പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം

പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം

മുംബൈ: പെന്‍ഷന്‍ വാങ്ങുന്ന വിരമിച്ച വ്യക്തികള്‍ക്ക് മുന്നറിയിപ്പുമായി പൊതുമേഖല ബാങ്കായ എസ്ബിഐ. പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കാന്‍ നവംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ എസ്ബിഐ ആവശ്യപ്പെട്ടു. എസ്ബിഐയ്ക്ക് രാജ്യത്തൊട്ടാകെയുളള ശാഖകള്‍ വഴി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കാണ് ഇത് ബാധകം.

ശാഖകളില്‍ നേരിട്ട് ഹാജരാകുന്നതിന് പകരം ഓണ്‍ലൈന്‍ വഴിയും ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാമെന്ന് എസ്ബിഐ വ്യക്തമാക്കി. നേരത്തെ നേരിട്ട് ഹാജരാകണമെന്നായിരുന്നു വ്യവസ്ഥ. ശാരിരീക അവശതകള്‍ കാരണം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ബാങ്കില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്നത് വര്‍ഷങ്ങളായുളള ആവശ്യമാണ്. ഇത് പരിഗണിച്ചാണ് ഓണ്‍ലൈന്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാമെന്ന് എസ്ബിഐ വ്യക്തമാക്കിയത്.

Comments

comments

Categories: Business & Economy
Tags: SBI