മലയാളിയായ തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡ് സിഇഒ

മലയാളിയായ തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡ് സിഇഒ

ന്യൂഡെല്‍ഹി: ഗൂഗിള്‍ ക്ലൗഡ് സിഇഒയായി മലയാളിയായ തോമസ് കുര്യന്‍ നിയമിതനായി. ഡയാന ഗ്രീന്‍ ഗൂഗിള്‍ ക്ലൗഡ് സിഇഒ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് കുര്യന്‍ നിയമിതനായത്.

ഒക്‌റ്റോബറില്‍ ഒറാക്കിള്‍ കോര്‍പ്പറേഷന്റെ പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് കുര്യന്‍ രാജിവെച്ചിരുന്നു.

ജനുവരി അവസാനമാണ് കോട്ടയം സ്വദേശിയായ കുര്യന്‍ പുതിയ പദവി ഏറ്റെടുക്കുക. ഈ മാസം 26ാം തിയതി ഗൂഗിള്‍ ക്ലൗഡില്‍ ചേരുമെങ്കിലും അടുത്ത വര്‍ഷം ആദ്യം മാത്രമേ കുര്യന്‍ മേധാവി സ്ഥാനം ഏറ്റെടുക്കുകയൊള്ളു. അതുവരെ ഡയാന ഗ്രീന്‍ സിഇഒ സ്ഥാനത്ത് തുടരും.

Comments

comments

Categories: Business & Economy, Slider