യൂസഫലിക്ക് ഓണററി ഡോക്റ്ററേറ്റ്

യൂസഫലിക്ക് ഓണററി ഡോക്റ്ററേറ്റ്

ദുബായ്: പ്രമുഖ സംരംഭകനും കാരുണ്യപ്രവര്‍ത്തകനും ലുലു ഗ്രൂപ്പ് സ്ഥാപകനുമായ എം എ യൂസഫലിക്ക് ഓണററി ഡോക്റ്ററേറ്റ് സമ്മാനിച്ച് യുകെയിലെ മിഡ്ഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി. ദുബായില്‍ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ വെച്ചായിരുന്നു യൂസഫലിക്ക് ഡോക്റ്ററേറ്റ് സമ്മാനിച്ചത്. യുഎഇ സഹിഷ്ണുതാ മന്ത്രി ഷേഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ യൂസഫലി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്റ്ററേറ്റ് നല്‍കിയത്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും സുദൃഢമാക്കുന്നതിലും വളരെ പ്രധാനപ്പെട്ട പങ്കാണ് യൂസഫലി വഹിച്ചതെന്ന് ഷേഖ് നഹ്യാന്‍ പറഞ്ഞു. സംരംഭകത്വ നേതൃത്വത്തില്‍ യൂസഫലി പുതിയ അളവുകോലുകളാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തോടും ജനങ്ങളോടും യൂസഫലിക്കുള്ള പ്രതിബദ്ധതയെയും ഷേഖ് നഹ്യാന്‍ പ്രകീര്‍ത്തിച്ചു. അസാമാന്യമായ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിത്വമാണ് ലുലു ഗ്രൂപ്പ് സ്ഥാപകന്റേതെന്നും യുഎഇ മന്ദ്രി പറഞ്ഞു.

ഒരു വ്യക്തിയുടെ സ്വഭാവം നിര്‍വചിക്കുന്നതില്‍ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ട്. വിദ്യാഭ്യാസത്തില്‍ നിക്ഷേപിക്കുകെയന്നാല്‍ ഭാവിയില്‍ നിക്ഷേപിക്കുക എന്നാണ് അര്‍ത്ഥം. ജനങ്ങളില്‍ മൂല്യബോധം വളര്‍ത്തിക്കൊണ്ടുവരാനും അതുപകരിക്കും. ലോകത്തിന്റെ ഭാവി ആശ്രയിച്ചിരിക്കുന്നത് വിദ്യാര്‍ത്ഥികളിലാണ്. വിദ്യാര്‍ത്ഥികള്‍ പഠനം തുടര്‍ന്നുകൊണ്ടേയിരിക്കണം. ഒരികല്ലും അവസാനിക്കാത്ത പ്രക്രിയ ആണത്‌ഷേഖ് നഹ്യാന്‍ ബിന്‍ മുബാറക് അള്‍ നഹ്യാന്‍ വ്യക്തമാക്കി.

Comments

comments

Categories: Current Affairs