7 മുന്‍നിര കമ്പനികള്‍ വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത് 70,867 കോടി രൂപ

7 മുന്‍നിര കമ്പനികള്‍ വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത് 70,867 കോടി രൂപ

ന്യൂഡെല്‍ഹി: വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന 10 മുന്‍നിര കമ്പനികളില്‍ ഏഴെണ്ണം കഴിഞ്ഞാഴ്ച മികച്ച നേട്ടം രേഖപ്പെടുത്തി. റിലയന്‍സ് ഇന്റസ്ട്രീസ് ആണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്. ഈ 7 കമ്പനികളുടെയും സംയുക്ത വിപണി മൂല്യത്തില്‍ 70,867 കോടി രൂപ കഴിഞ്ഞാഴ്ച കൂട്ടിച്ചേര്‍ക്കപ്പെട്ടു. ദലാല്‍ സ്ട്രീറ്റിലെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന ഖ്യാതി ആര്‍ഐഎല്‍ തിരികെ നേടിയിട്ടുണ്ട്. 21,646.06 കോടി രൂപയുടെ വര്‍ധനയോടെ 7,14,668.54 കോടി വിപണിമൂല്യമാണ് കമ്പനി കഴിഞ്ഞയാഴ്ച നേടിയത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച് യുഎല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, കൊടക് മഹിന്ദ്ര ബാങ്ക് എന്നിവയാണ് കഴിഞ്ഞയാഴ്ച നേട്ടം കൊയ്ത മറ്റ് മുന്‍ നിര ഓഹരികള്‍. ടിസിഎസ്, ഐടിസി, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികള്‍ വിപണി മൂല്യത്തില്‍ നഷ്ടം രേഖപ്പെടുത്തി. വിപണിമൂല്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള ടിസിഎസ് 10,337.82 കോടി രൂപയുടെ ഇടിവാണ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത്. 7,06,292.61 കോടി രൂപയാണ് നിലവില്‍ ടിസിഎസിന്റെ മൂല്യം.

ഹിന്ദുസ്ഥാന്‍ യൂനിലിവറിന്റെ വിപണി മൂല്യം 3,939.66 കോടി ഉയര്‍ന്ന് 3,65,988.02 കോടി രൂപയിലെത്തി. 12,192.45 കോടി രൂപയുടെ വര്‍ധനയാണ് എച്ച്ഡിഎഫ്‌സിയുടെ മൂല്യത്തില്‍ ഉണ്ടായത്. 3,24,235.05 ആണ് എച്ച്ഡിഎഫ്‌സിയുടെ നിലവിലെ മൂല്യം. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 13,385.01 കോടി വര്‍ധനയോടെ 5,43,254.97 കോടിയിലും എസ്ബിഐ യുടെ മൂല്യം 6,514.95 കോടി വര്‍ധനയോടെ 2,59,080.78 കോടി രൂപയിലും എത്തി. ഐസിഐസിഐ ബാങ്ക് 7,520.86 കോടി വര്‍ധനയോടെ 2,36,529.73 കോടി രൂപയുടെ വിപണി മൂല്യത്തില്‍ എത്തിയപ്പോള്‍ 5,667.87 കോടി രൂപ വിപണി മൂല്യത്തില്‍ ഉയര്‍ത്തി കൊടക് മഹിന്ദ്ര ബാങ്ക് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടി. 2,22,656.33 കോടി രൂപയാണ് ബാങ്കിന്റെ നിലവിലെ വിപണി മൂല്യം.

ഐടിസിയുടെ വിപണി മൂല്യം 1,224.37 കോടി രൂപ ഇടിഞ്ഞ് 3,38,232.56 കോടി രൂപയിലെത്തി. ഇന്‍ഫോസിസിന്റെ മൂല്യത്തില്‍ 4,805.24 കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 2,84,142.38 ആണ് നിലവില്‍ ഇന്‍ഫോസിസിന്റെ വിപണി മൂല്യം. കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 0.85 ശതമാനം നേട്ടത്തോടെ 35,457.16ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Comments

comments

Categories: Business & Economy, Slider