എന്‍ട്രപ്രണേഴ്‌സ് ഫോര്‍ ഇംപാക്റ്റ് പ്രോഗ്രാമുമായി ടാറ്റാ ട്രസ്റ്റ്‌സ്

എന്‍ട്രപ്രണേഴ്‌സ് ഫോര്‍ ഇംപാക്റ്റ് പ്രോഗ്രാമുമായി ടാറ്റാ ട്രസ്റ്റ്‌സ്

ന്യൂഡെല്‍ഹി: ടാറ്റാ ട്രസ്റ്റ്‌സിന്റെ കീഴിലുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററായ സോഷ്യല്‍ ആല്‍ഫ വികസനം ആവശ്യമായ മേഖലകളിലെ സംരംഭകര്‍ക്കായി എന്‍ട്രപ്രണേഴ്‌സ് ഫോര്‍ ഇംപാക്റ്റ് എന്ന ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ ഭാഗമാകുന്നവര്‍ക്ക് വിവിധ മേഖലകളിലെ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ കണ്ടെത്താനും രാജ്യത്തെ ഐഐടികള്‍, ഐഐഎസുകള്‍ വിദേശത്തെ എംഐടി കോര്‍നെല്‍, ഹാര്‍ഡ്‌വാഡ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞന്‍മാരില്‍ നിന്ന് സാങ്കേതിക സഹായം നേടിക്കൊണ്ട് അവ പരിഹരിക്കാനാവശ്യമായ സേവനങ്ങളും ഉല്‍പ്പന്നങ്ങളും വികസിപ്പിക്കുന്ന പുതിയ സംരംഭം ആരംഭിക്കാനും സാധിക്കും. ആരോഗ്യം, കൃഷി, ജലം, ശുചിത്വം, ഊര്‍ജം, പരിസ്ഥിതി മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിലാണ് പദ്ധതി പ്രധാനമായും ശ്രദ്ധിക്കുന്നത്.

ഇന്ത്യയില്‍ ഡിജിറ്റല്‍, ബാങ്ക് ഇതര സാമ്പത്തിക സേവനം, ഇ-കൊമേഴ്‌സ്, കാര്‍പൂള്‍ രംഗങ്ങളില്‍ വിജയകരമായ പ്രവര്‍ത്തിക്കുന്ന ധാരാളം സസ്റ്റാര്‍ട്ടപ്പുകളുണ്ട്. എന്നാല്‍ സാമൂഹ്യ മേഖലയില്‍ ഇത് വളരെ കുറവാണ്. ഇതിനു പരിഹാരം കാണാന്‍ സഹായകമാകുന്ന പ്രോഗ്രാമിനനുബന്ധമായി സംരംഭം ആരംഭിക്കുന്നവര്‍ക്ക് ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള കമ്പനികളിലെ വിദഗ്ധരില്‍ നിന്ന് മെന്ററിംഗ് ലഭ്യമാകുന്നതാണ്. കൂടാതെ ടാറ്റ ട്രസ്റ്റിസില്‍ നിന്നും ശാസ്ത്ര-സാങ്കേതിക വിഭാഗം പോലുള്ള സര്‍ക്കാര്‍ വിഭാഗങ്ങളില്‍ നിന്ന് നിക്ഷേപം നേടാനും ഇവര്‍ക്ക്് സാധിക്കും. സോഷ്യല്‍ ആല്‍ഫ ഈ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്്‌മെന്റുകളുമായി സഹകരിച്ച് ആരോഗ്യപരിപാലനം, ഊര്‍ജം മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ക്യുബേഷന്‍ നല്‍കിവരുന്നുണ്ട്.

രാജ്യത്തെ വികസനത്തിന് വിഘ്‌നം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്ന ശാസ്ത്രജ്ഞന്‍മാര്‍ ഉള്‍പ്പെടയുള്ള ഇന്നൊവേറ്റര്‍മാരും സംരംഭകരും തമ്മിലുള്ള അകലം കുറയ്‌യ്ക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യമെന്ന് സോഷ്യല്‍ ആല്‍ഫ സിഇഒയും ടാറ്റ ട്രസ്റ്റ്‌സ് ഇന്നൊവേഷന്‍ വിഭാഗം തലവനുമായ മനോജ് കുമാര്‍ പറഞ്ഞു. ശാസ്ത്രജ്ഞന്‍മാരുമായി സംവദിച്ചതില്‍ നിന്ന് അവരില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് തങ്ങളുടെ ഇന്നൊവേഷനുകളെ സരംഭങ്ങളാക്കി മാറ്റാന്‍ താല്‍പ്പര്യപ്പെടുന്നൊള്ളൂവെന്നാണ് കണ്ടെത്തിയത്. ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിന് നിശ്ചിത വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കിയിട്ടില്ല. സ്‌കൂള്‍ വിഭ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍ക്ക് പേലും മികച്ച സംരംഭകരാകാന്‍ കഴിയും- അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷം എട്ട് പേര്‍ക്കാണ് പ്രോഗ്രാമിന്റെ ഭാഗമാകുന്നതിന് അവസരം ലഭിക്കുന്നത്. അനുയോജ്യരായ അപേക്ഷകരെ ലഭിക്കുകയാണെങ്കില്‍ ഈ പരിധി ഉയര്‍ത്തുന്നതാണ്. പ്രോഗ്രാമിനു കീഴില്‍ സംരംഭകര്‍ക്ക് പ്രതിമാസം 60,000 രൂപയുടെ സ്റ്റൈഫെന്റിനു പുറമെ അവരുടെ യാത്രാചെലവും സംരംഭവുമായി ബന്ധപ്പെട്ട് ചെലവുകളും നല്‍കുന്നതാണ്.

Comments

comments

Categories: FK News
Tags: Tata Trusts