ഹോള്‍സെയില്‍ ബിസിനസില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ പേടിഎം

ഹോള്‍സെയില്‍ ബിസിനസില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ പേടിഎം

ബെംഗളൂരു: ആമസോണിനെയും ഫഌപ്കാര്‍ട്ടിനെയും പോലെ തന്നെ ഹോള്‍സെയില്‍ ബിസിനസ് പരമാവധി പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് പേടിഎം. കഴിഞ്ഞ സെപ്റ്റംബറിലാണ് 20 കോടി രൂപയുടെ ഓഹരി മൂലധനത്തോടെ പേടിഎം ഹോള്‍സെയില്‍ കൊമേഴ്‌സ് എന്ന ബിസിനസ് വിഭാഗം ആരംഭിക്കുന്നത്. പേടിഎം മാളിന്റെ നടത്തിപ്പുകാരായ പേടിഎം ഹോള്‍സെയില്‍ കൊമേഴ്‌സ് ഉല്‍പ്പന്നങ്ങളും ലക്ഷ്വറി ബ്രാന്‍ഡുകളും ബിസിനസ് ടു ബിസിനസ് മാതൃകയില്‍ ഹോള്‍സെയിലായി വില്‍ക്കാനും വാങ്ങാനും കയറ്റുമതിയും ഇറക്കുമതിയും നടത്താനും സാധിക്കും. രാജ്യാന്തര ബ്രാന്‍ഡുകളുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരായും കമ്മീഷന്‍ ഏജന്റായും ഈ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്.

ഇത് ആലിബാബ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ സഹായിക്കുമെന്നും ചരക്കുവിവര പട്ടികയില്‍ നിയന്ത്രണമില്ലാതെ വികസനം സാധ്യമാക്കുക ബുദ്ധിമുട്ടാണെന്നും പേടിഎം ആമസോണിനോടും ഫഌപ്കാര്‍ട്ടിനോടും മത്സരിക്കാനുള്ള തയാറെടുപ്പിലാണെന്നുമാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഹോള്‍സെയില്‍ വിഭാഗം ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തികൊണ്ട് മികച്ച അനുഭവം സമ്മാനിക്കാന്‍ സഹായിക്കുമെന്നും നിരീക്ഷണമുണ്ട്. ആമസോണും ഫഌപ്കാര്‍ട്ടും വിതരണ ചാനലുകളായും മൊത്ത വ്യാപാര ബിസിനസ് വിഭാഗത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്.

Comments

comments

Categories: FK News
Tags: PayTM