്കുമ്പോള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ), ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നീ ബാങ്കുകള്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. ജൂണ്‍ പാദത്തില്‍ എസ്ബിഐയുടെ അറ്റ നഷ്ടം 48.76 ബില്യണ്‍(4,875.85 കോടി രൂപ) രൂപയായാണ് രേഖപ്പെടുത്തിയിരുന്നത്. ജൂലൈസെപ്റ്റംബര്‍ പാദത്തില്‍ 9.45 കോടി ബില്യണ്‍( 944.87 കോടി രൂപ) രൂപ എസ്ബിഐ ലാഭം നേടി. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് 1.02 ബില്യണ്‍ രൂപ(101.74) ലാഭം രേഖപ്പെടുത്തി. ജൂണ്‍ പാദത്തില്‍ 393.21 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.

Comments

comments